»   » ഝാന്‍സി റാണിയാവാനുള്ള കങ്കണയുടെ ശ്രമം പാളി പോയി, കിട്ടിയത് ഒന്നൊന്നര മുറിവ്! അതും ഇങ്ങനെ!!!

ഝാന്‍സി റാണിയാവാനുള്ള കങ്കണയുടെ ശ്രമം പാളി പോയി, കിട്ടിയത് ഒന്നൊന്നര മുറിവ്! അതും ഇങ്ങനെ!!!

By: Teresa John
Subscribe to Filmibeat Malayalam

സിനിമയ്ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന താരങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും പലര്‍ക്കും ചിത്രീകരണത്തിനിടെ പരിക്കേല്‍ക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. അത്തരത്തില്‍ ബോളിവുഡ് നടി കങ്കണയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. കങ്കണയുടെ നെറ്റിക്ക് തന്നെ ആഴത്തില്‍ മുറിവേറ്റിരിക്കുകയാണ്. വാള്‍ പയറ്റിനിടെയാണ് നടിയ്ക്ക് പരിക്കേറ്റിരുന്നത്.

തന്റെ നഗ്ന വീഡിയോ പ്രചരിച്ചതിനെ കുറിച്ച് പ്രമുഖ നടി പറയുന്നത് ഈ കാരണങ്ങളാണ്!!!

ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന സിനിമയാണ് കങ്കണ നായികയായി അഭിനയിക്കുന്ന പുതിയ സിനിമ. മൂക്കിന് മുകിളിലാണ് നടിയ്ക്ക് പരിക്കേറ്റിയിരിക്കുന്നത്. നല്ല ആഴത്തില്‍ തന്നെ മുറിവേറ്റതിനാല്‍ ഒരാഴ്ച ആശുപത്രിയില്‍ തന്നെ കഴിയണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പതിനഞ്ച് തുന്നിക്കെട്ടലാണ് മുറിവിന് വേണ്ടി വന്നതെന്നാണ് പറയുന്നത്.

കങ്കണയുടെ പരിക്ക്

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കങ്കണയ്ക്ക് മുക്കിനോട് ചേര്‍ന്ന് നെറ്റിയില്‍ തന്നെ ആഴത്തില്‍ തന്നെ മുറിവേറ്റിരിക്കുന്നത്.

വാള്‍ പയറ്റ്

കങ്കണയുടെ അടുത്ത ചിത്രത്തില്‍ വാള്‍ പയറ്റിന് ഒരുപാട് പ്രധാന്യമുണ്ട്. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തെറ്റായ രീതിയില്‍ പയറ്റിയതാണ് മുറിവേല്‍ക്കാന്‍ കാരണം.

ആഴത്തിലുള്ള മുറിവ്

മൂക്കിനോട് ചേര്‍ന്ന് നെറ്റിയിലാണ് നടിയ്ക്ക് പരിക്കേറ്റിരിക്കുന്നത്. നിസാരമായ മുറിവ് അല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അസ്ഥിയോട് ചേര്‍ന്ന് മുറിഞ്ഞിട്ടുണ്ട്. മുറിവില്‍ പതിനഞ്ച് തുന്നിക്കെട്ടലാണ് വേണ്ടി വന്നിരിക്കുന്നത്.

ഝാന്‍സി റാണിയുടെ ജീവിതകഥ

ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന സിനിമയിലാണ് കങ്കണ ഇപ്പോള്‍ അഭിനയിക്കുന്നത്. മണികര്‍ണിക എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദാരബാദിലായിരുന്നു.

സാഹസിക അഭ്യാസങ്ങള്‍

ഝാന്‍സി റാണി ധീരവനിതയും യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന ആളുമായിരുന്നതിനാല്‍ കങ്കണയ്ക്ക് ചിത്രത്തിന് വേണ്ടി സാഹസികത നിറഞ്ഞ പല അഭ്യാസങ്ങളും പഠിക്കേണ്ടിയിരുന്നു.

കുതിര സവാരിയും

ചിത്രത്തിന് വേണ്ടി വാള്‍ പയറ്റ് മാത്രമായിരുന്നില്ല കുതിര സവാരിയും കങ്കണ അഭ്യസിച്ചിരുന്നു. അത്തരത്തില്‍ ത്യാഗങ്ങള്‍ നിറഞ്ഞതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമാണ് കങ്കണ അവതരിപ്പിക്കുന്നത്.

മണികര്‍ണിക

മണികര്‍ണിക എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ ക്രിഷാണ്.

    English summary
    Kangana Ranaut Hit On The Head By A Sword! Gets A Deep Cut On Her Forehead & Is Hospitalised!

    Malayalam Photos

    Go to : More Photos

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam