»   » ഝാന്‍സി റാണിയായി കുതിരപ്പുറത്ത് നിന്ന് ചാടിയ കങ്കണയുടെ ചാട്ടം പിഴച്ചു, കിട്ടിയത് മുട്ടന്‍ പണി!

ഝാന്‍സി റാണിയായി കുതിരപ്പുറത്ത് നിന്ന് ചാടിയ കങ്കണയുടെ ചാട്ടം പിഴച്ചു, കിട്ടിയത് മുട്ടന്‍ പണി!

Posted By:
Subscribe to Filmibeat Malayalam
ചിത്രീകരണത്തിനിടെ അപകടം ;കുഞ്ഞിനെ രക്ഷിക്കാന്‍ നോക്കിയ കങ്കണയുടെ കാലൊടിഞ്ഞു

ഝാന്‍സി റാണിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് മണികര്‍ണിക. കങ്കണ റാണവത് നായികയായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പൂരേഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. നിറയെ കായികഭ്യാസങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമയില്‍ വാള്‍പയറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നടിയ്ക്ക് പരിക്കേറ്റിരുന്നു.

മലയാളികളുടെ പ്രതീക്ഷകള്‍ തകര്‍ന്നു, മിയ ഖലീഫയ്ക്ക് പകരം താനോ? റായി ലക്ഷ്മി പറയുന്നതിങ്ങനെ!!

ഇപ്പോള്‍ വീണ്ടും കങ്കണയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. കുതിരപ്പുറത്ത് നിന്നും നാല്‍പത് അടി ഉയരമുള്ള മതിലിലൂടെ ചാടുന്നതിനിടെ വീണ് നടിയുടെ കാലൊടിയുകയായിരുന്നു. ജോധ്പുരിലെ മരണ്‍ഗഡ് കോട്ടയില്‍ നിന്നുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.

പരിക്കേറ്റ് കങ്കണ


സാഹസികാഭ്യസങ്ങള്‍ കൂടുതലുള്ള പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കങ്കണയ്ക്ക് വീണ്ടും പരിക്കേറ്റിരിക്കുന്നത്. ഇത്തവണ ഉയരത്തില്‍ നിന്നും ചാടുമ്പോള്‍ ചാട്ടം തെറ്റിപോവുകയായിരുന്നു. നടിയുടെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്.

സംഭവിച്ചതിങ്ങനെ

ജാധ്പുരിലെ മരണ്‍ഗഡ് കോട്ടയില്‍ നിന്നുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ദാമോദര്‍ എന്ന ദത്തുപുത്രനെ പുറത്ത് കെട്ടിവെച്ച് ഝാന്‍സി റാണി കുതിരപ്പുറത്ത് നിന്നും എടുത്ത് ചാടുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്.

കാലിനാണ് പരിക്കേറ്റത്


നാല്‍പത് അടിയോളം ഉയരമുള്ള മതിലില്‍ നിന്നുമായിരുന്നു നടി എടുത്ത് ചാടിയത്. ചാട്ടം പിഴച്ചതോടെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കങ്കണയ്ക്ക് പരിക്കേറ്റത്.

ഒരാഴ്ച വിശ്രമം

ഉടനെ തന്നെ നടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. കാലില്‍ ബാന്‍ഡേജ് ഇട്ടതിന് ശേഷം ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനി രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും സിനിമയുടെ ഷൂട്ടിങ് ആരംഭിക്കാന്‍ പോവുന്നത്.

വാള്‍ പയറ്റിനിടെ പരിക്ക്

മുമ്പും ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വാള്‍ പയറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ കങ്കണയ്ക്ക് പരിക്കേറ്റിരുന്നു. തെറ്റായ രീതിയില്‍ പയറ്റിയതാണ് മുറിവേല്‍ക്കാന്‍ കാരണം. മൂക്കിനോട് ചേര്‍ന്ന് നെറ്റിയിലായിരുന്നു അന്ന് നടിയ്ക്ക് പരിക്കേറ്റിരിക്കുന്നത്.

ഝാന്‍സി റാണിയുടെ ജീവിതകഥ


മണികര്‍ണിക എന്ന പേരിട്ടിരിക്കുന്ന ചിത്രം ഝാന്‍സി റാണിയുടെ ജീവിതകഥയാണ് പറയുന്നത്. ഝാന്‍സി റാണി ധീരവനിതയും യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന ആളുമായിരുന്നതിനാല്‍ കങ്കണയ്ക്ക് ചിത്രത്തിന് വേണ്ടി സാഹസികത നിറഞ്ഞ പല അഭ്യാസങ്ങളും പഠിക്കേണ്ടിയിരുന്നു.

കുതിര സവാരിയും

ചിത്രത്തിന് വേണ്ടി വാള്‍ പയറ്റ്, കുതിര സവാരി എന്നിങ്ങനെ പല അഭ്യാസ പ്രകടനഭ്ഭളും കങ്കണ അഭ്യസിച്ചിരുന്നു. അത്തരത്തില്‍ ത്യാഗങ്ങള്‍ നിറഞ്ഞതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമാണ് കങ്കണ അവതരിപ്പിക്കുന്നത്.

English summary
Kangana Ranaut injured her leg during the shoot of Manikarnika: Queen Of Jhansi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam