»   » 'സിമ്രാന്‍' റിലീസിങ്ങിന് ശേഷം കങ്കണ ചെയ്തത്, അഭിനേത്രികള്‍ക്ക് മാതൃകയാക്കാം!

'സിമ്രാന്‍' റിലീസിങ്ങിന് ശേഷം കങ്കണ ചെയ്തത്, അഭിനേത്രികള്‍ക്ക് മാതൃകയാക്കാം!

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സ്വന്തം താരമായ കങ്കണ രാണവത് ഈയ്യിടെയായി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആരും തുറന്നു പറയാന്‍ മടിക്കുന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു താരം വെളിപ്പെടുത്തിയിരുന്നത്. പ്രമുഖ നടന്‍ ലൈഗിംകമായി പീഡിപ്പിച്ചത് വെളിപ്പെടുത്തിയതിനു പിന്നാലെ ബോളിവുഡിലെ താരാധിപത്യത്തെക്കുറിച്ചും താരം തുറന്നടിച്ചിരുന്നു.

ദുല്‍ഖറിനെയും കാത്ത് ഇമ്രാന്‍ ഹാഷ്മിയുടെ നായിക, ബോളിവുഡ് അരങ്ങേറ്റം പൊളിക്കും

പിറന്നാള്‍ ദിനത്തിലും ദിലീപ് ഒപ്പമില്ല, ആശംസ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞു!

വ്യക്തി ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടുമ്പോഴും താരത്തെക്കുറിച്ച് ഒരു സംവിധായകനും പരാതി ഉന്നയിച്ചിരുന്നില്ല. ഏറ്റെടുത്ത സിനിമയും കഥാപാത്രവും മനോഹരമാക്കാന്‍ അങ്ങേയറ്റം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന താരമാണ് കങ്കണ. പുതിയ ചിത്രമായ സിമ്രാന്‍ റിലീസ് ചെയ്തതിനു ശേഷം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. എന്നാല്‍ ഇതൊന്നും കങ്കണയെ ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിമ്രാന്‍ റിലീസിനു ശേഷം

ഹന്‍സല്‍ മെഹ്ത സംവിധാനം ചെയ്ത ചിത്രമായ സിമ്രാന്‍ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയ പാരജയങ്ങളിലൊന്നും ശ്രദ്ധിക്കാതെ അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പ് തുടരുകയാണ് കങ്കണ.

കുതിരസവാരി പഠിക്കുന്നു

പുതിയ ചിത്രമായ മണികര്‍ണ്ണികയ്ക്ക് വേണ്ടി കുതിരസവാരി പരിശീലിക്കുന്ന തിരക്കിലാണ് കങ്കണ ഇപ്പോള്‍. സിമ്രാനെക്കുറിച്ച് ഓര്‍ത്ത് സമയം കളയാനൊന്നും തന്നെക്കിട്ടില്ലെന്ന തരത്തിലാണ് താരത്തിന്റെ നിലപാട്.

ഇടവേളയൊന്നും ആവശ്യമില്ല

ഒരു ചിത്രം റിലീസ് ചെയ്താല്‍ ഉടന്‍ അടുത്ത ചിത്രത്തിലേക്ക് പ്രവേശിക്കുന്ന ശൈലിയാണ് കങ്കണ പിന്തുടരുന്നത്. പല താരങ്ങളും ഇടവേള എടുത്ത് യാത്രകളും മറ്റുമായി സമയം ചെലവഴിക്കുമ്പോള്‍ അടുത്ത ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് കങ്കണ.

ധൈര്യത്തോടെ മുന്നേറുന്നു

ശക്തമായ മത്സരവും വാശിയും നില നില്‍ക്കുന്ന മേഖലയാണ് സിനിമ. ബോളിവുഡിലായാലും സമാന അവസ്ഥ തന്നെയാണ്. നില നില്‍ക്കണമെങ്കില്‍ അങ്ങേയറ്റം പരിശ്രമം നടത്തണമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. തെറ്റുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ആര്‍ജ്ജവമുള്ള താരമായാണ് കങ്കണയെ വിശേഷിപ്പിക്കുന്നത്.

50 ദിവസത്തെ ചിത്രീകരണം

കങ്കണയുടെ 50 ദിവസമാണ് മണികര്‍ണ്ണികയ്ക്ക് വേണ്ടി മാറ്റി വെച്ചിട്ടുള്ളത്. ഇതിനോടകം തന്നെ 20 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹൈദരാബാദില്‍ വെച്ചായിരുന്നു ചിത്രീകരണം.

പരിക്കേറ്റ് ചികിത്സയിലായിരുന്നു

മണികര്‍ണ്ണികയില്‍ ത്സാന്‍സി റാണിയുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വേണ്ടി താരം കളരിപ്പയറ്റ്ും അഭ്യസിച്ചിരുന്നു. ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റ താരം ഇടയ്ക്ക് ചികിത്സ നേടിയിരുന്നു.

മറ്റ് താരങ്ങള്‍ക്ക് മാതൃക

സിനിമയുമായി ബന്ധപ്പെട്ട് കങ്കണ റാണവത് സ്വീകരിക്കുന്ന നിലപാടുകള്‍ മറ്റ് അഭിനേത്രികള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന് സംവിധായകര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.

Kangana Ranaut in an Adult Film? | FilmiBeat Malayalam

സെന്‍സര്‍ ബോര്‍ഡിന്റെ വിമര്‍ശനം

സിമ്രാന്റെ റിലീസിങ്ങിനു മുന്നോടിയായി ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ മുന്നിലെത്തിയപ്പോള്‍ നിരവധി വിമര്‍ശനം നേരിട്ടിരുന്നു. ഇത് ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

English summary
After the release of Simran, the actress without taking a break resumed her horse riding classes for the shoot of her upcoming film, Manikarnika: The Queen of Jhansi. She doesn't like to waste her time being free and hence decided to resume the classes right after Simran hit the theatres.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam