»   » ഗ്ലാമര്‍ ലോകത്തെ ലൈംഗിക ജീവിതം... ബിക്കിനി ധരിക്കാന്‍ പോലും സ്വാതന്ത്യമില്ല!

ഗ്ലാമര്‍ ലോകത്തെ ലൈംഗിക ജീവിതം... ബിക്കിനി ധരിക്കാന്‍ പോലും സ്വാതന്ത്യമില്ല!

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയില്‍ പലരും തുറന്നു പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് കങ്കണ വെളിപ്പെടുത്തിയത്. സിനിമയ്ക്കും അപ്പുറത്ത് തന്റേടിയായൊരു വനിത കൂടിയാണ് താനെന്ന് അവര്‍ ഇത്തരം സംഭവത്തിലൂടെ തെളിയിക്കുകയും ചെയ്തു. താരാധിപത്യത്തെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചുമൊന്നും ആരും സംസാരിക്കാറില്ലാത്തിടത്താണ് ഇവരുടെ ശബ്ദം ഉയര്‍ന്നുവന്നത്. കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിക്കാനാവശ്യപ്പെട്ട് മമ്മൂട്ടി, കാരണം?

പൊട്ടിക്കരഞ്ഞാണ് അന്നു നേരം വെളുപ്പിച്ചത്.. വീട്ടില്‍ പോലും പോവാന്‍ തോന്നിയില്ല!

ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ പരിഹസിച്ചവര്‍ക്ക് സുരാജ് നല്‍കിയ മറുപടി..കിടിലന്‍ പ്രതികരണം!

താരങ്ങളുടെ മക്കള്‍ സിനിമയില്‍ അരങ്ങേറുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ചും കങ്കണ വാചാലയായിരുന്നു. താരങ്ങളുടെ മക്കളായതുകൊണ്ട് മാത്രം സിനിമയില്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന സ്ഥിതിവിശേഷം ഉണ്ടെന്നും അവര്‍ തുറന്നടിച്ചിരുന്നു. ഡേറ്റിങ്ങിനെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചും തുറന്നു പറയാന്‍ പല താരങ്ങളും മടിക്കാറുണ്ട്. എന്നാല്‍ അക്കാര്യത്തിലും കങ്കണ വ്യത്യസ്തയായിരുന്നു.

പുരുഷന്‍മാരോട് വെറുപ്പില്ല

തന്റെ തുറന്നു പറച്ചിലുകളിലൂടെ കങ്കണയെ പലരും പുരുഷ വിദ്വേഷിയായും ഫെമിനിസ്റ്റായുമൊക്കെ ചിത്രീകരിച്ചിരുന്നു. എന്നാല്‍ താന്‍ അത്തരത്തിലുള്ള ആളല്ലെന്ന് കങ്കണ പറയുന്നു. പെണ്‍സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍ പുരുഷ സുഹൃത്താണ് തനിക്ക് ഉള്ളത്.

സമത്വത്തിന് വേണ്ടി നില നില്‍ക്കുന്നു

സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്നയാളാണ് താനെന്നും താരം വ്യക്തമാക്കി. ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീക്ക് പ്രാധാന്യം വേണമെന്നാണ് തന്റെ അഭിപ്രായം.

ബോളിവുഡിലെ താരാധിപത്യം

ബോളിവുഡ് സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ കഷ്ടപ്പാടാണ്. സ്വന്തം പ്രയത്‌നത്തിലൂടെയാണ് താന്‍ സിനിമയില്‍ തുടരുന്നതെന്നും അവര്‍ പറയുന്നു. താരാധിപത്യം ഇപ്പോഴും തുടരുന്നുണ്ടെന്നും കങ്കണ വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് നിഷിദ്ധമാണോ?

പുരുഷന്‍മാരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് പലപ്പോഴും കേള്‍ക്കാറുണ്ടെങ്കിലും അത്തരം വിഷയത്തില്‍ സ്ത്രീകള്‍ നിലപാട് വ്യക്തമാക്കുമ്പോള്‍ അത് മറ്റൊരു തരത്തിലാണ് വ്യഖ്യാനിക്കപ്പെടുന്നത്.

പുരുഷന്‍മാര്‍ക്ക് എന്തും ആവാമെന്നാണോ?

പുരുഷന്‍മാര്‍ക്ക് സെക്‌സ് ആആസ്വദിക്കുന്നതിനും അത്തരം കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നതിനുമൊന്നും യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ല. ഇതെന്തു കൊണ്ട് സ്ത്രീകളുടെ കാര്യത്തില്‍ സാധിക്കുന്നില്ലാ എന്നും കങ്കണ ചോദിക്കുന്നു.

ബിക്കിനി ധരിക്കാന്‍ സ്വാതന്ത്ര്യമില്ല

താരങ്ങളുടെ പാത പിന്തുടര്‍ന്നാണ് മക്കള്‍ സിനിമയിലേക്കെത്തുന്നത്. നായകന്‍മാര്‍ സ്‌ക്രീനില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ഗ്ലാമറസ് വേഷം ധരിക്കാന്‍ പോലും നായികമാര്‍ക്ക് സ്വാതന്ത്ര്യമില്ല.

Parvathi Enter To Bollywood | Filmibeat Malayalam

ഗ്യാങ്ങ്‌സ്റ്റര്‍ കണ്ടപ്പോള്‍ അച്ഛന്‍ സന്തോഷവാനായിരുന്നില്ല

2006 ല്‍ റിലീസ് ചെയ്ത ഗ്യാങ്ങ്‌സ്റ്റര്‍ സിനിമ കണ്ടപ്പോള്‍ അമ്മ സന്തോഷവതിയായിരുന്നു. എന്നാല്‍ അച്ഛന്‍ അത്ര ഹാപ്പിയായിരുന്നില്ല. ചിത്രത്തിലെ തന്റെ വേഷമൊന്നും അച്ഛന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല.

English summary
Kangana Ranaut has changed the face of Bollywood. No actress has ever dared to speak against patriarchy and sexism in Bollywood. But this lady fears no one. Recently, Kangana talked about the difference between a star daughter and a star son and the sexual life of men in the glamour world and it's worth reading.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam