»   » കങ്കണയ്ക്ക് ഇത് മൂന്നാമത്തെ അവാര്‍ഡ്, അമിതാ ബച്ചനൊപ്പമുള്ള അവാര്‍ഡിന്റെ സന്തോഷത്തില്‍ കങ്കണ

കങ്കണയ്ക്ക് ഇത് മൂന്നാമത്തെ അവാര്‍ഡ്, അമിതാ ബച്ചനൊപ്പമുള്ള അവാര്‍ഡിന്റെ സന്തോഷത്തില്‍ കങ്കണ

Posted By:
Subscribe to Filmibeat Malayalam

63ാംമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുവല്ലോ. മികച്ച നടനായി അമിതാ ബച്ചനെയും മികച്ച നടിയായി കങ്കണ റോണതിനെയും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് ബോളിവുഡ് നടി കങ്കണ റോണതിനെ തേടി ദേശീയ അവാര്‍ഡ് എത്തുന്നത്.

2008ല്‍ ഫാഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചു. മധുര്‍ ഭണ്ഡാക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൊണാലി ഗുജ്രാള്‍ എന്ന കഥാപാത്രത്തിനായിരുന്നു ആ അവാര്‍ഡ്.

kangna-ranaut

2014ല്‍ വികാസ് ബഹല്‍ സംവിധാനം ചെയ്ത ക്യൂന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡും കങ്കണയ്ക്ക് ലഭിച്ചു. പഞ്ചാബി പെണ്‍കുട്ടിയായ റാണി മെഹ്‌റ എന്ന കഥാപാത്രാവതരണത്തിനായിരുന്നു അവാര്‍ഡ്.

ഇപ്പോഴിതാ 63ാംമത് ദേശീയ അവാര്‍ഡിലും തിളങ്ങി കങ്കണ. ഒരുപാട് സന്തോഷത്തിലാണ്, കാരണം അമിതാ ബച്ചനെ മികച്ച നടനായി തെരഞ്ഞെടുത്ത അവാര്‍ഡില്‍ മികച്ച നടിയായി തെരഞ്ഞെടുത്തിരിക്കുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞു.

English summary
Kangana Ranaut on winning National Award for 'Tanu Weds Manu Returns'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam