»   »  പുരുഷ ആധിപത്യമുള്ള സിനിമയില്‍ താന്‍ ഭീഷണിക്ക് വഴങ്ങാറില്ലെന്ന് കങ്കണ!!! അതിന്റെ കാരണം!

പുരുഷ ആധിപത്യമുള്ള സിനിമയില്‍ താന്‍ ഭീഷണിക്ക് വഴങ്ങാറില്ലെന്ന് കങ്കണ!!! അതിന്റെ കാരണം!

Posted By: Ambili
Subscribe to Filmibeat Malayalam

ബോളിവുഡിലെ കരുത്തയായ നടിയാണ് കങ്കണ റാണൗത്. തന്റെ കാഴ്ചപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന താരം പലപ്പോഴും വിവാദങ്ങള്‍ക്ക് വഴി തുറന്നു വെക്കാറുണ്ട്. എന്നാല്‍ താരം പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്.

താനൊരിക്കലും ഭീഷണിപ്പെടുത്തലുകള്‍ക്ക് വഴങ്ങി കൊടുക്കുകയില്ലെന്നാണ് താരം പറയുന്നത്. താന്‍ ബോളിവുഡിലെത്തിയ സമയത്ത് തന്റെ വസ്ത്രധാരണ ശൈലി കണ്ട് പലരും പരിഹസിച്ചിരുന്നതായി താരം പറയുന്നു. തന്നെ വിമര്‍ശിക്കുന്നതിന് തനിക്ക് പ്രശ്‌നമില്ലെന്നും എന്നാല്‍ ഭീഷണിപ്പെടുത്തല്‍ ഒരിക്കലും അനുവദിച്ചു കൊടുക്കാന്‍ കഴിയുന്നത് അല്ലെന്നും താരം പറയുന്നു.

ഭീഷണി സഹിക്കാന്‍ കഴിയില്ല

നല്ലതോ അല്ലെങ്കില്‍ മോശമായതോ ആയ എന്റെ പ്രവൃത്തികളെ വിമര്‍ശിക്കുന്നത് ഒരാളെ കൂടുതല്‍ വളര്‍ത്തുകയാണുള്ളതെന്നും എന്നാല്‍ ഭീഷണിപ്പെടുത്തുന്നത് വിമര്‍ശനം അല്ലെന്നും അത് തനിക്ക് ഒരിക്കലും സഹിക്കാന്‍ കഴിയില്ലെന്നും കങ്കണ പറയുന്നു.

അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ ഒന്നിനെയും ശ്രദ്ധിക്കാറില്ല

കങ്കണയെ സംബന്ധിച്ചിടത്തോളം പ്രതികൂല അവസ്ഥകള്‍ തളരാതെ നേരിടാറാണ് പതിവ്. ഒരു വിഷയം ഉണ്ടായാല്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും അതിനു കൂടുതല്‍ പരിഗണന നല്‍കുകയാണ് വേണ്ടതെന്നും താരം പറയുന്നു. എന്റെ രീതിയില്‍ അത് നല്ലതാണെലും ചീത്ത ആണെങ്കിലും അതിന് പ്രത്യേക പരിഗണന ഒന്നും നല്‍കാറില്ലെന്നാണ് താരം പറയുന്നത്.

താരങ്ങളായതിനാല്‍ വിവാദങ്ങള്‍ ഉണ്ടാവുന്നു

നിര്‍ഭാഗ്യവശാല്‍ താരങ്ങളായതിനാല്‍ ഏതെങ്കിലും വിഷയത്തെ കുറിച്ചു സംസാരിച്ചാല്‍ എളുപ്പത്തില്‍ വിവാദങ്ങളില്‍പ്പെട്ടു പോകുമെന്നും കങ്കണ പറയുന്നു.

ശക്തയാണെന്ന് കങ്കണ

എല്ലാ ദിവസവും താന്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ചെറിയ വിജയങ്ങളും പരാജയങ്ങളും മുന്നോട്ടുള്ള യാത്രയുടെ മുന്നോടിയാണെന്നും താനിപ്പോള്‍ ശക്തയാണെന്നും കങ്കണ പറയുന്നു.

താരങ്ങള്‍ കഴിവുകള്‍ കൊണ്ട് ഉന്നതിയിലെത്തുന്നവരാണ്


കഴിവുകള്‍ കൊണ്ടാണ് പല താരങ്ങളും ഉന്നതിയിലെത്തിയിരിക്കുന്നത്. അത്തരത്തില്‍ രംഗൂണ്‍ സിനിമയില്‍ തനിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞതായും താരം പറയുന്നു.

സിനിമ എന്നും പുരുഷ ആധിപത്യമുള്ളതാണ്

സിനിമ എന്നും പുരുഷന് ആധിപത്യമുള്ളതാണ്. വര്‍ഷങ്ങളായി തങ്ങള്‍ ഇവിടെ ജോലി ചെയ്യുകയാണെന്നും സ്്ത്രീശാക്തികരണവുമായി തങ്ങള്‍ ഈ കാര്യം ഉന്നയിക്കുന്നുണ്ടെങ്കിലും നടക്കാറില്ലെന്നും താരം പറയുന്നു.

English summary
Bollywood actress Kangana Ranaut says that she will not tolerate any form of mocking or bullying.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam