»   » ഋത്വിക്-കങ്കണ യുദ്ധം അവസാനിച്ചു? ഇനി വിവാഹമോ!! ഒരു സ്വപ്‌നം ബാക്കിയുണ്ടത്രേ!!

ഋത്വിക്-കങ്കണ യുദ്ധം അവസാനിച്ചു? ഇനി വിവാഹമോ!! ഒരു സ്വപ്‌നം ബാക്കിയുണ്ടത്രേ!!

Posted By: Gowthamy
Subscribe to Filmibeat Malayalam

ബോളിവുഡ് അടുത്ത കാലം വരെ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു കങ്കണ റണാവത് ഋത്വിക് റോഷന്‍ യുദ്ധം. പ്രണയവും പ്രണയത്തകര്‍ച്ചയും ഇമെയില്‍ വിവാദവും ഒക്കെയായി ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞാടി. എന്നാല്‍ ഋത്വിക് റോഷനുമായുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണെന്ന് കങ്കണ പറയുന്നു.

ഫസ്റ്റ് പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല, വിവാഹത്തെ കുറിച്ചുള്ള സൂചനകളും കങ്കണ അഭിമുഖത്തില്‍ നല്‍കി. തന്റെ സ്വപ്നത്തെ കുറിച്ചും കങ്കണ പങ്കുവയ്ക്കുന്നുണ്ട്.

ഋത്വിക്കുമായുള്ള പ്രശ്‌നത്തില്‍ വേദനയുണ്ട്

ഋത്വിക് റോഷനുമായി നിയമ പോരാട്ടം ഉണ്ടായതില്‍ ഇപ്പോള്‍ വിഷമമുണ്ടെന്ന് കങ്കണ പറയുന്നു. ഈ കേസില്‍ താന്‍ കോടതിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നുവെന്നും കങ്കണ പറയുന്നു.

ഋത്വിക് കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു

ഋത്വിക് തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി കങ്കണ പറയുന്നു. ഇന്‍ഡസ്ടിയില്‍ താനുമായി അടുപ്പമുള്ളവരെ ഋത്വിക് ചെന്ന് കാണാറുണ്ടായിരുന്നുവെന്നും അവരെ ചില തെളിവുകള്‍ കാണിച്ചെന്നും ഇക്കാര്യം അവര്‍ തന്നെ അറിയിക്കുമെന്നും കങ്കണ പറയുന്നു.

ഒറ്റപ്പെട്ട നാളുകള്‍

ഒറ്റപ്പെട്ട നാളുകളായിരുന്നു ഇതെന്നും കങ്കണ പറയുന്നു. ആരുമായും കാണാറോ സംസാരിക്കാറോ ശ്രമിക്കാറില്ലെന്നും കങ്കണ പറയുന്നു. കുറച്ചു പേരൊക്കെ തന്നെ മനസിലാക്കിയെന്നും അവരുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും കങ്കണ പറയുന്നു. എന്നാല്‍ പ്രേക്ഷകരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ തനിക്ക് ഇടം തുമെന്നു തന്നെയാണ് കരുതുന്നതെന്നും കങ്കണ പറയുന്നു.

തക്കം പാര്‍ത്തിരുന്ന ശത്രുക്കളും അവസരം മുതലാക്കി

ഈ പ്രശ്‌നം ഉണ്ടായപ്പോള്‍ തന്നോട്ട് ശത്രുതയുണ്ടായിരുന്ന ചിലരും ഋത്വിക്കിനൊപ്പം കൂടിയെന്നും തന്നം ആക്രമിക്കാന്‍ ലഭിച്ച അവസരം അവരും മുതലാക്കിയെന്നും കങ്കണ പറയുന്നു. മനോഹരമായ ബന്ധം കീത്തു സൂക്ഷിച്ച ഋത്വിക്കില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും കങ്കണ പറയുന്നു.

എല്ലാത്തിനും കാരണം അപരന്‍

തന്റെ സ്‌നേഹം ലഭിക്കാന്‍ ഒരാള്‍ നടത്തിയ ആള്‍ മാറാട്ടമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് കങ്കണ പറയുന്നത്. ആ അപരന്‍ ഋത്വിക് ആയിരുന്നുവെന്നും കങ്കണ.

എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല

എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്ന് കങ്കണ പറയുന്നു. താനെഴുതിയിട്ടില്ലാത്ത ഇമെയിലുകളുടെ പേരിലാണ് വേട്ടയാടപ്പെട്ടത്. ഞാന്‍ മാപ്പു പറയണം എന്നായിരുന്നു അവരുടെ ആവശ്യമെന്നും കങ്കണ. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും കങ്കണ പറയുന്നു. ഇതോടെയാണ് തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും ബോളിവുഡ് ക്യൂന്‍ പറയുന്നു.

കങ്കണയുടെ സ്വപ്‌നം

ഷൂജിത് സിര്‍കാറിനൊപ്പം ഒരു സിനിമ ചെയ്യണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് കങ്കണ പറയുന്നു. ഷൂജിതിന്റെ കഥാപാത്രങ്ങള്‍ സിംപിള്‍ ആയിരിക്കുമെന്നും കങ്കണ. അദ്ദേഹം കഥാപാത്രങ്ങളുടെ ആഴത്തിലേക്ക് ചെന്നാണ് അവരുടെ ജീവിതം കണ്ടെത്തുന്നതെന്നും കങ്കണ പറയുന്നു.

വിവാഹത്തിലേക്ക്

ഈ വര്‍ഷം തന്നെ വിവാഹിതയാകുമെന്നാണ് കങ്കണ പറയുന്നത്. ഇക്കാര്യം ഇപ്പോള്‍ തന്റെ മനസിലുള്ളതാണെന്നും കങ്കണ പറയുന്നു. വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയെന്നും എന്നാല്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും കങ്കണ അറിയിക്കുന്നു.

English summary
Was Shattered After Loss of Faith In Him: Kangana on Hrithik

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam