»   » കരയാന്‍ ഞാനെനിയില്ല, ദുരന്തകഥാപാത്രത്തോട് കങ്കണ റണാവത്ത് വിടപറയുന്നു

കരയാന്‍ ഞാനെനിയില്ല, ദുരന്തകഥാപാത്രത്തോട് കങ്കണ റണാവത്ത് വിടപറയുന്നു

Posted By:
Subscribe to Filmibeat Malayalam

ദുരന്തകഥാപാത്രവുമായി ഇനി ഒരു സംവിധായകരും ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ അരികിലേക്ക് പോകേണ്ട. സിനിമയില്‍ കരയാന്‍ ഇനി കങ്കണയെ കിട്ടില്ല. ദുരന്തകഥാപാത്രങ്ങളെ ഇനി കൈകാര്യം ചെയ്യില്ലെന്നാണ് കങ്കണ പറഞ്ഞിരിക്കുന്നത്. കട്ടി ബാട്ടിയിലെ പായല്‍ എന്ന ചിത്രത്തോടെ അത്തരം വേഷങ്ങളോട് താരം വിടപറഞ്ഞിരിക്കുകയാണ്.

കട്ടി ബാട്ടിയിലെ പായല്‍ എന്ന ചിത്രത്തില്‍ ദുരന്തനായികയായിട്ടാണ് കങ്കണ വേഷമിട്ടത്. ചിത്രത്തിലുടനീളം കരഞ്ഞ് തീര്‍ത്തു കങ്കണ. അതോടെ അത്തരം കഥാപാത്രത്തോട് താരത്തിനു വെറുപ്പു തോന്നി. വിശപ്പ് പോലും നഷ്ടപ്പെട്ടിരുന്നെന്നാണ് താരം പറയുന്നത്. കഥാപാത്രമായി ഇഴുകി ചേര്‍ന്നതോടെ അതു തന്റെ സ്വകാര്യ ജീവിതത്തെപ്പോലും ബാധിച്ചു. വല്ലാതെ സങ്കടം മനസ്സില്‍ തന്നെ നിലനിന്നു എന്നും കങ്കണ പറഞ്ഞു.

katti-batti

മുന്നോട്ടുള്ള ദിവസങ്ങളിലെ സന്തോഷവും മൂഡും ഇല്ലാതാക്കുന്ന ഇത്തരം കഥാപാത്രങ്ങള്‍ ഇനി ഏതായാലും തെരഞ്ഞെടുക്കില്ല. അമ്മയും തന്നോട് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യരുതെന്നാണ് നിര്‍ദ്ദേശിച്ചത്. ഈ പ്രായത്തില്‍ ഇത്തരം കഥാപാത്രങ്ങള്‍ വേണ്ടെന്നാണ് അമ്മയുടെ ഉപദേശം.

തന്റെ മനസ്സ് ലോലമാണ്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ മാത്രമുള്ള കട്ടിയുള്ള മനസല്ല തന്റേതെന്ന് കങ്കണ പറയുന്നു. അത്തരം കഥാപാത്രം തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നതായും കങ്കണ പറഞ്ഞു.

English summary
Actress Kangana Ranaut says she doesn’t want to do a “tragic” character like Payal again that she portrays in Nikhil Advani’s forthcoming film Katti Batti.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam