»   » നടനാകാനുള്ള യോഗ്യത പാരമ്പര്യമല്ല!!! സെയ്ഫ് അലി ഖാനോട് തന്റെ പാരമ്പര്യം വ്യക്തമാക്കി കങ്കണ!!!

നടനാകാനുള്ള യോഗ്യത പാരമ്പര്യമല്ല!!! സെയ്ഫ് അലി ഖാനോട് തന്റെ പാരമ്പര്യം വ്യക്തമാക്കി കങ്കണ!!!

Posted By: Karthi
Subscribe to Filmibeat Malayalam

ബോളുവുഡില്‍ കഴിഞ്ഞ കുറച്ച് നാളുകളായ കങ്കണ റണാവത്തും കരണ്‍ ജോഹറും തമ്മിലുള്ള വാഗ്‌പോര് ഏറെ പ്രസിദ്ധമാണ്. പലപ്പോഴും ഈ വാക്‌പോര് വിവാദങ്ങളിലേക്കാണ് എത്തിയിട്ടുള്ളത്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടിയെയാണ്  ഇരുവരും തമ്മിലുള്ള വാക്‌പോരിന്റെ തുടക്കം. 

ഇപ്പോഴിതാ ഇതിലെക്ക് സെയ്ഫ് അലി ഖാനും എത്തിയിരിക്കുകയാണ്. കുടുംബ പാരമ്പര്യത്തേക്കുറിച്ചുള്ള സെയ്ഫിന്റെ പരാമര്‍ശങ്ങളാണ് കങ്കണയെ ചൊടിപ്പിച്ചത്. ഇതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നപ്പോള്‍ സെയ്ഫ് കങ്കണയ്ക്ക് തുറന്ന് കത്തെഴുതുകയും ചെയ്തു. എന്നാല്‍ കത്തിലെ ചില പരാമര്‍ശങ്ങള്‍ വീണ്ടും വിവാദമാക്കിയിരിക്കുകയാണ് കങ്കണ. 

കുടുംബ മഹിമ

ഐഐഎഫ്എ അവാര്‍ഡിനിടെ കരണ്‍ ജോഹറും സെയ്ഫ് അലി ഖാനും വരുണ്‍ ധവാനും തങ്ങളുടെ കുടുംബ മഹിമയേക്കുറിച്ച് ഒരുപാട് സംസാരിക്കുകയും പിന്നീട് പരോക്ഷമായി കങ്കണയെ കളിയാക്കുകയും ചെയ്തിരുന്നു.

കങ്കണയ്ക്ക് തുറന്ന കത്ത്

കങ്കണയെ പരോക്ഷമായി അധിക്ഷേപിക്കുന്ന പരിപാടി വിവാദമായി. സംഗതി വിവാദമായതോടെ സെയ്ഫ് അലി ഖാന്‍ കങ്കണയ്ക്ക് ഒരു തുറന്ന കത്തെഴുതി. എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ വേണ്ടി സെയ്ഫ് എഴുതി കത്ത് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

താരങ്ങളുടെ മക്കളെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്

താരങ്ങളുടെ മക്കള്‍ക്ക്് എന്തുകൊണ്ട് സിനിമയില്‍ സ്വീകാര്യത എന്ന വ്യക്തമാക്കാനായിരുന്നു സെയ്ഫ് കങ്കണയ്ക്ക് കത്തെഴുതിയത്. താരങ്ങളുടെ മക്കളെ ആളുകള്‍ക്ക് എന്നും പ്രിയമാണ് കാരണം അവരുടെ ഇഷ്ടതാരങ്ങളുടെ ഗുണങ്ങള്‍ ആ കുട്ടികളിലും കാണുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നതാകാം കാരണം.

പന്തയ കുതിരകള്‍

കത്തില്‍ സെയ്ഫ് നടത്തിയ പന്തയക്കുതിരകളേക്കുറിച്ചുള്ള പരാമര്‍ശമായിരുന്നു കങ്കണയെ ചൊടിപ്പിച്ചത്. ജയിക്കുന്ന പന്തയ കുതിരകളെ നല്ല ഇണകളുമായി ചേര്‍ത്ത് മികച്ച കുതിര കുഞ്ഞുങ്ങളെ ഉണ്ടാക്കാറുണ്ട്. ഈ കുഞ്ഞുങ്ങളാകും നാളത്തെ ചാമ്പ്യന്മാര്‍ എന്നായിരുന്നു സെയ്ഫ് കത്തിലെഴുതിയത്.

കങ്കണയെ ചൊടിപ്പിച്ച പരാമര്‍ശം

കലാകാരന്മാരെ പന്തയക്കുതിരകളുമായി സെയ്ഫ് ഉപമിച്ചത് കങ്കണയ്ക്ക് ഇഷ്ടമായില്ല. കലാകാരന്മാരെ എങ്ങനെ പന്തയക്കുതിരകളുമായി ഉപമിക്കാന്‍ സാധിക്കുന്നുവെന്ന് സെയ്ഫിന് നല്‍കിയ പ്രതികരണത്തില്‍ കങ്കണ ചോദിച്ചു.

പാരമ്പര്യ ഗുണമല്ല പ്രധാനം

ഒരാള്‍ മികച്ച അഭിനേതാവാകുന്നത് അയാളുടെ കഴിവും കഠിനാധ്വാനവും ആത്മാര്‍പ്പണവുമൊക്കെ ചേരുമ്പോഴാണ്. അല്ലാതെ പാരമ്പര്യമായി ലഭിക്കുന്ന ഗുണം കൊണ്ടല്ലെന്നാണ് കങ്കണയുടെ നിലാപാട്. ഇത് സെയ്ഫിനോടുള്ള പ്രതികരണത്തിലും താരം വ്യക്തമാക്കി.

കങ്കണ ആരാകുമായിരുന്നു

പാരമ്പര്യ ഗുണം പിന്തുടര്‍ന്നാണ് അഭിനേതാക്കളുടെ മക്കള്‍ സിനിമയില്‍ എത്തുന്നതെങ്കില്‍ താന്‍ സിനിമയില്‍ എത്തുമായിരുന്നില്ല. കാരണം തന്റെ അച്ഛന്റെ തൊഴില്‍ കൃഷിയാണ്. താന്‍ കൃഷിക്കാരിയായേനെ എന്നു കങ്കണ വ്യക്തമാക്കുന്നു.

പാരമ്പര്യമില്ലാത്തവരെ തള്ളിക്കളയരുത്

പക്ഷാപാതത്തേക്കുറിച്ച് ഒരു തുറന്ന് പറച്ചില്‍ നടത്തി യുദ്ധം പ്രഖ്യാപിക്കുകയല്ല തന്റെ ലക്ഷ്യം. സിനിമ പാരമ്പര്യമില്ലാതെ സിനിമ ലക്ഷ്യമാക്കി നടക്കുന്ന ഒട്ടേറെ ചെറുപ്പക്കാരുണ്ട് ഈ സമൂഹത്തില്‍. താര സന്തതികളല്ല എന്ന കാരണത്താല്‍ അവര്‍ തഴയപ്പെടരുതെന്നും കങ്കണ പറഞ്ഞു.

English summary
In her open letter, Kangana Ranaut shares her perspective on nepotism after reading Saif Ali Khan's letter on the issue. She says if Saif's views on genetic inheritance were right, then she would have been a farmer back at home.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam