»   » അവര്‍ ശാരീരികമായി ബന്ധപ്പെട്ടിരുന്നു.. ഹൃത്വികിന്‍റെ അവഗണന കങ്കണയ്ക്ക് സഹിക്കാന്‍ കഴിയില്ല!

അവര്‍ ശാരീരികമായി ബന്ധപ്പെട്ടിരുന്നു.. ഹൃത്വികിന്‍റെ അവഗണന കങ്കണയ്ക്ക് സഹിക്കാന്‍ കഴിയില്ല!

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കങ്കണ റാണവത്തിന്റെ ചില വെളിപ്പെടുത്തലുകള്‍. ഹൃത്വിക് റോഷനുമായുണ്ടായിരുന്ന പ്രണയവും പ്രണയ പരാജയവുമൊക്കെ താരം തുറന്നു പറഞ്ഞിരുന്നു. അതിനു പുറമെയാണ് താന്‍ ശാരീരികമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയത്. ഹൃത്വികിന്റെ അവഗണനയില്‍ മനം നൊന്ത് ജീവന്‍ അവസാനിപ്പിക്കാന്‍ പോലും കരുതിയിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു.

ഷാരൂഖിന്റെ പാര്‍ട്ടിക്ക് നേരെ മുഖം തിരിച്ച് ഐശ്വര്യ.. പങ്കെടുക്കാത്തതിന് കാരണം അഭിഷേക്?

ആരാധ്യയെ ജയ ബച്ചനില്‍ നിന്നും ഐശ്വര്യ അകറ്റി നിര്‍ത്തുന്നു.. കാണാന്‍ പോലും സമ്മതിക്കുന്നില്ല!

രോഗികളെ വെട്ടിലാക്കിയ ലേഡി സൂപ്പര്‍ സ്റ്റാര്‍..മഞ്ജു വാര്യരുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ നടുങ്ങി!

കങ്കണയുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഹൃത്വികിനു നേരെ സംശയമുനകള്‍ നീണ്ടത്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന് പ്രമുഖ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. മാനസികമായി വളരെയധികം വെല്ലുവിളി നേരിടുമ്പോഴും ഏതറ്റെടുത്ത സിനിമകളും കഥാപാത്രത്തെയും അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ അവതരിപ്പിക്കുന്ന താരത്തിന്റെ ഇച്ഛാശക്തിയെക്കുറിച്ചും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

നിയമപരമായി നീങ്ങിയ ഹൃത്വിക് റോഷന്‍

കങ്കണയുടെ വെളിപ്പെടുത്തലിന് മറുപടിയായി വക്കീല്‍ നോട്ടീസ് നല്‍കാനായിരുന്നു ഹൃത്വിക് റോഷന്‍ തീരുമാനിച്ചത്. സ്വബോധമില്ലാതെ വിളിച്ചു പറയുന്ന കാര്യങ്ങളോട് നേരിട്ട് വിശദീകരണം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് താരം.

29 പേജുള്ള പരാതി സമര്‍പ്പിച്ചു

കങ്കണയുമായി ബന്ധപ്പെട്ട് 29 പേജുള്ള പരാതിയാണ് ഹൃത്വികിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ശാരീരികമായി പീഡിക്കപ്പെട്ടിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു.

രഹസ്യ സന്ദേശം പുറത്തുവിട്ടത് വേദനിപ്പിച്ചു

കങ്കണ ഹൃത്വികിന് അയച്ച മെയിലുകളും സന്ദേശങ്ങളും പരസ്യമായതോടെയാണ് താരം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ തനിക്കയച്ച മെയിലുകളല്ല അതെന്നായിരുന്നു ഹൃത്വികിന്റെ നിലപാട്.

പരസ്യമായി തുറന്നു പറഞ്ഞു

ഹൃത്വികിന്റെ അവഗണന തുടരുന്നതിനിടയിലാണ് കൂടുതല്‍ കാര്യങ്ങള്‍ ക്ങ്കണ വെളിപ്പെടുത്തിയത്. നേരിട്ട് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുന്നതിന് പകരം നിയമപരമായി നീങ്ങാനാണ് ഹൃത്വിക് തീരുമാനിച്ചത്.

കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു

വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ ഹൃത്വികുമായി കൂടിക്കാഴ്ച നടത്താന്‍ കങ്കണ ശ്രമിച്ചിരുന്നു. രാകേഷ് റോഷനെ സമീപിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അതു സാധ്യമായില്ലെന്ന് കങ്കണ പറയുന്നു.

ശാരീരികമായും മാനസികമായും തളര്‍ത്തി

ശാരീരികമായും മാനസികമായും ഹൃത്വിക് കങ്കണയെ പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരി രംഗോളി റാണവത്തും വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയും ഹൃത്വികിന്റെ അഭിഭാഷകന്‍ നല്‍കിയിട്ടുണ്ട്.

കങ്കണയും ഹൃത്വിക് റോഷനും തമ്മിലുള്ള ബന്ധം

ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു കങ്കണയും ഹൃത്വികും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്. ഇരുവരും തമ്മില്‍ ഡേറ്റിങ്ങ് നടത്തിയ കാര്യം വരെ എല്ലാവര്‍ക്കും അറിയാമെന്നും പ്രമുഖ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

കങ്കണയെ ഒതുക്കാന്‍ ഹൃത്വിക് ശ്രമിച്ചിരുന്നു

അഭിനയത്തിന്റെ കാര്യത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന കങ്കണയെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് താരം ഈ മേഖലയില്‍ തുടരുന്നത്.

സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ശ്രമം

നടി എന്ന നിലയില്‍ കഴിവ് തെളിയിച്ചിട്ടുണ്ടല്ലോ പിന്നെ എന്തിനാണ് തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതെന്ന് കങ്കണ ചോദിച്ചിരുന്നു. തനിക്ക് നേരെയുള്ള പ്രതിസന്ധികളെ വിജയപൂര്‍വ്വം തരണം ചെയ്താണ് താരം മുന്നേറിയത്. സിനിമാ ജീവിതത്തിലെ പ്രതിസന്ധികള്‍ വിജയകരമായി തരണം ചെയ്യാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

ഹൃത്വികിന്‍റെ പ്രതികരണം

താനുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തിയതും തനിക്കെതിരെ കോടതിയില്‍ കേസ് നല്‍കിയതുമാണ് കങ്കണയെ പ്രകോപിപ്പിച്ചത്. മനോരോഗിയാണ് കങ്കണയെന്ന് ഹൃത്വിക് വെളിപ്പെടുത്തിയിരുന്നു.

സൂസന്റെ പിന്തുണ

കങ്കണയും ഹൃത്വികും തമ്മിലുള്ള വിവാദം അരങ്ങു തകര്‍ക്കുന്നതിനിടയില്‍ ആദ്യ ഭാര്യയായ സൂസന്‍ ഹൃത്വികിന് പിന്തുണയുമായി എത്തിയിരുന്നു. ഇത് സ്വാഭാവികമാണെന്നായിരുന്നു ചിലര്‍ വിലയിരുത്തിയത്.

English summary
Hrithik and Kangana were first introduced to each other in 2009, prior to filming their movie Kites. They would go on to star together in Krrish 3, following which their relationship soured when Kangana spoke in public about her ‘silly ex’ which Hrithik took as insinuation of their affair.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam