»   » സൂപ്പര്‍ കളക്ഷന്‍ ! എ ദില്‍ ഹെ മുഷ്‌ക്കില്‍ 100 കോടി കടക്കുമോ?

സൂപ്പര്‍ കളക്ഷന്‍ ! എ ദില്‍ ഹെ മുഷ്‌ക്കില്‍ 100 കോടി കടക്കുമോ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത എ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രം തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. 80 കോടിയാണ്  ചിത്രത്തിന്റെ ഏഴു ദിവസത്തെ കളക്ഷന്‍. വരുന്ന വാരാന്ത്യത്തോടെ ചിത്രം 100 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ ആഗോള കളക്ഷന്‍ ഇതിനകം 100 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച്ച മറ്റു ചിത്രങ്ങളുടെ റീലീസ് ഇല്ലെന്നതും ചിത്രത്തിന് അനുകൂല ഘടകമാണ്. റീലീസിനുമുന്‍പു തന്നെ സാറ്റലൈറ്റ് റൈറ്റ്‌സ് ഉള്‍പ്പെടെയുളളവയില്‍ നിന്ന് ചിത്രം 75 കോടിയോളം നേടിയിരുന്നു.

Read more: ഹോളിവുഡിലെ അമിത സെക്‌സിസത്തെ കുറിച്ച് നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ !

aee-04-1

റിലീസ് ദിവസം തന്നെ എ ദില്‍ ഹെ മുഷ്‌ക്കില്‍ 13 കോടിയാണ് നേടിയത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ മുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചതും സെന്‍സര്‍ബോര്‍ഡ് ചില രംഗങ്ങള്‍ ഒഴിവാക്കിയതുമെല്ലാം ചിത്രത്തിന്റെ റേറ്റിങ് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

 ഐശ്വര്യ റായ്, രണ്‍ബീര്‍ കപൂര്‍ ,അനുഷ്‌ക്ക ശര്‍മ്മ എന്നിവരായിരുന്നു ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ ദില്‍ ഹെ മുഷക്കിലിനൊപ്പം റീലീസ് ചെയ്ത അജയ് ദേവ്ഗണ്‍ ചിത്രം ശിവായുടെ കളക്ഷന്‍ വളരെ പിന്നിലാണ്.

English summary
Ae Dil Hai Mushkil Box office collection day 7: The film's worldwide collection has already crossed Rs 100 crore but as trade primarily takes into account domestic net earning

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X