»   » ആദ്യത്തെ ലൈംഗികബന്ധം 26ാം വയസ്സിലെന്ന് കരണ്‍ ജോഹര്‍; 'ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്' പറയുന്നു..

ആദ്യത്തെ ലൈംഗികബന്ധം 26ാം വയസ്സിലെന്ന് കരണ്‍ ജോഹര്‍; 'ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്' പറയുന്നു..

Posted By: Pratheeksha
Subscribe to Filmibeat Malayalam

സ്വവര്‍ഗ്ഗ ലൈംഗികത എന്നു കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്ന ഒരു സമൂഹമാണ് ഇന്നും ഇന്ത്യയിലുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമം 377 പ്രകാരം സ്വവര്‍ഗ്ഗ ലൈംഗികത രാജ്യത്ത് കുറ്റകരമാണ്. സ്വവര്‍ഗ്ഗാനുരാഗികളും ഭിന്നലൈംഗികതയുളളവരുമായ ഒട്ടേറെ പേര്‍ പല  വിളിപ്പേരുകളില്‍ ജീവിതം തീര്‍ക്കേണ്ടിവരുന്ന സാഹചര്യമാണിവിടെയുളളത്.

സമൂഹം വരച്ചിടുന്ന ആ കള്ളികളില്‍പ്പെട്ടാല്‍ അപഹാസ്യരായി തീരുമെന്നതിനാല്‍ അവര്‍ ജൈവ ചോദനകളെ അടക്കി നിര്‍ത്തുന്നു. താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തുറന്നു പറയാന്‍ എത്രപേര്‍ക്കു ധൈര്യം കാണും. ഗേ എന്നു ഒട്ടേറെ തവണ മുദ്രകുത്തപ്പെട്ട ബോളിവുഡ് സംവിധായകനാണ് കരണ്‍ ജോഹര്‍.

നിരവധി അഭിമുഖങ്ങളിലും മറ്റും താരത്തോട് ആ ചോദ്യം ചോദിച്ചിട്ടുണ്ടെങ്കിലും കരണ്‍ ഒരു ഉറച്ച മറുപടി നല്‍കിയിരുന്നില്ല. പക്ഷേ തന്റെ ജീവചരിത്രത്തില്‍ കരണ്‍ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ്. കരണിന്റെ വാക്കുകളില്‍ വേദനയുണ്ട്. ജീവിക്കാന്‍ വിടണമെന്ന അപേക്ഷയുണ്ട്...

കരണ്‍ ജോഹര്‍ -ബോളിവുഡിലെ ഹിറ്റ് മേക്കര്‍

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് മേക്കര്‍ എന്നാണ് കരണ്‍ജോഹര്‍ അറിയപ്പെടുന്നത്. ഒട്ടേറെ പുതുമുഖ നടിമാരെയും നടന്മാരെയും ബോളിവുഡെന്ന വിശാല ലോകത്തിനു കരണ്‍ പരിചയപ്പെടുത്തി. കരിയര്‍ ഇങ്ങനെയൊക്കെയാണെങ്കിലും അവിവാഹിതനായി കഴിയുന്ന കരണ്‍ തന്റെ ലൈംഗികത എന്ത് എന്ന സമൂഹത്തിന്റെ ചോദ്യത്തിനു മുന്നില്‍ പതറാതെ നില്‍ക്കാന്‍ കഴിഞ്ഞ വ്യക്തികളിലൊരാളാണ്.

കരണിന്റെ ആത്മകഥ

പൂനം സക്‌സേന രചിച്ച ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന കരണിന്റെ ജീവചരിത്രത്തിലാണ് തന്റെ ലൈംഗിക സ്വത്വത്തെ കുറിച്ച് കരണ്‍ ലോകത്തിനു മുന്നില്‍ തുറന്നു പറച്ചില്‍ നടത്തുന്നത്. താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണ് എന്ന് അടിവരയിട്ടു പറയുന്നില്ലെങ്കിലും താരത്തിന്റെ വാക്കുകള്‍ നൂറു ശതമാനവും അതിനെ സാധൂകരിക്കുന്നതാണ്.

തുറന്നു പറഞ്ഞാല്‍ ജയിലില്‍ പോകേണ്ടി വരും

എന്റെ ലൈംഗികതയെന്തെന്നുളള കാര്യം ഇന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. എനിക്കത് തുറന്നു പറയേണ്ട കാര്യമില്ല. അഥവാ തുറന്നു പറഞ്ഞാല്‍ ജയിലില്‍ പോവേണ്ട അവസ്ഥയാണ് ഈ രാജ്യത്തുളളതെന്നു കരണ്‍ പുസ്തകത്തില്‍ പറയുന്നു

26ാം വയസ്സില്‍ വിര്‍ജിനിറ്റി നഷ്ടപ്പെട്ടു

26ാം വയസ്സില്‍ ന്യൂയോര്‍ക്കില്‍ വച്ച് ആദ്യമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് കരണ്‍ സൂചിപ്പിക്കുന്നുണ്ട്. അതുവരെ അതിനെ കുറിച്ച് തനിക്കൊന്നുമറിയുമായിരുന്നില്ലെന്നും അങ്ങനെയൊരു ചോദന തന്റെയുളളില്‍ ഉണ്ടായിരുന്നില്ലെന്നും കരണ്‍ പറയുന്നു . കുട്ടിയായിരുന്നപ്പോള്‍ ലൈംഗികതയെ കുറിച്ചുള്ള തെറ്റായ വിവരങ്ങളായിരുന്നു താന്‍ ശേഖരിച്ചുവച്ചിരുന്നത്.

പ്രണയമില്ലാത്ത മനസ്സില്‍ നിന്നാണ് ഹിറ്റ് ചിത്രങ്ങള്‍

കരണിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് ഷാരൂഖും കജോളും നായികാ നായകന്മാരായ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ കുഛ്,കുഛ് ഹോത്താഹെ എന്നിവ. പ്രണയമില്ലാതിരുന്ന തന്റെയുളളില്‍ നിന്നാണ് ഈ രണ്ടു റൊമാന്റിക് ചിത്രങ്ങള്‍ പിറന്നതെന്നും താരം പറയുന്നു

ഷാരൂഖുമായുളള ബന്ധം

ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ട ബന്ധമാണു താനും നടന്‍ ഷാരൂഖും തമ്മിലുളളത്. ഒരിക്കല്‍ ഒരു ഹിന്ദി ചാനലില്‍ അഭിമുഖത്തിനിടെ റിപ്പോര്‍ട്ടര്‍ മനപ്പൂര്‍വ്വം ഷാരുഖാനുമായുളള ബന്ധത്തെ കുറിച്ചു ചോദിച്ചപ്പോള്‍ നീ നിന്റെ സഹോദരനുമായി കിടക്ക പങ്കിടാറുണ്ടോ എന്നാണ് താരം തിരിച്ചു ചോദിച്ചത്.

ട്വിറ്ററില്‍ ദിവസവും തെറിയഭിഷേകം

താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണോ എന്നു തുടങ്ങി ദിവസവും 200 ലധികം കമന്റുകളാണ് സോഷ്യല്‍ മീഡിയ വഴി തനിക്കു ലഭിക്കുന്നതെന്നു കരണ്‍ പറയുന്നു. കുറെ പേര്‍ ഞാന്‍ രാജ്യത്തിനു കളങ്കമാണെന്നാണ് പറഞ്ഞത്.

ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് നടന്ന സംഭവം

ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ താന്‍ സ്വവര്‍ഗ്ഗരതിക്കാരനാണോ എന്നു നേരിട്ടു ചോദിക്കുകയായിരുന്നു. ഭാര്യയും കുട്ടികളുമായി നില്‍ക്കുമ്പോഴായിരുന്നു അയാളുടെ ഈ അന്വേഷണം. എന്താ തനിക്കു താത്പര്യമുണ്ടോ എന്നു ചോദിച്ചപ്പോള്‍ അയാള്‍ ഒഴിഞ്ഞു പിന്മാറി.

ട്രോളുകളില്‍ വിഷമം തോന്നിയിട്ടുണ്ട്

പലപ്പോളും തന്നെ ലക്ഷ്യം വച്ചുളള സോഷ്യല്‍ മീഡിയ ട്രോളുകളില്‍ വിഷമം തോന്നിയിട്ടുണ്ടെന്നു കരണ്‍ പറയുന്നു. നിങ്ങള്‍ക്കു നിങ്ങളുടെ സെക്ഷ്വലിറ്റിയെ കുറിച്ച് തുറന്നു പറഞ്ഞു കൂടെ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്

എഫ് ഐ ആറുമായി നടക്കേണ്ടിവരും

താന്‍ തന്റെ ലൈംഗികതയെ കുറിച്ച് തുറന്നു പറയാതിരിക്കാന്‍ കാരണം രാജ്യത്തെ നിയമാവസ്ഥകളാണെന്നു താരം വ്യക്തമാക്കുന്നു. താന്‍ സ്വവര്‍ഗ്ഗാനുരാഗിയോ ഭിന്ന ലൈംഗികതയുളള വ്യക്തിയോ ആവാം. എല്ലാം തുറന്നു പറഞ്ഞ് എനിക്ക് ഇതിഹാസ പുരുഷനൊന്നുമാവേണ്ട. എല്ലാവരെയും പോലെ എനിക്ക് ജീവിതം ജീവിച്ച് തീര്‍ക്കണം. അതിനിടയില്‍ വെളിപ്പെടുത്തല്‍ വേണമെന്നൊക്കെ നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ എഫ് ഐ ആറുമായി അതിന്റെ പിന്നില്‍ നടക്കാനേ സമയം കാണൂ.. കരണ്‍ പറയുന്നു.

English summary
All those who have questioned Karan Johar's sexual orientation, when he lost his virginity and his relationship status with Shah Khan Khan, get the perfect answers in his biography An Unsuitable Boy, which has been co-authored by Poonam Saxena.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam