»   » ഷാറൂഖ്- ഐശ്വര്യ, അത് വെറും തെറ്റായ വാര്‍ത്തയായിരുന്നു;കരണ്‍ ജോഹര്‍ മനസ്സു തുറക്കുന്നു...

ഷാറൂഖ്- ഐശ്വര്യ, അത് വെറും തെറ്റായ വാര്‍ത്തയായിരുന്നു;കരണ്‍ ജോഹര്‍ മനസ്സു തുറക്കുന്നു...

Posted By: Pratheeksha
Subscribe to Filmibeat Malayalam

യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രം കോടികള്‍ വാരിക്കൂട്ടിയാണ് ബോക്‌സോഫീസില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രം ഏറെ വിവാദങ്ങള്‍ക്കും സെന്‍സര്‍ബോര്‍ഡ് കട്ടുകള്‍ക്കും ശേഷമാണ് റിലീസായതെങ്കിലും ജനങ്ങള്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു.

ചിത്രത്തിന്റെ വിജയത്തിനു ശേഷം ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ ഒരഭിമുഖത്തില്‍ മനസ്സു തുറന്നു സംസാരിക്കുകയാണ്  കരണ്‍ ജോഹര്‍.

ഷാറൂഖിനെ കുറിച്ചു കരണ്‍ പറയുന്നത്

ഒട്ടേറെ കരണ്‍ജോഹര്‍ ചിത്രങ്ങളില്‍ ഷാറൂഖ് ഖാന്‍ അഭിനയിച്ചിട്ടുണ്ട്. താനും ഷാറൂഖുമായി വളരെക്കാലത്തെ സൗഹൃദമാണുള്ളതെന്നും ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പത്തിലാണെന്നും കരണ്‍ ജോഹര്‍ പറയുന്നു .

യെ ദില്‍ഹെ മുഷ്‌ക്കില്‍ റിലീസ് പ്രശ്‌നങ്ങള്‍

യെ ദില്‍ ഹെ മുഷ്‌ക്കില്‍ റീലീസ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ തനിക്ക് ഏറെ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കിയെന്നും ആ ഒരു സാഹചര്യത്തില്‍ തന്നോടൊപ്പം നിന്ന ചിത്രത്തിലെ താരങ്ങളടക്കമുള്ള അണിയറ പ്രവര്‍ത്തകരോട് താനെന്നും കടപ്പെട്ടിരിക്കുന്നുവെന്നുമാണ് കരണ്‍ പറയുന്നത്.

ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്ത

ശീദേവിയുടെ മകള്‍ ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് തെറ്റായ വാര്‍ത്തയാണ് പ്രചരിക്കപ്പെടുന്നത്. മറാത്തി ചിത്രം സായ് രാത്ത് തന്റെ ഇഷ്ടചിത്രങ്ങളിലൊന്നാണ്, ചിത്രത്തിന്റെ റീമേക്ക് തന്റെ മനസ്സിലുണ്ട്. പക്ഷേ താനിതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കരണ്‍ പറയുന്നത്. കരണ്‍ ജോഹര്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന സായ് രാത്തിന്റെ റീമേക്കിലാണ് ജാന്‍വി കപൂര്‍ നായികയായെത്തുന്നതെന്ന് വാര്‍ത്ത വന്നിരുന്നു.

100 കോടി എത്തുന്ന ചിത്രം

100 കോടി ക്ലബ്ബിലെത്തുന്ന തന്റെ ആദ്യ ചിത്രമാണ് യെദില്‍ ഹെ മുഷ്‌ക്കിലെന്നും എല്ലാ തരം പ്രേക്ഷകര്‍ക്കും ചിത്രം ഇഷ്ടപ്പെട്ടതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കരണ്‍ ജോഹര്‍ പറയുന്നു. ഈ ചിത്രം തന്ന ടെന്‍ഷന്‍ മറ്റൊരു ചിത്രവും തനിക്കുനല്‍കിയിട്ടില്ലെന്നും സംവിധായകന്‍.

അടുത്ത ചിത്രം ഷാറൂഖും ഐശ്വര്യയുമൊന്നിച്ച്

ജാന്‍വി കപൂര്‍ ബോളിവുഡ് അരങ്ങേറ്റം പോലെ തെറ്റായ വാര്‍ത്തയായിരുന്നു തന്റെ അടുത്ത ചിത്രത്തില്‍ ഷാറൂഖും ഐശ്വര്യയുമൊന്നിക്കുന്നുവെന്നുളളത്. താന്‍ പുതിയ ചിത്രത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും പിന്നെയെങ്ങനെയാണ് താരങ്ങളെ പ്രഖ്യാപിക്കുന്നതെന്നുമാണ് കരണ്‍ ജോഹര്‍ ചോദിക്കുന്നത്

English summary
In a recent interview, Karan Johar revealed that Shahrukh Khan is like family. He also talked about his rumoured film with Shahrukh and Aishwarya Rai Bachchan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam