»   » കണ്ണുനീര്‍ വന്നത് പോലും അറിയാതെ കരണ്‍ ജോഹറിനെ വികാരധീനനാക്കിയ സംഭവം ഇതായിരുന്നു!!!

കണ്ണുനീര്‍ വന്നത് പോലും അറിയാതെ കരണ്‍ ജോഹറിനെ വികാരധീനനാക്കിയ സംഭവം ഇതായിരുന്നു!!!

Posted By:
Subscribe to Filmibeat Malayalam

ഇരട്ടക്കുട്ടികളുടെ പിതാവായതിന്റെ സന്തോഷത്തിലായിരുന്നു കരണ്‍ ജോഹര്‍. വാടക ഗര്‍ഭപാത്രത്തിലുടെയായിരുന്നു കരണിന് ഇരട്ടകുട്ടികള്‍ പിറന്നത്. തന്റെ മക്കളായ റൂഹിയെയും യഷിനെയും കുറിച്ച് മനസു തുറക്കുകയാണ് കരണിപ്പോള്‍.

തന്റെ ജീവിതത്തിലെ അത്ഭുതനിമിഷം തന്റെ കുഞ്ഞുങ്ങളെ ആദ്യമായി കണ്ടപ്പോഴാണെന്നാണ് കരണ്‍ പറയുന്നത്. വളരെയധികരം വികാരത്തോടെയാണ് താന്‍ തന്റെ കുഞ്ഞു്ങ്ങളെ കണ്ടതെന്നും കരണ്‍ പറയുന്നു

കരണിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു

കുഞ്ഞുങ്ങളെ ആദ്യം കണ്ടത് ആശുപത്രിയില്‍ നിന്നുമായിരുന്നു. ആ സമയത്ത് തന്റെ കണ്ണിലുടെ കണ്ണുനീര്‍ ഒഴുകുന്നത് പോലും താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് കരണ്‍ പറയുന്നത്.

മക്കളെ സിനിമ നിര്‍മ്മാതാക്കളാക്കുകയില്ല

തന്റെ മക്കളെ ഒരിക്കലും സിനിമ നിര്‍മ്മാതാക്കള്‍ ആക്കുകയില്ല. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് അവര്‍ തന്നെ തെരഞ്ഞെടുക്കട്ടെ എന്നാണ് കരണ്‍ പറയുന്നത്. എന്റെ രക്ഷിതാക്കള്‍ എന്നെ പ്രോത്സാഹിപ്പിച്ചതും സപ്പോര്‍ട്ട് ചെയ്തതു പോലെയും ഞാനും അവരെ പ്രോത്സാഹിപ്പിക്കുമെന്നും കരണ്‍ പറയുന്നു.

ഏകാന്തത ഇനിയില്ല

തന്റെ ഏകാന്തത ഇനിയുണ്ടാവില്ല. കാരണം അതിനെ മറികടക്കാന്‍ തനിക്ക് രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടെന്നാണ് താരം പറയുന്നത്. അവരെ തൊട്ടപ്പോള്‍ ഉണ്ടായ വികാരം എന്താണെന്ന് പറയാന്‍ ആവില്ലെന്നും അത് ആര്‍ക്കെങ്കിലും മനസിലാവുമെന്ന് കരുതുന്നില്ലെന്നും കരണ്‍ പറയുന്നു.

അമ്മയും താന്‍ തന്നെ

തന്റെ കുഞ്ഞുങ്ങള്‍ക്ക് ആരും അമ്മയാവണ്ട. താന്‍ തന്നെയാണ് അവരുടെ അമ്മയാവുന്നതെന്നാണ് താരം പറയുന്നത്. താന്‍ കുഞ്ഞുങ്ങളുടെ രേഖകളിലില്ലാത്ത അമ്മയായിരിക്കുമെന്നും അച്ഛനെക്കാള്‍ താന്‍ അവരുടെ അമ്മയായിരിക്കുമെന്നും കരണ്‍ സൂചിപ്പിച്ചു.

ട്രോളുകള്‍ ആനന്ദമാണെന്ന് കരണ്‍

താന്‍ ട്രോളുകളെ സ്‌നേഹിക്കുന്നുണ്ടെന്നും അത് തന്നെ വളരെയധികം ആനന്ദിപ്പിക്കുന്നുണ്ടെന്നും കരണ്‍ പറയുന്നു. ആദ്യമൊക്കേ ദേഷ്യപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ തനിക്ക് അതില്‍ വലിയ കാര്യമൊന്നുമുള്ളതായി തോന്നുന്നില്ലെന്നു കരണ്‍ അഭിപ്രായപ്പെടുന്നു.

രണ്‍ബീര്‍ കപൂറിനെ തന്റെ നായകനാക്കണം

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വളരെയധികം കഴിവുള്ളവരാണെന്നും എന്റെ ജീവിതം പറയുന്ന സിനിമയില്‍ രണ്‍ബീര്‍ കപൂര്‍ എന്റെ വേഷം ചെയ്യണമെന്നും ജൂഹി ചൗള എന്റെ അമ്മയുടെ വേഷം ചെയ്യണമെന്നും റിഷി കപൂര്‍ തന്റെ അച്ഛന്റെ വേഷം ചെയ്യണമെന്നും കരണ്‍ പറയുന്നു.

English summary
At the recently held India Today Conclave, Karan Johar opened up about fatherhood, infidelity, a biopic on him and more.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam