»   » കജോളുമായുള്ള സൗഹൃദം തകര്‍ത്തു, അജയ് ദേവ്ഗണ്‍ തന്നോട് അസഭ്യവും പറഞ്ഞു : കരണ്‍ ജോഹര്‍

കജോളുമായുള്ള സൗഹൃദം തകര്‍ത്തു, അജയ് ദേവ്ഗണ്‍ തന്നോട് അസഭ്യവും പറഞ്ഞു : കരണ്‍ ജോഹര്‍

Posted By: Nihara
Subscribe to Filmibeat Malayalam

താനും കജോളുമായുള്ള സൗഹൃദം തകരാന്‍ കാരണം അജയ് ദേവ്ഗണ്‍ ആണെന്ന് മുന്‍പ് കരണ്‍ ജോഹര്‍ വെളിപ്പെടുത്തിയിരുന്നു. സൗഹൃദം തകര്‍ത്തത് മാത്രമല്ല തന്നെ വിളിച്ച് അജയ് അസഭ്യവും പറഞ്ഞിരുന്നുവെന്നാണ് ഇപ്പോള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന തന്റെ ആത്മകഥയിലാണ് കജോളുമായുള്ള സൗഹൃദം തകര്‍ന്നതിനെക്കുറിച്ച് കരണ്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അജയ് തന്നെ വിളിച്ച് മോശമായി പെരുമാറിയിരുന്നുവെന്ന കാര്യം കരണ്‍ വെളിപ്പെടുത്തിയത്.

കജോളിനെക്കുറിച്ച് അപവാദം പരത്തിയെന്ന് ആരോപിച്ചു

അജയ് ഒരു ദിവസം എന്നെ വിളിച്ച് മോശമായി പെരുമാറി. കജോളിനെക്കുറിച്ച് ഞാന്‍ അപവാദം പറഞ്ഞുവെന്നാരോപിച്ചാണ് എന്നോട് അസഭ്യം പറഞ്ഞത്. എന്റെ അടുത്ത സുഹൃത്താണ് കജോള്‍. കജോളിനെക്കുറിച്ച് ഞാനൊരിക്കലും അപവാദം പറയില്ല.

ഇരുവരുടെയും സിനിമകള്‍ ഒരുമിച്ച് തിയേറ്ററുകളിലെത്തി

കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹെ മുഷ്‌കിലും അജയ് ദേവ്ഗണിന്റെ ശിവയും ഒരുമിച്ചാണ് തിയേറ്ററുകളിലേക്കെത്തിയത്. ദീപാവലി റിലീസായാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയത്.

നിരൂപകന് പണം നല്‍കിയെന്ന് ആരോപണം

തന്റെ സിനിമയെക്കുറിച്ച മോശമായി എഴുതാന്‍ നിരൂപകന് കരണ്‍ ജോഹര്‍ പണം നല്‍കിയെന്ന് അജയ് ആരോപിച്ചിരുന്നു. തെളിവായി ശിവയുടെ നിര്‍മ്മാതാവും നിരൂപകനും തമ്മിലുള്ള സംഭാഷണവും അജയ് പുറത്തുവിട്ടിരുന്നു.

കജോളുമായി ബന്ധമില്ല

മുന്‍പ് അടുത്ത സുഹൃത്തുക്കളായിരുന്നു കജോളും കരണ്‍ ജോഹറും എന്നാല്‍ അജയ് ദേവ്ഗണുമായുള്ള വിവാഹ ശേഷം കജോളുമായുള്ള സൗഹൃദം പാടേ അവസാനിച്ചു. തനിക്ക് കജോളിനോടുണ്ടായിരുന്ന എല്ലാ സ്‌നേഹവും കജോള്‍ തന്നെ ഇല്ലാതാക്കിയെന്നും കരണ്‍ ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്.

English summary
The 44-year-old director, who recently made some revelations about his personal as well as professional life in his autobiography 'An Unsuitable Boy', said he gets linked to every man he is spotted with and it makes things tough for him, in an interview ."I'm afraid to go out for dinner with another man because the paparazzi reaches everywhere and if you go out for dinner with a man, you're sleeping with him. Because two men can't be out for dinner just as friends," said Karan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam