India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബി​ഗ് ബോസിനുള്ളിലേക്ക് കരീന ഒപ്പമുണ്ടെങ്കിൽ മാത്രം'; കരൺ ജോഹർ

  |

  ബോളിവുഡിലെ ഹിറ്റ് സംവിധായകനായിരുന്ന കരൺ ജോഹർ ഏറെ നാളായി സംവിധാനം നിർത്തി സിനിമാ നിർമാണത്തിലും റിയാലിറ്റി ഷോകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 2016 ന് ശേഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെ സംവിധാന രം​ഗത്തേക്ക് തിരിച്ചു വരികയാണ് കരൺ. ഇതിനു പുറമെ ബി​ഗ് ബോസ് ഒടിടി, കോഫി വിത്ത് കരൺ എന്നീ ഷോകളുടെ അവതാരകനായും കരൺ ജോഹറെത്തുന്നുണ്ട്.

  Bigg Boss Winner Dilsha's First Public Appearance: ദിൽഷക്ക് വമ്പൻ വരവേൽപ്പ് | *BiggBoss

  ഹിറ്റ് ഷോകളായ രണ്ടിന്റെയും അവതാകരനായി ഏകദേശം ഒരേ സമയത്ത് തന്നെയാണ് കരണെത്തുന്നത്. കോഫി വിത്ത് കരൺ ജൂലൈ ഏഴ് മുതൽ ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്തു തുടങ്ങും. ഉടനെ തന്നെ ബി​ഗ് ബോസ് ഒടിടിയുമെത്തും. മുൻ ബി​ഗ് ബോസ് സീസണുകളുടെ അവതാരകനായിരുന്ന സൽമാൻ ഖാന് പകരമാണ് ഇത്തവണ കരൺ എത്തുന്നത്. കരണിനൊപ്പം രൺവീർ സിം​ഗിനെയും അവതാരകനായി പരി​ഗണിച്ചിരുന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും കരണിനെയാണ് തെരഞ്ഞെടുത്തത്.

  karan johar

  ഇപ്പോൾ ബി​ഗ് ബോസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. ബി​ഗ് ബോസിനുള്ളിലേക്ക് ഒരാഴ്ച പോവേണ്ടി വന്നാൽ ഏത് താരത്തെ ഒപ്പം കൂട്ടുമെന്ന ചോദ്യത്തിനുത്തരം നൽകുകയായിരുന്നു കരൺ. സുഹൃത്തും നടിയുമായ കരീന കപൂർ ഖാൻ ഉണ്ടെങ്കിൽ മാത്രമേ താൻ ബി​ഗ് ബോസിലേക്ക് പോവൂ എന്നാണ് കരൺ നൽകിയ മറുപടി. കരീന വലിയ തമാശക്കാരിയായതിനാലാണ് അവരെ ഒപ്പം കൂട്ടുന്നതെന്നാണ് കരൺ ജോഹർ പറയുന്നത്. പിങ്ക് വില്ലയുടെ റാപിഡ് ഫയർ ചോദ്യത്തിലാണ് കരണിന്റെ പ്രതികരണം.

  അടുത്ത സുഹൃത്തുക്കളായ കരീന കപൂറും കരൺ ജോഹറും പാർട്ടികളിലും യാത്രകളിലും ഒരുമിച്ചെത്താറുണ്ട്. ഇരുവരുടെയും സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്. തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് കരണെന്ന് കരീനയും വ്യക്തമാക്കിയിട്ടുണ്ട്. ബി ടൗണിലെ ​ഗോസിപ്പ് ​ഗേളായി അറിയപ്പെടുന്ന കരീന തന്റെ പാർട്ണർ ഇൻ ക്രെെം എന്നാണ് കരണിനെ വിശേഷിപ്പിച്ചത്.

  അതേസമയം മുൻപൊരിക്കൽ ഇരുവരും തമ്മിൽ തർക്കവുമുണ്ടായിരുന്നു. കൽ ഹോ നാ ഹോ എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും അകൽച്ചയിലായത്. ചിത്രത്തിൽ നായികയായെത്തിയത് പ്രീതി സിന്റയായിരുന്നെങ്കിലും ആദ്യം പരി​ഗണിച്ചത് കരീനയെ ആയിരുന്നു. കരൺ ചിത്രത്തിലെ കഥാപാത്രം കരീനയ്ക്ക് ഓഫർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിലെ നായകൻ ഷാരൂഖിന്റെ അതേ പ്രതിഫലം കരീന ചോദിച്ചു. അത് പറ്റില്ല എന്ന് പറഞ്ഞതോടെ കരീന പിണങ്ങിയെന്നാണ് കരൺ തന്റെ ആത്മകഥയായ അൺസ്യൂട്ടബിൾ ബോയിൽ വെളിപ്പെടുത്തിയത്.

  karan and kareena

  കരീനയ്ക്ക് പകരം കരൺ പ്രീതി സിന്റയെ സിനിമയിൽ കാസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു വർഷത്തോളം കരീന തന്നോട് മിണ്ടിയില്ലെന്നാണ് കരൺ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ ആലോചിക്കുമ്പോൾ ഈ പിണക്കം മണ്ടത്തരമായെന്ന് തോന്നുന്നെന്നും കരീന അന്ന് ചെറിയൊരു കുട്ടിയായിരുന്നെന്നും കരൺ ആത്മകഥയിൽ പറഞ്ഞു. കരണിന്റെ ധർമ്മ പ്രൊഡക്ഷൻ ഒരുക്കിയ കഭി ഖുശി കഭി ​ഗം, വി ആർ ഫാമിലി, കുർബാൻ, എക് മേൻ ഏക് തു, ​ഗുഡ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ കരീന നായികയായെത്തിയിട്ടുണ്ട്.

  Read more about: bollywood kareena
  English summary
  karan johar says he only goto big boss if kareena with him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X