»   » കിങ് ഖാന്‍റെ മകന്‍ സിനിമയിലേക്ക്?? കരണ്‍ ജോഹര്‍ പറയുന്നത്

കിങ് ഖാന്‍റെ മകന്‍ സിനിമയിലേക്ക്?? കരണ്‍ ജോഹര്‍ പറയുന്നത്

By: Nihara
Subscribe to Filmibeat Malayalam

കരണ്‍ ജോഹറും കിങ് ഖാനും അടുത്ത സൂഹൃത്തുക്കളാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉടലെടുക്കുന്ന കെമിസ്ട്രിയെക്കുറിച്ച് ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാം.

കുച്ച് കുച്ച് ഹോത്താഹെ, കല്‍ ഹോ ന ഹോ, മൈ നെയിം ഈസ് ഖാന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളെല്ലാം പുറത്തിറങ്ങിയത് കരണ്‍ ജോഹര്‍ ഷാരൂഖ് കൂട്ടുകെട്ടിലാണ്. ബോളിവുഡിന്റെ സ്വന്തം കിങ് ഖാനായ ഷാരൂഖിന്റെ മകന്‍ ആര്യന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആര്യന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച്

പഠനം പൂര്‍ത്തിയാക്കിയ ശേഷമേ ആര്യന്‍ സിനിമയിലേക്ക് വരൂയെന്നാണ് ആത്മാര്‍ത്ഥ സുഹൃത്തിന്റെ മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് കരണ്‍ ജോഹര്‍ പറയുന്നത്.

ആര്യന്‍ ലോസ് ഏഞ്ചെല്‍സില്‍

പഠനത്തിന്റെ ഭാഗമായി ലോസ് ഏഞ്ചല്‍സിലാണ് ആര്യന്‍ ഇപ്പോള്‍ .

ആര്യന്‍ തീരുമാനിക്കുപോലെ

സിനിമാ പ്രവേശനത്തെക്കുറിച്ച് ആര്യന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം അവന്റെ വഴി അവന്‍ തന്നെ തിരഞ്ഞെടുക്കട്ടെയെന്നും കരണ്‍ പ്രതികരിച്ചു.

സിനിമയിലേക്കാണെങ്കില്‍

സിനിമയിലേക്ക് പ്രവേശിക്കാനാണ് ആര്യന്‍ തീരുമാനിക്കുന്നതെങ്കില്‍ താനും ആ സിനിമയുടെ ഭാഗമാകുമെന്ന് കരണ്‍ ജോഹര്‍. ഒന്നുകില്‍ താന്‍ സംവിധാനം ചെയ്യും അല്ലെങ്കില്‍ അവനെ വഴികാട്ടുന്ന മാര്‍ഗദര്‍ശി ഏത് റോളിലും തന്നെ പ്രതീക്ഷിക്കാം.

സ്വന്തം മകനെപ്പോലെ

സ്വന്തം മകനെപ്പോലെയാണ് ആര്യന്‍. സ്വന്തം മകനെ സിനിമയിലെത്തിക്കുന്നതിന് തുല്യമാണ് ആര്യന്റെ സിനിമാ പ്രവേശനം. ആര്യനെ സിനിമയിലെത്തിക്കുന്നത് താന്‍ തന്നെയായിരിക്കുമെന്നും കരണ്‍ ജോഹര്‍ അറിയിച്ചു.

English summary
Karan Johar talking about king khan's son aryan's fim entrty.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam