»   » കരണ്‍ ജോഹറിന് ഷാരൂഖ് വേണ്ട, സല്‍മാന്‍ഖാന്‍ മതി

കരണ്‍ ജോഹറിന് ഷാരൂഖ് വേണ്ട, സല്‍മാന്‍ഖാന്‍ മതി

Posted By:
Subscribe to Filmibeat Malayalam

മുംബൈ: കരണ്‍ ജോഹറിന്റെ അടുത്ത ചിത്രത്തില്‍ ഷാരൂഖ് ഖാനില്ല. എന്നാല്‍ ഇതല്ല, ഷാരൂഖ് ഖാന്‍ ആരാധകരെ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്ത സല്‍മാന്‍ ഖാനാണ് കരണ്‍ ചിത്രത്തില്‍ നായകനാകുന്നത് എന്നതാണ്. കരണുമായി ഏറെ അടുപ്പമുള്ള ഷാരൂഖ് ഖാനെ തഴഞ്ഞ് സല്‍മാനൊപ്പം കരണ്‍ ജോഹര്‍ കൈകോര്‍ക്കുന്നത് ഇതിനോടകം ബോളിവുഡില്‍ വാര്‍ത്തയായിട്ടുണ്ട്.

സല്‍മാനെ നായകനാക്കി തന്റെ പുതിയ പ്രോജക്ട് കരണ്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്. ഈ പ്രഖ്യാപനം ഉടന്‍തന്നെയുണ്ടാകും എന്നാണ് മുംബൈ റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ മാത്രമല്ല, കരണിന്റെ പ്രശസ്ത ഷോയായ കോഫീ വിത് കരണിലും സല്‍മാന്‍ - കരണ്‍ ജോഹര്‍ ബന്ധം വളരുന്നു.

salman khan

സല്‍മാന്‍ ഖാന്റെ ബിസിനസ് മാനേജര്‍ രേഷ്മ ഷെട്ടിയാണ് സല്‍മാന്‍ - കരണ്‍ കരാറിന് ഇടനിലക്കാരനായതെന്നും റിപ്പോര്‍ട്ടുണ്ട്. കരണിന്റെ ആദ്യ ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേയില്‍ സല്‍മാനും ഷാരൂഖ് ഖാനും ഒന്നിച്ചിരുന്നു.

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ചെന്നൈ എക്‌സ്പ്രസ് വമ്പന്‍ ഹിറ്റായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ച പത്രക്കാരോട് സല്‍മാന്‍ പറഞ്ഞത് ഇതത്ര വലിയ കാര്യമൊന്നുമല്ല, അടുത്ത ചിത്രത്തില്‍ താനത് കടത്തിവെട്ടി കാണിച്ചുതരാം എന്നാണ്.

ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തായ കരണ്‍ ജോഹര്‍ ചിത്രം മനസില്‍ കണ്ടാണോ സല്ലു ഈ വീരവാദം മുഴക്കിയത് എന്നും കാത്തിരുന്ന് തന്നെ കാണണം. എന്തായാലും സൂപ്പര്‍ ഖാന്‍ മാര്‍ തമ്മിലുള്ള മത്സരത്തിന്റെ പുതിയൊരധ്യായമാകും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
Report says that Karan Johar chooses Salman over Shah Rukh for his next movie. 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam