»   » കരീനയുടെ ഗര്‍ഭം അലസി പോയോ? പറഞ്ഞ് നടന്നവര്‍ക്ക് കരീനയുടെ മറുപടി

കരീനയുടെ ഗര്‍ഭം അലസി പോയോ? പറഞ്ഞ് നടന്നവര്‍ക്ക് കരീനയുടെ മറുപടി

Posted By:
Subscribe to Filmibeat Malayalam

കുറച്ച് ദിവസങ്ങളായി ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചയായിരുന്നു കരീന കപൂര്‍ അമ്മയാകന്‍ പോകുന്നു എന്നത്. പൊതു ചടങ്ങുകളിലും പാര്‍ട്ടികളിലുമെത്തിയ കരീനയ്ക്ക് അമ്മയാകാന്‍ പോകുന്നതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. എന്നാല്‍ ഇതു താരം രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും പാപ്പരാസികള്‍ പറഞ്ഞു നടന്നു.

എന്നാല്‍ വാര്‍ത്തകളോട് അപ്പോഴൊന്നും താരം പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ലണ്ടന്‍ യാത്ര കഴിഞ്ഞു വന്ന കരീന താന്‍ ഗര്‍ഭിണിയാണോ എന്നതിനോട് പ്രതികരിച്ചു. തമാശയായിട്ടായിരുന്നു കരീന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷം തോന്നുന്നു. ലണ്ടനില്‍ എനിക്ക് അഞ്ചു കുട്ടികളായി.

kareena-kapoor

എപ്പോഴൊക്കെ ലണ്ടനില്‍ പോയിട്ടുണ്ടോ അന്നൊക്കെ താന്‍ ഗര്‍ഭിണിയാണെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടാകും പക്ഷേ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താരം പറഞ്ഞു.

ഭര്‍ത്താഫ് സെയ്ഫ് അലി ഖാനുമൊത്ത് ലണ്ടനില്‍ അവധി ആഘോഷിക്കാന്‍ പോയ സമയത്താണ് കരീന ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ വന്നത്. പിന്നീട് താരം പങ്കെടുത്ത ചടങ്ങുകളിലെല്ലാം താരം തന്റെ വയറ് മറയ്ക്കാന്‍ ശ്രമിക്കുന്നാതായാണ് പാപ്പരാസികള്‍ കണ്ടത്തിയത്.

English summary
Kareena Kapoor denies rumours of pregnancy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam