»   » വിവാഹം കഴിഞ്ഞെങ്കിലും കരീന സ്വതന്ത്രയാണ്

വിവാഹം കഴിഞ്ഞെങ്കിലും കരീന സ്വതന്ത്രയാണ്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് കാത്തിരിക്കുന്ന പ്രകാശ് ഝാ സിനിമ 'സത്യാഗ്രഹ' ഉടന്‍ തായ്യറ്റുകളില്‍ എത്തും. സിനിമയില്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ റോള്‍ ആണ് കരീന കപൂറിന്.

സത്യസന്ധയായി ഉത്തരവാദിത്തബോധമുള്ള റിപ്പോര്‍ട്ടര്‍ ആയിട്ടാണ് കീരന സിനിമയില്‍ എത്തുന്നത്. രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് അതിയായ ആഗ്രഹമുള്ള പത്രപ്രവര്‍ത്തകക്ക് പല പ്രതിസന്ധികളേയും നേരിടേണ്ടി വന്നു.

'സത്യാഗ്രഹ'യിലെ അഭിനയത്തിന് ശേഷം തനിക്ക് പത്രപ്രവര്‍ത്തകരോട് ബഹുമാനം ഏറെ വര്‍ദ്ധിച്ചുവെന്ന് വണ്‍ ഇന്ത്യയുടെ പ്രതിനിധി സോനിക മിശ്രക്ക് അനുവദിച്ച അഭിമുഖത്തില്‍ കരീന പറഞ്ഞു. സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന് ശേഷം കരീന ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്ന സിനിമയാണ് 'സത്യാഗ്രഹ'.

വിവാഹത്തിന് ശേഷം ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ് കരീന പറയുന്നത്. നീണ്ട കാലം പ്രണയിച്ചതിന് ശേഷമാണ് കരീന സെയ്ഫിനെ വിവാഹം കഴിച്ചത്. രണ്ടുപേരുടെ ജീവിത്തിലും വിവാഹം വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കിയിട്ടില്ലത്രെ. താന്‍ ഇപ്പോഴും സ്വതന്ത്രയാണെന്നും കരീന പറയുന്നു.

വിവാഹം കഴിഞ്ഞെങ്കിലും കരീന സ്വതന്ത്രയാണ്

ചെറുപ്പം മുതലേ നല്ല ഉത്തരവാദിത്തബോധമുള്ള ആളാണ് ഞാന്‍. അച്ഛനും അമ്മയും തന്നെയാണ് ഏറ്റവും വലിയ ഉത്തരവാദിത്തങ്ങള്‍. പിന്നെ സഹോദരി കരീഷ്മ കപൂറും. ഇപ്പോള്‍ സേയ്ഫ് അലി ഖാനും.

സേയ്ഫ് നല്ല പക്വതയുള്ള ആളാണ്. കുടുംബത്തിനും ജോലിക്കുമാണ് എന്റെ പ്രധാന പരിഗണന. ഇതിനെ ബാധിക്കുന്ന തരത്തിലുള്ള അധിക ഉത്തരവാദിത്തങ്ങളൊന്നും സെയ്ഫിനും തനിക്കുമില്ല എന്നും കരീന പറയുന്നു.

വിവാഹം കഴിഞ്ഞെങ്കിലും കരീന സ്വതന്ത്രയാണ്

തന്റെ ജീവിതത്തില്‍ പ്രണയവും അഭിനയവും തമ്മില്‍ ഒരു ബന്ധവുമില്ല.എന്തിനാണ് ആളുകള്‍ പ്രണയം എന്റെ അഭിനയ ജീവിതത്തെ ബാധിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത്.

അച്ഛനേയും അമ്മേയും സ്‌നേഹിക്കുമ്പോള്‍ ആ 'സ്‌നേഹം' കരിയറിനെ ബാധിക്കാറില്ലല്ലോ. സ്‌നേഹം എന്ന് പറയുന്നത് ശ്വാസം പോലെയാണ്... ഞാന്‍ എന്റെ അച്ഛനേയും അമ്മയേയും സ്‌നേഹിക്കുന്നു. ഞാന്‍ നന്നായി എന്റെ ജോലി ചെയ്യുന്നുമുണ്ട്. ഉത്തരവാദിത്തങ്ങള്‍ വന്ന് നിറയുമ്പോഴും ഞാന്‍ സ്വതന്ത്രയാണ്.

വിവാഹം കഴിഞ്ഞെങ്കിലും കരീന സ്വതന്ത്രയാണ്

അമിതാഭ് ബച്ചനുമായി ചേര്‍ന്ന് അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് സത്യാഗ്രഹ. കഭീ ഖുശി കഭീ ഗം, ദേവ് എന്നീ ചിത്രങ്ങളിലാണ് ഇതിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുളളത്.

അമിതാഭ് ബച്ചന്റെ കൂടെ അഭിനയിക്കുക എന്നത് അനുപമവും അദ്ഭുത കരവും ആണ്. ബച്ചന്‍ മാത്രമല്ല, സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കളായ അജയ് ദേവ്ഗണ്‍, ഇര്‍ഫാന്‍ ഖാന്‍, മനോജ് തീവാരി എന്നിവരുടെ കൂടെ നന്നായി ആസ്വദിച്ചു. സിനിമയിലെ എല്ലാവരുമായും വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

വിവാഹം കഴിഞ്ഞെങ്കിലും കരീന സ്വതന്ത്രയാണ്

ദക്ഷിണേന്ത്യന്‍ ഭാഷകളെ കുറിച്ച ഒരറിവുമില്ല. അതുകൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തേക്ക് വരാന്‍ താത്പര്യമില്ല. ഇനി വന്നാല്‍ തന്നെ ഡയലോഗുകള്‍ മനസ്സിലാകാതെ, കാണാതെ പഠിക്കേണ്ടി വരും. അതിനോട് യോജിപ്പില്ല.

വിവാഹം കഴിഞ്ഞെങ്കിലും കരീന സ്വതന്ത്രയാണ്

കപൂര്‍ കുടുംബത്തില്‍ നിന്നുള്ളവരെല്ലാം ബോളിവുഡിലെ മികച്ച അഭിനേതാക്കളാണ്. രണ്‍ബീറിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഭാവിയില്‍ ഒരു പക്ഷേ അതും നടന്നേക്കും.

വിവാഹം കഴിഞ്ഞെങ്കിലും കരീന സ്വതന്ത്രയാണ്

ഞങ്ങള്‍ അഭിനേതാക്കളാണ്. അഭിനയിക്കുക എന്നതാണ് ഞങ്ങളുടെ ജോലി.സത്യാഗ്രഹയിലൂടെ ആളുകളുടെ ചിന്താ രീതി മാറ്റണമെന്നൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ സത്യാഗ്രഹയില്‍ പ്രചോദനകരമായ പല ചിന്തകളും ഉണ്ട്. എന്തൊക്കെ പറഞ്ഞാലും സിനിമ ജനങ്ങള്‍ക്ക് രസിക്കാനുള്ള ഒരു മാധ്യമമാണ്.

English summary
Kareena Kapoor aka Bebo will be essaying the role of a Reporter for the first time in her upcoming film Satyagraha. Kareena plays an extremely pivotal role in Prakash Jha's next. This is her first after getting married with Saif Ali Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam