ക്ഷമ തന്നെ നഷ്ടപ്പെട്ട് പോയിരുന്നു, അമ്മയായതിന് ശേഷം മകനിൽ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ച് കരീന

ബോളിവുഡിലെ സൂപ്പർ മദറാണ് കരീന കപൂർ ഖാൻ. കുടുംബ ജീവിതവും സിനിമയും ഒരുമിച്ച് കൊണ്ട് പോകുന്ന കരീന ബോളിവുഡ് കോളങ്ങളിലെ സ്ഥിരം ചർച്ച വിഷയമാണ്. സിനിമയ്ക്ക് വേണ്ടി കുടുംബത്തേയും കുടുംബത്തിന് വേണ്ടി സിനിമയേയും ഉപേക്ഷിക്കാൻ നടി തയ്യാറല്ല. വിവാഹ ശേഷം സിനിമ വിടുന്ന ട്രെന്റ് നിലനിന്നിരുന്ന കാലത്തായിരുന്നു കരീനയുടെ വിവാഹം. എന്നാൽ അതിൽ നന്ന് വ്യത്യസ്തമായി വിവാഹ ശേഷവും നടി സിനിമയിൽ സജീവമാകുകയായിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷവും സിനിമ ഉപേക്ഷിക്കാൻ കരീന തയ്യാറായിരുന്നില്ല. മികച്ച നടി എന്നതിലുപരി നല്ലൊരു അമ്മയാണെന്നും തെളിയിച്ചു കൊടുക്കുകയായിരുന്നു.

കരീനയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. പലപ്പോഴും നടി തന്നെയാണ് വിശേഷം പങ്കുവെച്ച് രംഗത്തെത്താറുള്ളത്. ഇപ്പോഴിത മകൻ തൈമൂർ അലിഖാൻ പഠിപ്പിച്ച പാഠത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബോളിവുഡിന്റെ എവർഗ്രീൻ താരറാണി. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് നടി മകൻ ജനിച്ചതിന് ശേഷം പഠിച്ച കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

ഹോട്ട് ടോപ്പിക്ക്

2016 ഡിസംബർ 20 നാണ് സെയ്ഫ് അലിഖാനും കരീനയ്ക്കും തൈമൂർ ജനിക്കുന്നത്. ജനിച്ച വീണപ്പോൾ മുതൽ തൈമൂർ താരമായി മാറുകയായിരുന്നു. കുഞ്ഞ് തെമൂറിന് പിന്നാലെയായിരുന്നു ബോളിവുിഡിലെ ക്യാമറ കണ്ണുകളെല്ലാം. ആദ്യമൊക്കെ താരങ്ങൾ ഇത് അനുവദിച്ച് കൊടുത്തിരുന്നുവെങ്കിലും പിന്നീട് കുഞ്ഞിന്റെ സ്വകാര്യതയെ ഇത് ബാധിക്കാൻ തുടങ്ങിയപ്പാൾ കർശനമായി വിലക്കുകയായിരുന്നു.

തൈമൂറിന്റെ ബാല്യം

താരപുത്രനായിട്ടാണ് തൈമൂർ ജനിച്ചതെങ്കിലും സാധാരണ കുഞ്ഞുങ്ങളുടെ ബാല്യകാലമാണ് കരീനയും സെയ്ഫും നൽകിയത്. ശീതീകരിച്ച മുറികളിൽ ബാല്യകാലം ചെലവഴിക്കുന്നതിന് പകരം കുഞ്ഞിനെ പുറം ലോകത്ത് സ്വതന്ത്രമായി വിടുകയായിരുന്നു.

നാലാം ജന്മദിനം

ഡിസംബർ 20 ന് തൈമൂറിന്റെ നാലാം ജന്മദിനമായിരുന്നു. മകന് മികച്ച ഒരു ജന്മദിനാശംസയുമായി ആശംസയുമായി കരീന രംഗത്തെത്തിയിരുന്നു. ജീവിതത്തിൽ സന്തോഷം നിലനിർത്താനും കുട്ടിക്കാലം മനോഹരമായി ആസ്വദിക്കാനുമാണ് കരീന മകനോട് പറയുന്നത്. കരീനയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൂടാതെ പിറന്നാൾ ആശംസയ്ക്കൊപ്പം നടി പങ്കുവെച്ച ചിത്രവും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.

Recommended Video

കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബ്രഹ്മാണ്ഡ സിനിമകള്‍ | Oneindia Malayalam
മകനിൽ നിന്ന്  പഠിച്ചത്

ഇപ്പോഴിത അമ്മയായതിന് ശേഷം പഠിച്ച കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് കരീന. നടിയുടെ വാക്കുകൾ ഇങ്ങനെ; ആദ്യമായിട്ടാണ് താൻ അമ്മയാകുന്നത്. അതിനാൽ തന്നെ മകന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവായിരുന്നു. ഓരേ ദിവസവും മകനിൽ നിന്ന് പുതിയ കാര്യങ്ങൾ തനിക്ക് പഠിക്കാനയി. കൂടാതെ എന്റെ ഉളളിലെ നല്ലതിനേയും മോശം കാര്യങ്ങളേയും അവൻ പുറത്ത് കൊണ്ടു വന്നിരുന്നു. ചില അവസരങ്ങളിൽ തന്റെ ക്ഷമ തന്നെ നഷ്ടപ്പെട്ട് പോയിട്ടുണ്ടെന്നും കരീന ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Read more about: kareena kapoor കരീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X