»   » ഗര്‍ഭകാലം ആഘോഷിച്ച് കരീന കപൂര്‍! മൂന്ന് മാസം കൊണ്ട് 16 കിലോ കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി!!

ഗര്‍ഭകാലം ആഘോഷിച്ച് കരീന കപൂര്‍! മൂന്ന് മാസം കൊണ്ട് 16 കിലോ കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി!!

By: Teresa John
Subscribe to Filmibeat Malayalam

നടിമാരുടെ ശരീര സൗന്ദര്യം കണ്ട് എല്ലാവരും അതിശയിക്കാറുണ്ട്. എങ്ങനെയാണ് ഇത്രയും ഭംഗിയായി കൊണ്ടു നടക്കുന്നതെന്ന് ആലോചിക്കുന്നവര്‍ക്ക് തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി കരീന കപൂര്‍.

വേര്‍പിരിഞ്ഞ ഭര്‍ത്താവ് മറ്റൊരു ബന്ധത്തിന് ഒരുങ്ങുന്നു! നടിയുടെ ഹൃദയം തകര്‍ത്ത് മുന്‍ ഭര്‍ത്താവ്!!!

ഗര്‍ഭാകാലം ഒരു അസുഖമായി കരുതുന്നവരാണ് ഇന്നത്തെ സ്ത്രീകള്‍. അവര്‍ക്കൊക്കെ മാതൃകയായി തന്റെ പ്രസവകാലം ഏറ്റവും മനോഹരമായി ആഘോഷിച്ച വ്യക്തിയാണ് കരീന. മകന്‍ പിറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്ത് പോവാനും മറ്റ് പൊതു പരിപാടികളില്‍ പങ്കെടുക്കാനും കരീനയ്ക്ക് കഴിഞ്ഞിരുന്നു.

കരീന കപൂറിന്റെ ശരീര രഹസ്യം

ജീവിതശൈലി മാറിയതോടെ പലരും പൊണ്ണതടിയന്മാരായിരിക്കുകയാണ്. തടി കുറച്ചൊന്ന് കുറയ്ക്കനായി കഷ്ടപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്. എ്ന്നാല്‍ പ്രസവത്തിന് ശേഷം കൂടിയ തടിയൊന്ന് കുറയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ കരീന കപൂര്‍ മാതൃകയാവുകയാണ്. മൂന്ന് മാസം കൊണ്ട് നടി കുറച്ചത് 16 കിലോയാണ്.

വെറുതേ ഇരുന്നാല്‍ തടി കുറയില്ല

ഏതൊരു കാര്യവും എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കണമെങ്കില്‍ കഠിനമായി തന്നെ പ്രയത്‌നിക്കണം. കരീനയുടെ തടി കുറഞ്ഞതിന് പിന്നീലും കഷ്ടപാടിന്റെ കഥകളുണ്ട്. കരീന തടി കുറയ്ക്കുന്നതിനായി ജിമ്മിലും മറ്റും കഷ്ടപ്പെടുന്ന വീഡിയോ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. കരീനയുടെ സുഹൃത്ത് അമൃത അറോറയാണ് നടി വ്യായമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോസും പുറത്ത് വിട്ടത്.

പ്രസവത്തിന് ശേഷം തടി കൂടിയിരുന്നു

ഗര്‍ഭ കാലഘട്ടത്തില്‍ കരീനയ്ക്ക നന്നായി തടി കൂടിയിരുന്നു. ആ സമയത്ത് താന്‍ എല്ലാ തരത്തിലുള്ള ഭക്ഷണവും കഴിക്കുമായിരുന്നെന്ന് കരീന വ്യക്തമാക്കുന്നു. പ്രസവത്തിന് ശേഷവും തടി അത് പോലെ തന്നെയായിരുന്നു. എന്നാല്‍ മകന്‍ ഉണ്ടായതിന് ശേഷം നടി ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയായിരുന്നു. ഗര്‍ഭ കാലത്ത് കാത്സ്യം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കാത്സ്യം ശരീര സൗന്ദര്യത്തിന് അത്യാവശ്യം ആവശ്യമുള്ള ഘടകമായതിനാല്‍ കാത്സ്യും കൂടുന്നതിനായി പാല്‍ നന്നായി കുടിക്കാന്‍ തുടങ്ങിയെന്ന് കരീന പറയുന്നു.

വൈറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍

പ്രസവത്തിന് ശേഷം ശരീരത്തില്‍ കറുത്ത പാടുകളുണ്ടായിരുന്നു. അവ മാറുന്നതിനായി വൈറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയായിരുന്നു. പട്ടിണി കിടന്നാല്‍ തടി കുറയ്ക്കാന്‍ കഴിയില്ലെന്നും കരീന പറയുന്നു.

തടി കുറയ്ക്കാന്‍ ക്രാഷ് ഡയറ്റ്

ഭാവിയില്‍ പ്രശ്‌നം വരുമെങ്കിലും തടി കുറയ്ക്കാന്‍ പലരും ഉപയോഗിക്കുന്ന രീതിയാണ് ക്രാഷ് ഡയറ്റ്. കലോറി കുറവുള്ള ഭക്ഷണ കഴിക്കുന്നതിനെയാണ് ക്രാഷ് ഡയറ്റ് എന്ന് പറയുന്നത്. അതിലും നന്നായി പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുന്നതും ഫിറ്റായി ശരീരം ലഭിക്കുന്നതിന് കാരണമായിരിക്കുകയാണ്.

Kickin and punching away the weekend ✊🏼✊🏼🙌 Thankyou @ithinkfitness for this slyyyyy video 😂✌🏼️

A post shared by Amrita Arora (@amuaroraofficial) on Jun 3, 2017 at 2:15am PDT

English summary
Kareena Kapoor’s post-pregnancy workout pics and videos
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam