Just In
- 1 hr ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 1 hr ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 2 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 2 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗർഭിണിയാണെന്ന് കരുതി വീട്ടിൽ തന്നെ ഇരിക്കാൻ പറ്റില്ല, കാരണം വെളിപ്പെടുത്തി നടി
നടി കരീന കപൂർ ഖാന്റെ പല നിലപാടുകളും വാർത്ത പ്രധാന്യം നേടാറുണ്ട്. ഇപ്പോഴിത നടിയുടെ ഒരു അഭിമുഖം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുകയാണ്. അമ്മയാകാൻ തയ്യാറെടുക്കുന്നതോട് കൂടിയാണ് കരീന വീണ്ടും വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്.ഗർഭകാല വിശേഷങ്ങളെക്കാളും നടിയുടെ നിലപാടുകളാണ് ഈ സമയത്ത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്.
ഗർഭിണിയാണെന്ന് കരുതി തനിക്ക് വിശ്രമിക്കാൻ കഴിയില്ലെന്നാണ് നടി പറയുന്നത്. ദേശീയ മാധ്യമമായ ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. പാന്റിനുള്ളിൽ ഉറുമ്പു കയറിയതു പോലെയാണ് തന്റെ സ്വഭാവമെന്നാണ് വീട്ടുകാർ പറയുന്നതെന്നും കരീന അഭിമുഖത്തിൽ പറയുന്നു. അമ്മയാകുക എന്നത് രോഗാവസ്ഥ അല്ലെന്നാണും അതിനാൽ തന്നെ എപ്പോഴും വീട്ടിലിരിക്കാൻ കഴിയില്ലെന്നും നടി കൂട്ടിച്ചേർത്തു. ഇങ്ങനെയൊരും മഹാമാരി പടർന്നു പിടിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഏപ്രിൽ മാസത്തിൽ തന്നെ ലാൽ സിങ് ഛദ്ദയുടെ ചിത്രീകരണം അവസാനിക്കേണ്ടതായിരുന്നു. എങ്കിലും തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വിട്ടുനിന്നില്ല. അതൊരു ധീരമായ നീക്കമാണെന്നും കരീന പറയുന്നു. അതേസമയം ലാൽ സിങ്ങ് ഛദ്ദയ്ക്ക് ശേഷം താൻ ഒരു ചിത്രത്തിലും ഒപ്പിട്ടിട്ടില്ലെന്നും നടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
'ഈ കൊവിഡ് കാലത്ത് ആളുകളുടെ മനസ്സിൽ വളരെയധികം ആശങ്കകളും പ്രശ്നങ്ങളും കടന്നുപോകുന്നുണ്ട് . ചെറിയൊരു കാര്യം പോലും ആളുകൾ അമിതമായി ചർച്ചചെയ്യുന്നു. അമിതമായി വിശകലനം ചെയ്യുന്നു. നിരവധി പേർ വീട്ടിൽ ഇരിക്കുന്നു. ധാരാളം ആളുകൾക്ക് ജോലിയില്ല. ആരും തന്നെ അതിനെ തമാശയായി കാണരുത്. ഈ സമയത്ത് എല്ലാവരും വളരെ മടിപിടിച്ചാണ് വീട്ടിലിരിക്കുന്നത്. ജോലി ചെയ്യുന്നത് വളരെയധികം ആസ്വദിക്കുന്ന ആളാണ് ഞാൻ. അതിനാൽ തന്നെ ഈ സാഹചര്യത്തിൻരെ പേരിൽ ജോലി ചെയ്യാതെ ഇരിക്കാൻ കഴിയില്ലെന്നും കരീന പറയുന്നു. എല്ലാ സുരക്ഷാമുന്നൊരുക്കങ്ങളും പാലിച്ച് ജോലി ചെയ്യാൻ ശ്രമിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും താരം കൂട്ടിച്ചേർത്തു.
ലോക്ക് ഡൗൺ കാലത്തായിരുന്നു രണ്ടാമതും കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം താരകുടുംബം വെളിപ്പെടുത്തിയത്. സെയ്ഫ് അലിഖാന്റെ സഹോദരിയായിരുന്നു ഈ സന്തോഷ വാർത്ത പുറത്തു വിട്ടത്. പിന്നീട് ബേബി ബമ്പിൽ നടി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയു ചെയ്തിരുന്നു.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. ഇവർക്ക് തൈമൂർ അലിഖാൻ എന്നൊരു മകനുണ്ട്. തൈമുറിനെ ഗർഭം ധരിച്ച കാലത്തും നടി സിനിമകളും ഫാഷൻ റാംപുകളിലും നടി സജീവമായിരുന്നു. ഇപ്പോൾ ടെലിവിഷൻ അവതാരകയായി തിളങ്ങുകയാണ് കരീന.