»   » ഒരു കുഞ്ഞിനെ പ്രസവിച്ചു പോയി; അതോടെ പ്രമുഖനടിക്കുണ്ടായ ദുരവസ്ഥ കണ്ടോ!!!

ഒരു കുഞ്ഞിനെ പ്രസവിച്ചു പോയി; അതോടെ പ്രമുഖനടിക്കുണ്ടായ ദുരവസ്ഥ കണ്ടോ!!!

Posted By:
Subscribe to Filmibeat Malayalam

ഒന്ന് പ്രസവിച്ച് പോയതാണ് കരീന കപൂര്‍ ചെയ്ത കുഴപ്പം എന്ന രീതിയിലാണ് താരത്തിനെതിരെ വരുന്ന കമന്റുകള്‍. കരീനക്ക് കുഞ്ഞു പിറന്നതു മുതല്‍ താരം വിവാദക്കുരുക്കില്‍ കിടക്കുകയായിരുന്നു. ഇതുവരെ അതില്‍ നിന്നും മോചിതയായിട്ടില്ല.

തൈമൂര്‍ എന്ന് മകനിട്ട പേരാണ് താരദമ്പതികളെ ഇത്തരത്തില്‍ വിവാദത്തിലെത്തിച്ചത്. എന്നാലിപ്പോള്‍ കുഞ്ഞിനെക്കുറിച്ചു പറഞ്ഞ്  പുറത്തു വരുന്ന വാര്‍ത്തകള്‍ കരീനയെ വളരെ ആകുലപ്പെടുത്തിയിരിക്കുകയാണ്‌. കാരണങ്ങള്‍ ഇതൊക്കെയാണ്.

കരീന ഇപ്പോള്‍ വളരെ ആകുലപ്പെട്ടിരിക്കുകയാണ്

ഓരോരുത്തരും തന്നെ കുറിച്ചും കുഞ്ഞിനെക്കുറിച്ചും ജഡ്ജ് ചെയ്യുന്നതില്‍ താന്‍ വളരെയധികം ആകുലപ്പെട്ടിരിക്കുകയാണെന്ന് കരീന തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

എല്ലാ അമ്മമാരും വ്യത്യസ്തരാണ്

എല്ലാവര്‍ക്കും അവരുടേതായ ആശയങ്ങളുണ്ട്. ഒരു സ്ത്രീ ഗര്‍ഭിണിയാവുന്നതും ആ സമയത്ത് അമ്മമാര്‍ നടക്കുന്നതും കുട്ടികളെ പരിചരിക്കുന്നതുമെല്ലാം വ്യത്യസ്തമാണ്.

എന്നെ പോലെ എല്ലാവര്‍ക്കും ആവാന്‍ കഴിയില്ല

എല്ലാവരെയും ഒരുപോലെ കാണരുതെന്ന് താരം പറയുന്നു. പ്രസവം കഴിഞ്ഞ് എത്രപേര്‍ക്ക് പകുതി ദിവസം കൊണ്ട് തന്നെ പുറത്തു പോവാന്‍ കഴിയുമെന്നും താരം ചോദിക്കുന്നു. താന്‍ 45-ാം ദിവസം തന്നെ ഒരു കുഴപ്പവുമില്ലാതെ പുറത്തിറങ്ങിയെന്നും കരീന പറയുന്നു.

ജനങ്ങള്‍ എന്റെ അസാന്നിധ്യം മുതലെടുക്കുകയായിരുന്നു

ഞാനും ഭര്‍ത്താവായ സെയ്ഫ് അലി ഖാനും സോഷ്യല്‍ മീഡിയയില്‍ ഞങ്ങളുടെ വിഷമങ്ങളൊന്നും പങ്കുവെക്കാറില്ല. ആ സ്വതന്ത്യം ജനങ്ങള്‍ മുതലെടുക്കുകയായിരുന്നു. മാത്രമല്ല എന്നെയും മകനെയും കുറിച്ച് പല കഥകളും ഉണ്ടാക്കുകയും ചെയ്യുന്നതായും കരീന ആരോപിക്കുന്നു.

ശരീരഭാരം നിയന്ത്രിച്ചത്

എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു കരീന ശരീരഭാരം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ തന്റെ ജീവിതരീതികള്‍ താന്‍ ആരോടും പറയുന്നതിനോട് യോജിക്കുന്നില്ലെന്നും കരീന പറയുന്നു. മാത്രമല്ല കുഞ്ഞിനെക്കുറിച്ചുള്ള ഒരു കാര്യവും താന്‍ പറയില്ലെന്നും താരം പറയുന്നു.

ഗര്‍ഭകാലം ആസ്വദിച്ചിരുന്നു

ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ച് വളരെ വിഷമതകള്‍ നിറഞ്ഞ സമയമാണ്. എന്നാല്‍ താന്‍ ഗര്‍ഭകാലം വളരെയധികം ആസ്വദിച്ചിരുന്നെന്നാണ് കരീന പറയുന്നത്.

തൈമൂറിന്റെ പേര്

മകന് തൈമൂര്‍ എന്ന പേരിട്ടത് മുതല്‍ രാജ്യം മുഴുവനും ചരിത്രത്തിലെ തീമുറിന്റെ കഥ തിരഞ്ഞു പിടിച്ച് വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.

എന്റെ മകനിട്ട പേര് കാരണം മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം

എല്ലാവര്‍ക്കും മകന്റെ പേരിന് പിന്നിലുള്ള ചരിത്രം ഇപ്പോള്‍ അറിയാം. പലരും വേറെ പേരിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്റെ മകന്റെ പേര് കൊണ്ട് മറ്റുള്ളവര്‍ക്ക് എന്താ കാര്യമുള്ളതെന്നും കരീന ചോദിക്കുന്നു.

തൈമൂറിന്റെ കൂടെയുള്ള എല്ലാ സമയവും തനിക്ക് അസ്വദിക്കണം

മകന്റെ കുടെയുള്ള എല്ലാ നിമിഷങ്ങളും തനിക്ക് ഒരു അമ്മയെ പോലെ ആസ്വദിക്കണമെന്നും താരം പറയുന്നു. തൈമൂറിന് വേണ്ടി സെയ്ഫും താനും ഒരുപാട് സമയം മാറ്റിവെക്കാറുണ്ടെന്നും കരീന പറയുന്നു.

English summary
Going by Kareena Kapoor Khan's latest statements, one can see that she's very upset about the fact that people are constantly judging her..

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam