For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിന്റെ പൊക്കിൾക്കൊടി കഴുത്തിന് ചുറ്റുമായിരുന്നു, ഭയപ്പെടുത്തിയ പ്രസവത്തെ കുറിച്ച് കരീന കപൂർ

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് കരീന കപൂർ ഖാൻ. നടിയ്ക്ക് മാത്രമല്ല താരത്തിന്റെ കുടുംബത്തിനും നിരവധി ആരാധകരുണ്ട്. കരീനയുടേയും ഭർത്താവും നടനുമായ സെയ്ഫ് അലിഖാന്റേയും വിശേഷങ്ങൾ സിനിമാ കോളങ്ങളിൽ വലിയ വാർത്തയാകാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരങ്ങൾ. തങ്ങളുടെ ആരാധകരെ കണക്കിലെടുത്ത് താരങ്ങൾ ചെറിയ വിശേഷങ്ങൾ പോലും പങ്കുവെയ്ക്കാറുണ്ട് . ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരമാണ് കരീന കപൂർ ഖാൻ.

  ഗ്ലാമറസ് ലുക്കില്‍ വേദിക; പുത്തന്‍ ഫോട്ടോസ് കാണാം

  മറീനയുടെ ചിത്രം എവിടെ പോയി, യഥാർഥത്തിൽ സംഭവിച്ചതിനെ കുറിച്ച് 'പിടികിട്ടാപ്പുള്ളി' സംവിധായകൻ ജിഷ്ണു

  ഇപ്പോൾ സിനിമ കോളങ്ങളിൽ ചർച്ചയാവുന്ന കരീനയുടെ പുസ്തകമായ 'കരീന കപൂർ പ്രഗ്നൻസി ബൈബിൾ' എന്ന പുസ്തകമാണ്. ഗർഭകാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങളാണ് കരീന ഈ പുസ്തകത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജൂലൈ 9 ന് പുറത്ത് വന്ന ഈ പുസ്തകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. അമ്മയായപ്പോഴുണ്ടായ അനുഭവമാണ് കരീന ഈ പുസ്തകത്തിലൂടെ പങ്കുവെയ്ക്കുന്നത്. രണ്ടും രണ്ട് തരത്തിലുള്ള പ്രസവമായിരുന്നു എന്നും നടി പുസ്തകത്തിൽ പറയുന്നുണ്ട്. ഫെഡറേഷന്‍ ഓഫ് ഒബ്‌സ്ട്രിക് ആന്റ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ കരീനയുടെ പുസ്തകത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.

  വിഘ്നേഷിനെ വിവാഹം കഴിക്കാനുള്ള കാരണം ഇതാണ്,നിശ്ചയം പോലെയല്ല കല്യാണം, നയൻതാര പറയുന്നു

  തൈമൂറിനെ പ്രസവിച്ചപ്പോഴുണ്ടായ അനുഭവം വ്യക്തമാക്കുകയാണ് കരീന. 'കരീന കപൂർ പ്രഗ്നൻസി ബൈബിൾ' എന്ന പുസ്തകത്തിലൂടെയാണ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. 2016 ഡിംസബർ 20 ആണ് കരീന- സെയ്ഫ് ദമ്പതികൾക്ക് തൈമൂർ അലിഖാൻ ജനിക്കുന്നത്. പിതാവ് സെയ്ഫ് അലിഖാൻ ആണ് മകൻ ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. തങ്ങളെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവരോടും താരം നന്ദി പറയുകയും ചെയ്തിരുന്നു. കുഞ്ഞ് പിറന്നതിന് ശേഷം തൈമൂർ എന്ന പേരിനെ ചുറ്റിപ്പറ്റി വിമർശനങ്ങൾ ഉയർന്നിരുന്നു. ക്രൂരനായ ഭരണാധികാരിയുടെ പേര് നൽകിയത് ശരിയായില്ലെന്ന് ആരോപിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. എന്നാൽ വിമർശനങ്ങൾ ഉയർന്നിട്ടും പേര് മാറ്റാൻ താരങ്ങൾ തയ്യാറായിരുന്നില്ല. ബോളിവുഡിൽ ഏറ്റവും ജനപ്രീതിയുളള താരപുത്രനാണ് തൈമൂർ. സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും തൈമൂർ ചർച്ചാ വിഷയമാണ്.

  ഇപ്പോഴിത തൈമൂറിന്റ ജനനത്തെ കുറിച്ച് ആദ്യമായി പങ്കുവെയ്ക്കുകയാണ് കരീന . തൈമൂറിന്റെ ജനനം പെട്ടെന്നുള്ള സിസേറിയനായിരുന്നു എന്നാണ് കരീന പറയുന്നത്. സുഖ പ്രസവം ആഗ്രഹിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സിസേറിയൻ ചെയ്യേണ്ടി വന്നതായി കരീന പുസ്തകത്തിൽ പറയുന്നു. അവസാനനിമഷമാണ് ഈ കാര്യം അറിഞ്ഞതെന്നും നടി പുസ്തകത്തിൽ കുറിക്കുന്നു. കരീനയുടെ വാക്കുകൾ ഇങ്ങനെ...

  '' താൻ സുഖ പ്രസവമായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ സാഹചര്യം സിസേറിയനിലേയ്ക്ക് നയിക്കുകയായിരുന്നു. തൈമൂറിന്റെ പൊക്കിൾക്കൊടി കഴുത്തിന് ചുറ്റുമായി പോകുകയായിരുന്നു. ഇത് പ്രസവത്തിന് ഒരു ആഴ്ച മുമ്പാണ് അറിയുന്നത്. തൈമൂർ ജനിക്കുമ്പോൾ ഒരു വലിയ കുട്ടിയായിരുന്നു. ഒരു റിസ്ക്ക് എടുക്കാൻ കഴിയില്ലെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞു. ഇത് തന്നെ ഭയപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്തിരുന്നതായി കരീന പറയുന്നു

  ''ഒരു സാധാരണ പ്രസവമായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്നാൽ ഈ ഒരു അവസ്ഥയിൽ സാധാരണ പ്രസവം സംഭവിച്ചാൽ കുഞ്ഞിന്റെ ജീവൻ എങ്ങനെ അപകടത്തിലാവുമെന്ന് ഡോക്ടർ തങ്ങൾക്ക് വിശദീകരിച്ചു തന്നു. അങ്ങനെ ഞാനും സെയ്ഫും ചേർന്ന് ഒരു തീരുനമാനത്തിലെത്തുകയായിരുന്നു 48 മണിക്കൂറുകൾക്ക് ശേഷം സിസേറിയനിലൂടെ ഞങ്ങൾക്ക് തൈമൂർ ജനിക്കുകയായിരുന്നു'', കരീന പുസ്തകത്തിൽ എഴുതി. ജനിക്കുമ്പോൾ 2.96 കിലോ ആയിരുന്നു കുഞ്ഞിന്റെ ഭാരം.

  പ്രസവത്തിന് ശേഷവും നിരവധി പ്രശ്നങ്ങളുണ്ടായിരുന്നതായി കരീന പറയുന്നുണ്ട്. ''തൈമൂർ ജനിച്ച് 14 ദിവസത്തിലേറെയായി കരീനയ്ക്ക് മുലപ്പാൽ ഇല്ലായിരുന്നു. ഇത് തന്നെ വല്ലാതെ വിഷമിപ്പിച്ചതായും നടി പറയുണ്ട്. തന്റെ അമ്മയും നെഴ്സും ഈ ഘട്ടത്തിൽ തന്നെ വലിയ രീതിയിൽ സഹായിച്ചിരുന്നു. മാറിടത്തിൽ അമർത്തി പിടിച്ചിട്ടും എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തതെന്ന് ചിന്തിച്ചതായും കരീന പുസ്തകത്തിൽ പറയുന്നു. എന്നാൽ രണ്ടാമത്തെ കുഞ്ഞ് ജനിക്കുമ്പോൾ മുലപ്പാലിന് കുറവ് ഉണ്ടായിരുന്നില്ലെന്നു താരം പറയുന്നുണ്ട്. തൈമൂറിനെ ഗർഭം ധരിച്ചതുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാമത്തേത് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. ആദ്യത്തെ താൻ വളരെ നന്നായി ആസ്വാധിച്ചതായും കരീന കപൂർ പുസ്തകത്തിൽ കുറിച്ചു''.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2021 ഫെബ്രുവരി 21 നാണ് കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുന്നത്. ലോക്ക് ഡൗൺ കാലത്താണ് നടി അമ്മയാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. മുംബൈയിലെ ബ്രിഡ്ജ് കാൻഡി ആശുപത്രിയിലായിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. ജഹാംഗീർ എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്. പുസ്തകത്തിലൂടെയാണ് പേര് പുറത്ത് വന്നത്. ഇത് വലിയ വിമർശനവും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. തുടക്കത്തിൽ 'ജെ' എന്ന് മാത്രമായിരുന്നു താരങ്ങൾ പുറത്ത് വിട്ടത്. കരീനയടെ പിതാവായിരുന്നു ഒരു അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്തിയത്. കുഞ്ഞ് ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് യഥാർഥ പേര് പുറത്ത് വന്നിരിക്കുന്നത്.

  തൈമൂറിനെ പേരിന ചുറ്റിപ്പറ്റിയും വിവാദങ്ങൾ പ്രചരിച്ചിരുന്നു.ലോകത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയുടെ പപേര് കുഞ്ഞിന് ഇട്ടതിനെതിരെ താരങ്ങൾക്കെതിരെ ആരാധകർ രംഗത്ത് എത്തിയിരുന്നു. വിമർശനം കടുത്തപ്പോൾ തൈമൂർ എന്ന് പേര് ഇടാനുള്ള കാരണം വെളിപ്പെടുത്തി സെയ്ഫ് അലിഖാൻ രംഗത്ത് എത്തുകയായിരുന്നു. ഭരണാധികാരിയുടെ പേര് എന്ന നിലയിലല്ല പേര് ഇട്ടതെന്നും പേർഷ്യൻ ഭാഷയിൽ തൈമൂർ എന്നാൽ ഇരുമ്പ് എന്നാണർഥമെന്നും സെയ്ഫ് പറഞ്ഞിരുന്നു, കൂടാതെ പേര് മാറ്റില്ലെന്ന് കരീനയും പറഞ്ഞിരുന്നു.

  Read more about: kareena
  English summary
  Kareena Kapoor Recalls How Nuchal Cord Troubled Her First Born Taimur Ali Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X