»   » ജനങ്ങളെ പറ്റിയ്ക്കുന്ന പരസ്യത്തില്‍ അഭിനയിക്കില്ല

ജനങ്ങളെ പറ്റിയ്ക്കുന്ന പരസ്യത്തില്‍ അഭിനയിക്കില്ല

Posted By:
Subscribe to Filmibeat Malayalam

സിനിമയെന്ന പോലെതന്നെ താരങ്ങളില്‍ പലരുടെയും പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്നാണ് പരസ്യങ്ങള്‍. വളരെക്കുറച്ച് സമയത്തെ അധ്വാനം കൊണ്ട് വന്‍തുകകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നതും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കഴിയുമെന്നതും തന്നെയാണ് പരസ്യങ്ങളിലേയ്ക്ക് താരങ്ങളെ ആകര്‍ഷിയ്ക്കുന്ന പ്രധാന ഘടകങ്ങള്‍. അതുകൊണ്ടുതന്നെയാണ് പലരും സിനിമയുടെ തിരക്കിനിടയിലും പ്രമുഖ ബ്രാന്റുകളുടെ അംസാഡര്‍മാരാകാനും ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാനുമെല്ലാം തയ്യാറാകുന്നത്.

വന്‍തുകകൈപ്പറ്റി പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങളില്‍ പലരും പരസ്യത്തിലൂടെ തങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന സന്ദേശത്തില്‍ അല്‍പമെങ്കിലും സത്യമുണ്ടോയെന്നകാര്യം അന്വേഷിക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തയാവുകയാണ് കരീന കപൂര്‍. ഇനി പരസ്യങ്ങളുടെ കാര്യത്തിലും കരീന സെലക്ടീവാകുകയാണത്രേ. തെറ്റായ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പരസ്യങ്ങളിലൊന്നും ഇനി അഭിനയിക്കില്ലെന്നാണ് കരീനയുടെ നിലപാട്.

സംഭവം ശരിയാണെങ്കില്‍ വിവാഹശേഷം കരിയറില്‍ പലമാറ്റങ്ങളും വരുത്തിയിട്ടുള്ള കീരനയുടെ ധീരമായ തീരുമാനങ്ങളിലൊന്നായിരിക്കും ഇതെന്ന് പറയാതിരിക്കാന്‍ കഴിയില്ല. അടുത്തിടെ പ്രമുഖ സൗന്ദര്യ വര്‍ധക വസ്തു നിര്‍മ്മാതാക്കള്‍ വന്‍തുക വാഗ്ദാനം ചെയ്ത് കരീനയെ മോഡലായി ക്ഷണിച്ചു. എന്നാല്‍ കോടികള്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന പരസ്യം കരീന വേണ്ടെന്നുവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ സൗന്ദര്യം കാണിച്ച് പണം വാങ്ങി ജനത്തെ പറ്റിയ്ക്കാന്‍ താനില്ലെന്നാണ് കരീന പറയുന്നത്. ബോളിവുഡിലെ മുതിര്‍ന്ന താരങ്ങളും പുതിയ താരങ്ങളുമെല്ലാം മത്സരിച്ച് പരസ്യങ്ങളില്‍ മോഡലുകളാകുമ്പോഴാണ് കരീനയുടെ ഈ നിലപാടെന്നത് പ്രശംസനീയമായ കാര്യം തന്നെ.

English summary
Actress Kareena Kapoor had rejected an offer from a leading Comsmetic firm and she is dedised to be selective in the matter of advertisement too.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam