»   » സെയ്ഫ് അലി - കരീന കപൂര്‍ ദമ്പതികളുടെ കുഞ്ഞിന് മരണം നേര്‍ന്ന് ഹിന്ദുത്വവാദികള്‍; അല്പം കടന്നു പോയി!!

സെയ്ഫ് അലി - കരീന കപൂര്‍ ദമ്പതികളുടെ കുഞ്ഞിന് മരണം നേര്‍ന്ന് ഹിന്ദുത്വവാദികള്‍; അല്പം കടന്നു പോയി!!

Posted By: Rohini
Subscribe to Filmibeat Malayalam

പിറന്നു വീണ പിഞ്ചു കുഞ്ഞിനോട് മതത്തിന്റെ പേരില്‍ ശത്രുത കാണിക്കുന്നതിലും ശപിയ്ക്കുന്നതിലും എന്തര്‍ത്ഥമാണ് ഉള്ളത്. ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറിനും പിറന്ന പിഞ്ചു കുഞ്ഞിനാണ് ഈ അവസ്ഥ.

ദമ്പതികള്‍ കുഞ്ഞിന് നല്‍കിയ പേരാണ് വിവാദങ്ങള്‍ക്ക് കാരണം. തെമൂര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന കുഞ്ഞിന് ഹിന്ദുത്വവാദികള്‍ മരണം നേരുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്.

ഈ പേരിലെന്താണ് തെറ്റ്

പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ മധ്യേഷ്യന്‍ ഭരണാധികാരിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍സാലിനെ ഓര്‍മ്മിച്ചാണ് ദമ്പതികള്‍ കുഞ്ഞിന് പേരിട്ടെന്നായിരുന്നു തീവ്ര ഹിന്ദുത്വവാദികളുടെ നിലപാട്.

ആദ്യം രംഗത്തെത്തിയത്

ഇന്ത്യയിലുള്ള ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും എല്ലുകള്‍ കൊണ്ട് പിരമിഡ് പണിത തിമൂറിന്റെ പേര് സ്വീകരിച്ചത് പൊറുക്കാനാവില്ലെന്ന നിലപാടുമായി ആദ്യം രംഗത്തെത്തിയത് മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ആര്‍ എസ് എസ് പോസ്റ്റര്‍ ബോയ് തരേഖ് ഫത്താഹ് ആണ്.

ആയുസും ആരോഗ്യവും ആശംസിക്കുന്നതിന് പകരം

ഇന്ത്യയില്‍ അതിക്രമിച്ച് കയറി കൂട്ടക്കൊല നടത്തിയ ആളുടെ പേര് ഇന്ത്യക്കാരന് ഇടുന്നത് അഹങ്കാരമാണെന്നും തരേഖ് ഫത്താഫ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തരേഖ് ഫത്താഫിന് അനുകൂലമായി താര ദമ്പതികളെ വിമര്‍ശിച്ചും കുഞ്ഞിന് സിക്കാ വൈറസ് ബാധിക്കട്ടെയെന്നും ക്യാന്‍സര്‍ വന്ന് മരിച്ചുപോകട്ടെ എന്നു വരെ നീണ്ട മരണം നേര്‍ന്ന കുറിപ്പുകള്‍ വരെ തീവ്രഹിന്ദുത്വവാദികള്‍ എഴുതി.

ആശംസ നേര്‍ന്ന് ഒമര്‍ അബ്ദുള്ള

എന്നാല്‍ സെയ്ഫ് അലിഖാനും കരീന കപൂറിനും പിറന്ന കുഞ്ഞിന് പേരിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ താരദമ്പതികളെ പിന്തുണച്ച് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. കുഞ്ഞിന് എന്തു പേരിടുമെന്നത് മാതാപിതാക്കളുടെ അവകാശമാണെന്നും അതില്‍ മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. കുഞ്ഞിന് സര്‍വ്വമംഗളവും നേരുന്നതായും ദീര്‍ഘായുസ് നേരുന്നതായും ഒമര്‍ പറഞ്ഞു.

English summary
Kareena Kapoor’s baby being trolled for his name Taimur, Omar Abdullah has the only sane response

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam