»   » ദിവസവും പത്ത് മണിക്കൂറാണ് കരീന കപൂര്‍ ഇതിന് വേണ്ടി സമയം കളയുന്നത്, എന്തിന് വേണ്ടിയാണ്??

ദിവസവും പത്ത് മണിക്കൂറാണ് കരീന കപൂര്‍ ഇതിന് വേണ്ടി സമയം കളയുന്നത്, എന്തിന് വേണ്ടിയാണ്??

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമയ്ക്ക് വേണ്ടി മേക്ക് ഓവര്‍ നടത്തി പല താരങ്ങളും ഞെട്ടിക്കാറുണ്ട്. എന്നാല്‍ നടിമാരുടെ കാര്യത്തില്‍ അത് ഇത്തിരി കഷ്ടപാട് നിറഞ്ഞ കാര്യമാണ്. പ്രസവത്തിന് ശേഷം ശരീര സംരക്ഷണത്തിന് ഇറങ്ങുന്നവരുടെ കാര്യം അത്രയധികം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെങ്കിലും നടി കരീന കപൂര്‍ എല്ലാവര്‍ക്കും ഒരു വിസ്മയമാണ്.

ഗോസിപ്പുകള്‍ സത്യമായി? പ്രഭാസും അനുഷ്‌കയും വിവാഹിതരാകാന്‍ പോവുന്നു! പ്രഭാസിന്റെ വെളിപ്പെടുത്തല്‍..

മകന്‍ തൈമൂറിനെ പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കരീന കപൂര്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മാത്രമല്ല ശരീര സംക്ഷണത്തിന് വേണ്ടിയുള്ള നടിയുടെ കഷ്ടപാടുകള്‍ വീണ്ടും വാര്‍ത്തയായിരിക്കുകയാണ്. ദിവസം പത്ത് മണിക്കൂറിന് മുകളിലാണ് നടി ജിമ്മിലും മറ്റുമായി സമയം ചിലവിടുന്നത്.

കരീന കപൂര്‍

ബോളിവുഡിലെ ഗ്ലാമര്‍ നടിയായതിനാല്‍ കരീന കപൂര്‍ തന്റെ ശരീരം സൂക്ഷിക്കുന്നതില്‍ ഒട്ടും വിഴ്ചയില്ലാത്ത ആളാണ്. പ്രസവശേഷം അതിവേഗമായിരുന്നു നടി ശരീരം തന്റെ പരിധിയിലേക്കെത്തിച്ചത്.

മണിക്കൂറുകള്‍

മുമ്പ് പലപ്പോഴും കരീന ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ടെങ്കിലും ദിവസം പത്ത് മണിക്കൂര്‍ വരെയെങ്കിലും നടി ജിമ്മില്‍ ചിലവിടുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഭക്ഷണവും ക്രമീകരിച്ചിരിക്കുകയാണ്

അവധി ദിവസങ്ങളില്‍ പോലും വെറുതേ ഇരിക്കാന്‍ നടി ശ്രമിക്കാറില്ല. മാത്രമല്ല കഠിനമായ ശരീരിക അദ്ധ്വാനത്തിനൊപ്പം ഭക്ഷണത്തിന്റെ കാര്യത്തിലും കടുത്ത ചിട്ടകളാണ് കരീന ഏര്‍പ്പെടുത്തിരിയിരിക്കുന്നത്.

സിനിമയിലേക്ക്


പ്രസവത്തിന് വേണ്ടി സിനിമയില്‍ നിന്നും ഇടവേളഎടുത്തിരുന്നെങ്കിലും സിനിമയില്‍ വീണ്ടും സജീവമാവാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് വേണ്ടിയുള്ള കഠിന പരിശ്രമമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

പുതിയ സിനിമ

ഇടവേളയ്ക്ക് ശേഷം കരീന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് വീരേ ദി വെഡ്ഡിംഗ്. സിനിമയില്‍ ഗര്‍ഭിണിയായിരുന്ന കരീനയെ ഉള്‍പ്പെടുത്തിരുന്നു.

മകനും സിനിമയിലേക്ക്


ഗര്‍ഭകാലവും സിനിമയില്‍ എത്തിച്ചതിനാല്‍ അതിന് ശേഷം ചിത്രത്തില്‍ മകന്‍ തൈമൂറിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് വാര്‍ത്തകള്‍ മുമ്പ് വന്നിരുന്നു.

അമൃത അറോറയുടെ സൗഹൃദം

ജിമ്മില്‍ കരീനയ്ക്ക് പിന്തുണയുമായി നടിയും സുഹൃത്തുമായ അമൃത അറോറയുമുണ്ട്. ഇരുവരും തമ്മില്‍ ഒന്നിച്ച് വര്‍ക്കൗട്ട് നടത്തുന്ന വീഡിയോസായിരുന്നു അമൃത മുമ്പ് പുറത്ത് വിട്ടിരുന്നു.

English summary
For Veere Di Wedding, Kareena has been working out for nearly 10 hours a day over the last one week. A special pilates machine has been set up for her in the Delhi hotel

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam