»   » കരീന കപൂര്‍ സെയ്ഫ് ദമ്പതികള്‍ക്ക് ആണ്‍ കുഞ്ഞ് പിറന്നു;കുഞ്ഞിന്റെ പേരു വെളിപ്പെടുത്തി കരണ്‍ ജോഹര്‍

കരീന കപൂര്‍ സെയ്ഫ് ദമ്പതികള്‍ക്ക് ആണ്‍ കുഞ്ഞ് പിറന്നു;കുഞ്ഞിന്റെ പേരു വെളിപ്പെടുത്തി കരണ്‍ ജോഹര്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളായ സെയ്ഫ് അലിറാനും കരീന കപൂറിനും ആണ്‍കുഞ്ഞ് പിറന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അമ്മയും കുഞ്ഞു സുഖമായിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

സംവിധായകന്‍ കരണ്‍ ജോഹറാണ് ഈ വിവരം  ആദ്യം ട്വിറ്ററിലൂടെ പുറത്തു വിട്ടത്..

കപൂര്‍ ,പട്ടോടി കുടുംബങ്ങള്‍ സന്തോഷത്തില്‍

കുുടുംബത്തിലേയ്ക്ക് ഒരതിഥി കൂടി വന്നെത്തിയതിന്റെ സന്തോഷത്തിലാണ് കപൂര്‍ ,പട്ടോഠി കുടുംബാംഗങ്ങള്‍. ഇരു കുടുംബാംഗങ്ങളും നേരത്തെ ആശുപത്രിയിലെത്തിയിരുന്നു.

കരണ്‍ ജോഹറിന്റെ ട്വീറ്റ്

കുഞ്ഞു പിറന്ന വിവരം സംവിധായകന്‍ കരണ്‍ ജോഹറാണ് ആദ്യം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. എന്റെ ബെബോ ഒരു ആണ്‍ കുഞ്ഞിനു ജന്മം നല്‍കിയിരിക്കുന്നു എന്നായിരുന്നു കരണ്‍ ജോഹറിന്റെ ട്വീറ്റ്.കുഞ്ഞിനു തൈമൂര്‍ അലിഖാന്‍ എന്ന പേരിട്ടതായും കരണ്‍ ജോഹര്‍ വെളിപ്പെടുത്തി

സൈഫീന

എന്നാല്‍ ഇവര്‍ കുഞ്ഞിന് സൈഫീന എന്നു പേരിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . പക്ഷേ താരദമ്പതികള്‍ പിന്നീട് ആ വാര്‍ത്ത നിഷേധിക്കുകയായിരുന്നു .2012 ഒക്ടോബര്‍ 12 നാണ് ഇരുവരും വിവാഹിതരായത്.

കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍

മാസങ്ങള്‍ക്കു മുന്‍പേ കുഞ്ഞിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലായിരുന്നു ദമ്പതികള്‍. കുഞ്ഞിനായി മുറിയൊരുക്കാന്‍ വിദേശത്തു നിന്നു ഇന്‍ീരിയര്‍ ഡിസൈനറൈ എത്തിച്ചിരുന്നതായും യുകെ യില്‍ പ്രശസ്ത കിഡ്‌സ് സ്റ്റോറില്‍ നിന്ന് സെയ്ഫ് കുഞ്ഞിനു കളിപ്പാട്ടങ്ങള്‍ വാങ്ങിയിരുന്നെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഫാഷന്‍ ഈവന്റുകളില്‍ പങ്കെടുത്ത് കരീന

ഗര്‍ഭകാലത്തിന്റെ തുടക്കം മുതല്‍ തന്നെ മിക്ക ഫാഷന്‍ ഈവന്റുകളിലും പൊതു പരിപാടികളിലും പങ്കെടുത്ത് കരീന വാര്‍ത്താ ശ്രദ്ധേ നേടിയിരുന്നു.

അച്ഛനായ സെയ്ഫിന്റെ വാക്കുകള്‍

ജീവിതത്തിലെ സുപ്രധാന നിമിഷമെന്നായിരുന്നു കുഞ്ഞു ജനിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സെയ്ഫിന്റെ പ്രതികരണം. മുന്‍ ഭാര്യ അമൃത സിങില്‍ സെയ്ഫ് അലിഖാനു രണ്ടു സാറ ,ഇബ്രാഹിം എന്നീ രണ്ടു കുട്ടികളുണ്ട്.

English summary
Kareena Kapoor delivers a baby boy at Breach Candy Hospital today on December 20, 2016. Kareena Kapoor & Saif Ali Khan are now proud parents of a baby boy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam