»   » കരീന കപൂര്‍ കുഞ്ഞിനു പേരും കണ്ടു പിടിച്ചു; സ്റ്റൈലന്‍ പേര്!!

കരീന കപൂര്‍ കുഞ്ഞിനു പേരും കണ്ടു പിടിച്ചു; സ്റ്റൈലന്‍ പേര്!!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടി കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലിഖാനും പിറക്കാന്‍ പോകുന്ന കുഞ്ഞിനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ്. കുഞ്ഞിന് പ്രത്യേകമുറിയൊരുക്കാന്‍ ഇന്റീരിയര്‍ ഡിസൈനറെ വിദേശത്തു നിന്നെത്തിച്ചതു മുതലുളള ഓരാ കാര്യങ്ങളും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

ഇപ്പോഴിതാ താരങ്ങള്‍ കുഞ്ഞിനു പേരു കണ്ടുപിടിച്ചതും വാര്‍ത്തയായിരിക്കുകയാണ് .സ്റ്റൈലന്‍ പേരാണ് ഇരുവരും കുഞ്ഞിനായി കണ്ടെത്തിയത്.

കരീന -സെയ്ഫ്

കരീനയും ഭര്‍ത്താവ് സെയ്ഫ് അലിഖാനും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്ക്കാനുളള ഒരുക്കത്തിലാണ്. എല്ലാ ഒരുക്കങ്ങള്‍ക്കു ശേഷം കുഞ്ഞിനു പേരുവരെ കണ്ടെത്തിക്കഴിഞ്ഞെന്നാണ് ഈയിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇരുവരും വെളിപ്പെടുത്തിയത്.

കരീന പറയുന്നത്

ഗര്‍ഭകാലത്തെ താന്‍ ഏറെ ആഘോഷിക്കുകയാണെന്നും ഇനിയും പ്രസവിക്കാനാണ് തന്റെ ആഗ്രഹമെന്നുമാണ് കരീന പറയുന്നത്.

താരങ്ങളെ സ്വാധനിച്ച പേരുകള്‍

നടന്‍ ഷാഹിദ് കപൂറും മീരാ രജപുത്തും തങ്ങളുടെ മകള്‍ക്ക് ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് മിഷ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു താരങ്ങളായ ആദിത്യ ചോപ്രയുടെയും റാണി മുഖര്‍ജിയുടെയും മകള്‍ ആദിറ ആണ്.

കരീനയുടെയും സെയ്ഫിന്റെയും കുഞ്ഞിന്റെ പേര്

ഇതില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ടാണ് പെണ്‍കുട്ടിയാണെങ്കില്‍ കുഞ്ഞിനു സെയ്ഫീന എന്നു പേരിടാന്‍ തീരുമാനിച്ചതെന്നു ഇരുവരും പറയുന്നു.
പ്രസവത്തിനായി കരീന ദുബായിലേക്കു തിരിക്കുമെന്നാണ് വാര്‍ത്ത.

കരീന കപൂറിന്റെ കൂടുതല്‍ ഫോട്ടോസിനായി...

English summary
Kareena Kapoor Saif Ali Khan to name their baby Saifeena.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam