»   » കുഞ്ഞു തൈമൂറിനെ കണ്ടാല്‍ ആര്‍ക്കും ഒന്ന് ഉമ്മ കൊടുക്കാന്‍ തോന്നും, ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കുഞ്ഞു തൈമൂറിനെ കണ്ടാല്‍ ആര്‍ക്കും ഒന്ന് ഉമ്മ കൊടുക്കാന്‍ തോന്നും, ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Posted By:
Subscribe to Filmibeat Malayalam

കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകനാണ് തൈമൂര്‍ അലി ഖാന്‍. ജനിച്ചത് മുതല്‍ വാര്‍ത്തയില്‍ ഇടം നേടിയ തൈമൂര്‍ അലി ഖാന്‍ വീണ്ടും വാര്‍ത്തയിലേക്ക് എത്തിയിരിക്കുകയാണ്.

ഇന്നലെ കരീന തൈമൂറിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആര്‍ക്കും വാരിയെടുത്ത് ഉമ്മ കൊടുക്കാന്‍ തോന്നുന്ന തൈമൂറിന്റെ അത്രയും ക്യൂട്ടായിട്ടുള്ള ചിത്രമായിരുന്നു അത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

തൈമൂറിന്റെ പുതിയ ചിത്രം

നീല കളര്‍ തൊപ്പിയും വെച്ച് ക്യാമറയെ അതിശയത്തോടെ നോക്കുന്ന തൈമൂറിന്റെ ചിത്രം അതിമനോഹരമാണ്. തൈമൂറിന് ഇപ്പോള്‍ അഞ്ച് മാസം മാത്രമെ പ്രായമുള്ളു. എന്നാല്‍ അതിനുള്ളില്‍ കുഞ്ഞു തൈമൂര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ചിത്രം പങ്കുവെച്ച് കരീന

കരീന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലുടെയാണ് തൈമൂറിന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തൈമൂറിനെ അത്രധികം പ്രധാന്യത്തോടെയാണ് എല്ലാവരും കാണുന്നത്.

കരീനയെ പോലെ തന്നെ തൈമൂറും

ചെറുപ്പത്തിലെ കരീനയുടെ ചിത്രവും കുഞ്ഞു തൈമൂറിന്റെയും ചിത്രം കണ്ടാല്‍ ഒരു സാമ്യം തോന്നും. കരീനയുടെ ഏറ്റവും വലിയ പ്രത്യേകത പൂച്ച കണ്ണുകളാണ്. അത് തന്നെയാണ് തൈമൂറിനും കിട്ടിയിരിക്കുന്നത്.

കരീനയുടെയും സഹോദരിയുടെയും വൈറലായ ചിത്രം

കരീനയും സഹോദരി കരീഷ്മ കപൂറിന്റെയും ചെറുപ്പത്തിലെ ചിത്രം വൈറലായി മാറിയിരുന്നു. ഇരുവരും ഒന്നിച്ചിരുന്നു ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ചിത്രമാണ് കുറെ മുന്നെ വെെറലായത്.

Hi 👶

A post shared by Kareena Kapoor Khan (@therealkareenakapoor) on May 8, 2017 at 6:32am PDT

English summary
Kareena & Saif's Son Taimur's Latest Picture Is The Cutest Thing You''ll See Today!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam