»   » ഗാനരംഗത്തിന് കരീന കപൂര്‍ അണിയേണ്ട ലെഹങ്കയുടെ ഭാരം 32കിലോഗ്രാം, താരം ഇതെങ്ങനെ താങ്ങും

ഗാനരംഗത്തിന് കരീന കപൂര്‍ അണിയേണ്ട ലെഹങ്കയുടെ ഭാരം 32കിലോഗ്രാം, താരം ഇതെങ്ങനെ താങ്ങും

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരസുന്ദരി കരീന കപൂര്‍ 32 കിലോഗ്രാം ഭാരമുള്ള വസ്ത്രം അണിയാന്‍ പോകുന്നു. കരീന കപൂറിന്റെ ശരീരം ഇത്രയും ഭാരമുള്ള വസ്ത്രം താങ്ങുമോ എന്നാണ് ആരാധകരുടെ സംശയം. എന്തിനാണ് ഇത്രയും ഭാരമുള്ള ലഹങ്ക കരീന അണിയുന്നത്. അതും സിനിമയ്ക്കു വേണ്ടി തന്നെയാണ്.

കരീന അഭിനയിക്കുന്ന 'കി ആന്റ് കെ' എന്ന ചിത്രത്തിനു വേണ്ടിയാണ് കരീന ഇത്രയും ഭാരമുള്ള ലഹങ്ക അണിയാന്‍ പോകുന്നത്. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രമാണ് കി ആന്റ് കെ. ചിത്രത്തിലെ ഒരു ഗാന രംഗത്തിനു വേണ്ടിയാണ് കരീനയ്ക്ക് പ്രത്യേകം ഡിസൈന്‍ ചെയ്യുന്ന ലഹങ്ക നല്‍കുന്നത്.

kareena-kapoor

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് കരീനയുടെ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത്. സര്‍ദോസി ഡിസൈനുകളാണ് ലെഹങ്കയില്‍ ഉപയോഗിക്കുന്നത്. ചിത്രത്തില്‍ പാശ്ചാത്യ വസ്ത്രങ്ങളിലാണ് കരീന പ്രത്യക്ഷപ്പെടുന്നത്.

പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞെത്തുന്ന കരീനയുടെ ഗാനം പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുമെന്നാണ് പറയുന്നത്. അര്‍ജ്ജുന്‍ കപൂറാണ് നായക വേഷത്തിലെത്തുന്നത്. പ്രണയവും കോമഡിയും കോര്‍ത്തിണക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

English summary
Actress Kareena Kapoor Khan has shot for a song for R. Balki’s “Ki and Ka” wearing a Manish Malhotra-designed lehenga which weighs over 30 kg.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam