For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രിയ്ക്ക് രണ്ടാനമ്മ കരീന കപൂറിന്റെ പാര്‍ട്ടി, എന്തിനാണെന്നോ? എല്ലാം സിനിമ നല്‍കുന്ന ഭാഗ്യമാണ്!

  |

  ഇന്നത്തെ സിനിമ ഇന്‍ഡസ്ട്രിയെന്ന് പറഞ്ഞാല്‍ ഗ്ലാമറിന്റെ ലോകമാണെന്നാണ് പലരുടെയും അഭിപ്രായം. കലാമൂല്യമുള്ള സിനിമകള്‍ക്കപ്പുറം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വാണിജ്യ സിനിമകളാണ് ഇന്ന് നിര്‍മ്മിക്കുന്നവയില്‍ പലതും. ബോളിവുഡിന്റെ കാര്യമെടുത്ത് നോക്കുകയാണങ്കില്‍ സൗന്ദര്യത്തിനപ്പുറം അഭിനയത്തിലുള്ള കഴിവൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ് പരക്കെയുള്ള ആരോപണം. നിരവധി താരപുത്രിമാര്‍ അരങ്ങേറ്റം നടത്തുന്നതും അതിന്റെ പിന്‍ബലത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

  സീരിയല്‍ ലോകത്ത് നിന്ന് പെട്ടന്ന് കാണാതായ താരങ്ങള്‍, ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ്??

  ദുല്‍ഖര്‍ സല്‍മാന്റെ നായിക സൂപ്പര്‍ ആക്ഷന്‍ ചിത്രവുമായി എത്തുന്നു, യോഗി ഡാ !!

  നടി ആലിയ ഭട്ട്, താരപുത്രി സാറ അലിഖാന്‍ തുടങ്ങിയവരെല്ലാം അത്തരത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടവരായിരുന്നു. സാറയെ സൗന്ദര്യമുള്ളത് കൊണ്ട് മാത്രം സിനിമയില്‍ കൊണ്ട് വന്നതാണെന്നും അഭിനയിക്കാനുള്ള കഴിവ് താരപുത്രിയ്ക്ക് ഇല്ലെന്നും അടുത്തിടെ ഒരു സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുന്‍വിധികളെയെല്ലാം തകര്‍ത്തെറിഞ്ഞ് സാറ അലിഖാന്റെ അരങ്ങേറ്റ ചിത്രം നല്ല പ്രതികരണമാണ് സ്വന്തമാക്കുന്നത്. ഇതോടെ രണ്ടാനമ്മയായ കരീന കപൂറും രംഗത്തെത്തിയിരിക്കുകയാണ്.

  ഇത് അല്‍പം കടന്ന കൈയ്യായിപ്പോയി, ഷാഹിദിന് കാന്‍സറാണെന്ന വാര്‍ത്ത വ്യാജം!!

  ബോളിവുഡിലേക്ക് സാറയും

  ബോളിവുഡിലേക്ക് സാറയും

  ബോളിവുഡിലെ പ്രമുഖയായ താരപുത്രിയാണ് സാറ അലിഖാന്‍. നടന്‍ സെയിഫ് അലിഖാന്‍, അമൃത സിംഗ് എന്നിവരുടെ പുത്രിയായ സാറയും മാതാപിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലേക്ക് എത്തുകയായിരുന്നു. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ താരപുത്രിയ്ക്ക് വലിയ ആരാധക പിന്‍ബലമുണ്ടായിരുന്നു. സാറ നായികയായി ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ കേദാര്‍നാഥ് എന്ന ചിത്രം കഴിഞ്ഞ ആഴ്ചയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഉത്താരഖണ്ഡില്‍ ചില ആരോപണങ്ങള്‍ വന്നിരുന്നെങ്കിലും നല്ല പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

  കേദാര്‍നാഥ് ജൈത്രയാത്ര തുടങ്ങി

  കേദാര്‍നാഥ് ജൈത്രയാത്ര തുടങ്ങി

  സുശാന്ത് സിംഗ് രജപുത് ആണ് സാറയുടെ നായകനായി കേദാര്‍നാഥില്‍ അഭിനയിക്കുന്നത്. 2017 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഡിസംബര്‍ ഏഴിനാണ് റിലീസ് ചെയ്തത്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ വിവാദമായിരുന്നു. സിനിമ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നായിരുന്നു പ്രധാന ആരോപണം. റിലീസിനെത്തിയതിന് ശേഷവും സിനിമ ഇതേ വിവാദത്തില്‍ തന്നെയായിരുന്നു. എന്നാല്‍ എല്ലായിടത്തും സാറയുടെ പ്രകടനത്തിന് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്.

   കരീനയും സന്തോഷത്തിലാണ്

  കരീനയും സന്തോഷത്തിലാണ്

  സാറയുടെ പിതാവും നടനുമായ സെയിഫ് അലിഖാന്റെ രണ്ടാമത്തെ ഭാര്യയാണ് കരീന കപൂര്‍. കരീനയും സാറയും നല്ല അടുപ്പത്തിലാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സാറ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കരീന ഒരു പാര്‍ട്ടി നടത്താന്‍ ഒരുങ്ങുന്നതായിട്ടാണ് വാര്‍ത്തകള്‍. കേദാര്‍നാഥിലെ സാറയുടെ പ്രകടനം അതിമനോഹരമായിരുന്നെന്നും കരീന അതില്‍ സന്തോഷവതിയാണെന്നുമാണ് റിപ്പോര്‍ട്ട്.

   സാറയുടെ സിനിമകള്‍

  സാറയുടെ സിനിമകള്‍

  കേദാര്‍നാഥിന് ശേഷം സിംബ എന്നൊരു സിനിമ കൂടി സാറ ഏറ്റെടുത്തിരുന്നു. അവള്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന സിനിമകളാണ് അവള്‍ തിരഞ്ഞെടുക്കുന്നതെന്നും അതിനാല്‍ ഇന്‍ഡസ്ട്രിയില്‍ വലിയൊരു വളര്‍ച്ച സാറയ്ക്കുണ്ടെന്നുമാണ് കരീനയുടെ വിലയിരുത്തല്‍. അതൊന്ന് ആഘോഷിക്കാനാണ് കരീനയുടെ തീരുമാനമെന്നും അടുത്ത ആഴ്ച വലിയൊരു പാര്‍ട്ടി നടക്കുന്നുണ്ടെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാറയെ ബോളിവുഡിലേക്ക് ക്ഷണിച്ച് കൊണ്ട് ഒരു വെല്‍ക്കം പാര്‍ട്ടി നടത്തനാണ് ഉദ്ദേശിച്ചിരിക്കുന്നത്. കരീനയുടെയും സെയിഫിന്റെയും അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരിക്കും പാര്‍ട്ടിയില്‍ പങ്കെടുക്കുക. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്.

  പ്രണയം തീര്‍ത്ഥാടനമാണോ?

  പ്രണയം തീര്‍ത്ഥാടനമാണോ?

  ഉത്തരാഖണ്ഡിനെ ശിഥിലമാക്കിയ പ്രളയവും ഗൗരികുണ്ഡ് മുതല്‍ കേദാര്‍നാഥ് വരെയുള്ള 14 കിലോ മീറ്റര്‍ യാത്രയെ ആസ്പദമാക്കിായിരുന്നു കേദാര്‍നാഥ് എന്ന സിനിമ ഒരുക്കിയത്. കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരെ ചുമന്ന് കൊണ്ട് പോവുന്ന മുസ്ലിം യുവാവായ പോര്‍ട്ടറുടെ വേഷമാണ് ചിത്രത്തില്‍ സുശാന്ത് രജപുത് അവതരിപ്പിക്കുന്നത്. കേദാര്‍നാഥ് സന്ദര്‍ശിക്കാനെത്തുന്ന ഹിന്ദു യുവതിയുടെ വേഷത്തിലാണ് സാറ അഭിനയിക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. ആദ്യ സിനിമയില്‍ തന്നെ പ്രണയരംഗങ്ങള്‍ മനോഹരമായി അവതരിക്കാന്‍ സാറയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്.

   തടസ്സങ്ങള്‍ പലതും

  തടസ്സങ്ങള്‍ പലതും

  സാറയുടെ സിനിമയുടെ പേരില്‍ നിരവധി വിമര്‍ശനങ്ങളായിരുന്നു തലപൊക്കിയത്. കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍ നിന്നും പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെയും മറ്റുമായി സിനിമയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം വന്നിരുന്നു. ക്ഷേത്രത്തിലെ പുരോഹിതരുടെ സംഘടനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ട്രെയിലറില്‍ നായകനുമായിസാറയുടെ കിടിലന്‍ ലിപ് ലോക്ക് സീനും ഉണ്ടായിരുന്നു. ഇതും പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ഏഴോളം ജില്ലകളില്‍ സിനിമയുടെ റിലീസ് തടയുകയും ചെയ്തിരുന്നു.

  English summary
  Kareena Kapoor To Welcome Sara Ali Khan To Bollywood By Throwing A Grand Party!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X