»   » പുതിയ പടത്തില്‍ ചുംബനമില്ല ഹഷ്മിയ്ക്ക് ആശങ്ക

പുതിയ പടത്തില്‍ ചുംബനമില്ല ഹഷ്മിയ്ക്ക് ആശങ്ക

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ 'സീരിയല്‍ കിസ്സര്‍' എന്നാണ് നടന്‍ ഇമ്രാന്‍ ഹഷ്മിയ്ക്ക് പ്രേക്ഷകരും മാധ്യമങ്ങളുമെല്ലാം നല്‍കിയിരിക്കുന്ന വിളിപ്പേര്. ഇടക്കിടെ വന്നുപോകുന്ന ചൂടന്‍ ചുംബനരംഗങ്ങള്‍ ഇമ്രാന്റെ ചിത്രങ്ങളുടെപ്രത്യേകതയാണ്. മാത്രമല്ല ചുംബനസീനുകള്‍ താരത്തിന്റെ ഭാഗ്യമായിട്ടാണ് കരുതിപ്പോരുന്നത്. ചുംബനരംഗങ്ങളില്ലാത്ത ഇമ്രാന്‍ ഹഷ്മി ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. അതേസമയം ഇടതടവില്ലാതെ ചുംബനസീനുകളുള്ള പല ചിത്രങ്ങളും വലിയ വിജയങ്ങളാവുകയും ചെയ്തിട്ടുണ്ട്.

ചുംബനങ്ങളില്ലാത്ത ഒരു ഇമ്രാന്‍ ഹഷ്മി ചിത്രമായിരുന്നു ഷാങ്ഹായ്, വലിയൊരു പരാജയമായിരുന്നു ഈ ചിത്രം. എക് ഥി ദായന്‍, ഗഞ്ചാക്കര്‍ എന്നീ ചിത്രങ്ങളും ചുംബനങ്ങളില്ലാത്തതും ബോക്‌സ് ഓഫീസില്‍ പൊളിഞ്ഞവയുമായിരുന്നു. ബഡ്തമീസ് ദില്‍ ആണ് ഹഷ്മിയുടെ ഏറ്റവും പുതിയ ചിത്രം. ചുംബനസീനില്ലാത്ത തന്റെ ചിത്രങ്ങള്‍ എല്ലാം പൊളിയുമെന്ന വിശ്വാസമുള്ള ഹഷ്മി, ചിത്രത്തിന്റെ നിര്‍മ്മാതാവായ ഏക്ത കപൂറിനോട് ചിത്രത്തില്‍ ചുംബനസീനുകള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവത്രേ.

എന്നാല്‍ ചിത്രത്തിലെ നായികയായ കരീന കപൂര്‍ ചുംബനസീനില്‍ അഭിനയിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ഹഷ്മിയുടെ റിക്വസ്റ്റ് നിരസിക്കപ്പെട്ടുവെന്നാണ് കേള്‍ക്കുന്നത്. സിനിമാ ചിത്രീകരണത്തിലെ പലകാര്യങ്ങളിലും കൃത്യമായ സ്വന്തം തീരുമാനങ്ങളുള്ളയാളാണ് കരീന. ഇതില്‍ നിന്നും മാറാന്‍ കരീന ഒരിക്കലും തയ്യാറാവാറില്ല.

കരീനയെപ്പോലെ ഒരു മുന്‍നിര താരത്തെ നിര്‍ബ്ബന്ധിച്ച് ഇഷ്ടമില്ലാത്ത സീനുകള്‍ ചെയ്യിക്കാന്‍ അണിയറക്കാര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ ചുംബനമില്ലാത്ത പുതിയ ചിത്രത്തിന്റെ ഭാവിയില്‍ ഹഷ്മി വളരെ ആശങ്കാകുലനാണെന്നാണ് കേള്‍ക്കുന്നത്. സെയ്ഫ് അലി ഖാനുമായുള്ള വിവാഹശേഷം കരീന ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും സീനുകളില്‍ മാറ്റം വരുത്തുന്നതിലുമെല്ലാം വളരെയേറെ ജാഗ്രത പാലിക്കുന്നുണ്ടെന്നും അതിനാലാണ് ഹഷ്മിയുമായുള്ള ചുംബനത്തിന് കരീന തയ്യാറാവാത്തതെന്നുമാണ് ബോളിവുഡില്‍ പറഞ്ഞുകേള്‍ക്കുന്നത്.

English summary
Kareena Kapoor is not ready to kiss Emraan Hashmi in thier new film Badtameez Dil,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X