»   » സിനിമയെ മറയാക്കി പീഡനമോ ?? കിങ് ഖാന്‍ സിനിമകളുടെ നിര്‍മ്മാതാവിനെതിരെ പരാതിയുമായി യുവ അഭിനേത്രി

സിനിമയെ മറയാക്കി പീഡനമോ ?? കിങ് ഖാന്‍ സിനിമകളുടെ നിര്‍മ്മാതാവിനെതിരെ പരാതിയുമായി യുവ അഭിനേത്രി

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സ്വന്തം കിങ്ങായ ഷാരൂഖ് ഖാന്റെ സിനിമകളുടെ നിര്‍മ്മാതാവായ കരീം മൊറാനിക്കെതിരെ പരാതിയുമായി പ്രമുഖ അഭിനേത്രി രംഗത്ത്. ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് കരീം മൊറാനി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി 28 കാരിയായ യുവ അഭിനേത്രിയാണ് നിര്‍മ്മാതാവിനെതിരെ കേസ് നല്‍കിയിട്ടുള്ളത്.

2015 ല്‍ മുംബൈയിലുള്ള ഫിലിം സ്റ്റുഡിയോയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഹൈദരാബാദാ പോലീസിലാണ് അഭിനേത്രി പരാതി നല്‍കിയിട്ടുള്ളത്. മൊറാനിക്കെതിരെ ഐപിസി 471, 376, 342, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ആരോപണം നിഷേധിച്ച് നിര്‍മ്മാതാവ്

നിര്‍മ്മാതാവായ കരീം മൊറാനിയുടെ പദവി നശിപ്പിക്കാനായി കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജ പരാതിയാണ് ഇതെന്നാണ് മൊറാനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മൊറാനി അത്തരത്തിലുള്ള വ്യക്തിയല്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

നിയമപരമായ നടപടികള്‍ സ്വീകരിക്കും

തന്നെ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പരാതിയുമായി അഭിനേത്രി രംഗത്തുവന്നിട്ടുള്ളത്. വിഷയത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും മൊറാനി അറിയിച്ചു.

നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ട്

കരീം മൊറാനിയുടെ മകളുടെ അടുത്ത സുഹൃത്തു കൂടിയാണ് യുവ അഭിനേത്രി. മുംബൈയില്‍ ഇരുവരും ഒന്നിച്ചു ജോലി ചെയ്തിട്ടുമുണ്ട്. നഗരത്തിലെ പ്രമുഖ സ്റ്റുഡിയോയില്‍ വെച്ച് നിരവധി തവണ മൊറാനി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അഭിനേത്രി പറയുന്നത്.

ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് ഭീഷണി

വിവരം പുറത്തു പറഞ്ഞാല്‍ നഗ്ന വിഡിയോയും ചിത്രങ്ങളും സുഹൃത്തുക്കള്‍ക്ക് കൈമാറുമെന്ന് പറഞ്ഞ് കരീം മൊറാനി തന്നെ ഭീഷണിപ്പെടുത്തിയെന്നും അഭിനേത്രിയുടെ പരാതിയില്‍ പറയുന്നു.

English summary
Karim Morani, producer of films like 'Chennai Express' and 'Happy New Year', has been accused of rape and blackmail. Hyderabad police has filed a case against the noted Bollywood producer. Reportedly, following the complaint, a case has been filed under IPC section 417 for cheating, 376 for rape, 342 for wrongful confinement and 506 for criminal intimidation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam