»   » കരിഷ്മ കപൂറിനും ഭര്‍ത്താവിനും ഒടുവില്‍ വിവാഹമോചനം ലഭിച്ചു

കരിഷ്മ കപൂറിനും ഭര്‍ത്താവിനും ഒടുവില്‍ വിവാഹമോചനം ലഭിച്ചു

Posted By:
Subscribe to Filmibeat Malayalam

ദില്ലി: ബോളിവുഡ് നടി കരിഷ്മ കപൂറും ഭര്‍ത്താവും ബിസിനസുകാരനുമായ സഞ്ജയ് കപൂറും വിവാഹമോചിതരായി. ഏറെ വാദപ്രതിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ശേഷമാണ് ഇരുവര്‍ക്കും ദില്ലിയിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചുകൊണ്ട് ഉത്തരവായത്. ഇരുവരും തമ്മില്‍ കോടതിക്ക് പുറത്തുവെച്ച് സ്വത്തുക്കളുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു.

സ്വത്തുക്കളുടെ കാര്യത്തിലും കുട്ടികളുടെ കാര്യത്തിലുമായിരുന്നു ഇവര്‍ പിടിവാശി കാണിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഗാര്‍ഹിക പീഡനവും അധോലോക ഭീഷണിയും ഉള്‍പ്പെടെ ഇരുവരും പരസ്പരം ആരോപിച്ചിരുന്നു. കരിഷ്മയ്‌ക്കെതിരായ കേസില്‍ തനിക്ക് അധോലോക ഭീഷണിയുണ്ടെന്ന് സഞ്ജയ് കപൂര്‍ ആണ് കോടതിയില്‍ പരാതിപ്പെട്ടത്.

karishma-sanjay

എന്നാല്‍, സഞ്ജയ് കപൂറിന്റെ വീട്ടില്‍ തനിക്ക് ഗാര്‍ഹിക പീഡനമുണ്ടായെന്നുകാട്ടി കരിഷ്മ തിരിച്ചടിച്ചതോടെ വിവാഹമോചനക്കേസ് കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. ഇരുവരെയും അനുനയിപ്പിക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കേസ് നീണ്ടുപോകുമെന്നായതോടെ ഇവര്‍ ഒത്തുതീര്‍പ്പിന് സമ്മതിക്കുകയായിരുന്നു.

ഒത്തുതീര്‍പ്പുപ്രകാരം സഞ്ജയ് കപൂറിന്റെ പിതാവിന്റെ പേരിലുള്ള വീട് കരിഷ്മയുടെ പേരില്‍ നല്‍കും. കുട്ടികളുടെ പേരില്‍ 14 കോടിരൂപയുടെ ബോണ്ടും സഞ്ജയ് കപൂര്‍ കരിഷ്മയ്ക്ക് നല്‍കും. കുട്ടികള്‍ കരിഷ്മയ്‌ക്കൊപ്പമാണ് കഴിയുക. വീക്കെന്റുകളിലും അവധിക്കാലത്തും കുട്ടികളെ സഞ്ജയ് കപൂറിന് കൊണ്ടുപോകാമെന്നാണ് വ്യവസ്ഥ.

English summary
Karisma Kapoor and Sunjay Kapur officially divorced

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam