»   » രണ്ടുകൈയും നിലത്ത് കുത്താതെ പുഷ് അപ് എടുത്ത് ആരാധകരെ ഞെട്ടിച്ച് കത്രീന കൈഫ്! വീഡിയോ വൈറലാവുന്നു!!!

രണ്ടുകൈയും നിലത്ത് കുത്താതെ പുഷ് അപ് എടുത്ത് ആരാധകരെ ഞെട്ടിച്ച് കത്രീന കൈഫ്! വീഡിയോ വൈറലാവുന്നു!!!

Posted By: Teressa John
Subscribe to Filmibeat Malayalam

സിനിമയുടെ ചിത്രീകരണത്തിനിടെ താരങ്ങളുടെ താമശകളും മറ്റ് കളികളും സെറ്റിനെ തന്നെ വ്യത്യസ്തമാക്കാറുണ്ട്. അത്തരത്തില്‍ ബോളിവുഡ് സുന്ദരി കത്രീന കൈഫ് ഞെട്ടിച്ചിരിക്കുകയാണ്. ഈസിയായി പുഷ് അപ് എടുത്ത് തുടങ്ങിയ കത്രീന ഒറ്റ കൈ നിലത്ത് കുത്തിയും പിന്നീട് രണ്ട് കൈയും നിലത്ത് കുത്താതെയുമാണ് പുഷ് അപ്പ് എടുത്തിരിക്കുന്നത്.

'മോഹന്‍ലാലിന്റെ മകള്‍' വിവാഹിതയാകുന്നു,പ്രണയം തളിര്‍ക്കുന്നത് സിനിമ ചിത്രീകരണത്തിനിടെ!

അതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിച്ചെങ്കിലും അവസാനം എല്ലാവരെയും ചിരിപ്പിച്ചിരിക്കുകയാണ് കത്രീന. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലുടെ പങ്കുവെച്ച വീഡിയോയിലാണ് കത്രീന പുഷ് അപ് എടുക്കുന്ന വീഡിയോ ഉള്ളത്. ശരിക്കും സെറ്റിലുള്ളവരുടെ സഹായത്തോടെയായിരുന്നു നടിയുടെ പ്രകടനം.

 katrina-kaif

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ബോൡവുഡിലെ എല്ലാ നടിമാരില്‍ നിന്നും വ്യത്യസ്തയാണ് കത്രീന. ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുകയും സീറോ സൈസില്‍ തന്നെയാണ് ഇപ്പോഴും കത്രീന കൈഫ്. എന്നാല്‍ സിനിമയുടെ സെറ്റില്‍ തമാശകളൊപ്പിക്കാന്‍ മുന്നില്‍ തന്നെയാണ് നടി.

ഹണി ബീ 2 ഉണ്ടാക്കിയ പ്രശ്‌നങ്ങളാണോ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്? ബാബുരാജ് പറയുന്നതിങ്ങനെ!!!

അത്തരത്തില്‍ കത്രീനയും സല്‍മാന്‍ ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ടൈഗര്‍ സിന്ദാ ഹെ' എന്ന സിനിമയുടെ സെറ്റില്‍ നിന്നുമായിരുന്നു കത്രീനയുടെ പ്രകടനം. ഡിസംബര്‍ അവസാനത്തോട് കൂടി സിനിമ തിയറ്ററുകളിലേക്കെത്തുമെന്നാണ് പറയുന്നത്.

Warming up on set . @rezaparkview

A post shared by Katrina Kaif (@katrinakaif) on Jul 24, 2017 at 7:58am PDT

English summary
Katrina Kaif did push-ups without using her hands.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam