»   » ചേമ്പിന്‍ തണ്ട് വാടുന്നത് പോലെ കത്രീന കൈഫിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍! കാരണം ഇതാണ്!!

ചേമ്പിന്‍ തണ്ട് വാടുന്നത് പോലെ കത്രീന കൈഫിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍! കാരണം ഇതാണ്!!

By: Teresa John
Subscribe to Filmibeat Malayalam

വേനല്‍ക്കാലം സിനിമയുടെ ചിത്രീകരണം ഒന്നും ഏറ്റെടുക്കാതെ പ്രമുഖ താരങ്ങളെല്ലാം അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലായിരുന്നു. എന്നാല്‍ ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ കുടുങ്ങി പോയ കത്രീന കൈഫ് തന്റെ ചില ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവെച്ചിരിക്കുകയാണ്. ലൊക്കേഷനിലെ ചൂടിനെ കാഠിന്യം പറഞ്ഞ് കൊണ്ടാണ് കത്രീന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷാജി പാപ്പനും പിള്ളേരും ഇത്തവണ തിയറ്ററുകള്‍ കീഴടക്കും! ആട് ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തും!!

പ്രണയം വേര്‍പിരിഞ്ഞതിന് ശേഷം സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കാന്‍ പോവുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമായിരുന്നു കത്രീനയുടെ പുതിയ ഫോട്ടോസ് പുറത്ത് വന്നത്. ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യമായ മോര്‍ക്കോയില്‍ നിന്നുമാണ് നിലവില്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Tiger shoot ......... 44 degrees 😎 play time with @biancahartkopf and @zahirabbaskhan

A post shared by Katrina Kaif (@katrinakaif) on Aug 4, 2017 at 9:41pm PDT

കടുത്ത ചൂടാണ് സിനിമയുടെ പുതിയ ലൊക്കോഷനില്‍. മാത്രമല്ല ഇപ്പോള്‍ 44 ഡ്രിഗ്രി ചൂടിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നതെന്നാണ് കത്രീന പറയുന്നത്. പുറത്ത് വന്ന ചിത്രത്തില്‍ സൂര്യന്റെ രശ്മികള്‍ പതിച്ചതിനാലും ആകെ ക്ഷീണിതയായിട്ടാണ് കത്രീനയുടെ ലുക്ക്. ഇതിനകം ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

English summary
Katrina Kaif gets temperatures soaring in Morocco
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam