»   » കത്രീന കൈഫിന്റെ കൈയ്യിലുണ്ട് ഡൊണാള്‍ഡ് ട്രംപിനെ കുഴക്കുന്ന ഒരു ചോദ്യം!

കത്രീന കൈഫിന്റെ കൈയ്യിലുണ്ട് ഡൊണാള്‍ഡ് ട്രംപിനെ കുഴക്കുന്ന ഒരു ചോദ്യം!

Posted By: Pratheeksha
Subscribe to Filmibeat Malayalam

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ബോളിവുഡ് നടി കത്രീന കൈഫ് ചോദിക്കാനിരിക്കുന്ന ചോദ്യം കേട്ടാല്‍ ചിരിച്ചു പോവും. ട്രംപിനെ കുഴക്കുന്ന ഒരു ചോദ്യമാണ് കത്രീന കൈയ്യില്‍ കരുതിയിരിക്കുന്നത്.

അടുത്തിടെ ഒരു അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് ടിവി അവതാരകന്റെ ചോദ്യത്തിനു മറുപടിയായി കത്രീന ഇങ്ങനെ പറഞ്ഞത്.

പുരസ്‌കാരദാനച്ചടങ്ങില്‍ കത്രീന പറഞ്ഞത്

ഒരു പുരസ്‌കാരച്ചടങ്ങില്‍ ടിവി താരം കരണ്‍ കുന്ദ്ര ട്രംപിനെ നേരിട്ടു കാണുകയാണെങ്കില്‍ എന്തു ചോദിക്കും എന്നതിനു മറുപടിയായാണ് കത്രീന ഇങ്ങനെ പറഞ്ഞത് .

ട്രംപിനോടുള്ള ചോദ്യം

താന്‍ ഡൊണാള്‍ഡ് ട്രംപിനെ കണ്ടാല്‍ അദ്ദേഹത്തിന്റെ തൊലിയുടെ തവിട്ടു നിറം ശരിക്കുളളതാണോ എന്നാണു ചോദിക്കുകയെന്നാണ് കത്രീന തമാശയായി പറയുന്നത്.

കത്രീനയുടെ ഉത്തരം കേട്ട മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞത്

കത്രീന കൈഫിന്റെ മറുപടി കേട്ട മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞത് തങ്ങള്‍ക്കും അതറിയാന്‍ താത്പര്യമുണ്ടെന്നാണ്.

ജഗ്ഗ ജാസൂസ്

അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗ ജാസൂസ് ആണ് കത്രീനയുടെ അടുത്ത് പുറത്തിറങ്ങാനുള്ള ചിത്രം. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രത്തിലും കത്രീന പ്രധാന റോളിലെത്തുന്നുണ്ട്.

English summary
The news of Donald Trump been chosen as the US President Elect was met with a lot of shock and surprise all over the world. While most of Bollywood found it really hard to digest the latest development, Katrina Kaif had a rather funny take on it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam