»   » കത്രീന ഒറ്റയ്ക്കല്ലെന്നു രണ്‍ബീറിന് സല്‍മാന്‍ ഖാന്റെ മറുപടി !!

കത്രീന ഒറ്റയ്ക്കല്ലെന്നു രണ്‍ബീറിന് സല്‍മാന്‍ ഖാന്റെ മറുപടി !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

കത്രീനകൈഫിന്റെയും രണ്‍ബീര്‍ കപൂറിന്റെയും പ്രണയവും വേര്‍പിരിയലുമെല്ലാം മാധ്യമങ്ങള്‍ ഒരുപാട് ആഘോഷിച്ചതാണ്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സിനിമാ രംഗത്തു നിന്നുളളതിനേക്കാള്‍ വ്യക്തിജീവിതത്തില്‍ നിന്നാണ് തനിക്കേറെ വിഷമങ്ങള്‍ നേരിട്ടതെന്നും രണ്‍ബീര്‍ തന്നെ പറ്റിക്കുകയായിരുന്നെന്നും കത്രീന ഇതേ കുറിച്ച് തുറന്നടിക്കുകയും ചെയ്തിരുന്നു.

എന്നാല്‍  കത്രീനയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടിയുടെ മുന്‍ കാമുകനും നടനുമായ സല്‍മാന്‍ ഖാന്‍. കത്രീന ഒറ്റയ്ക്കല്ലെന്നു സല്‍മാന്‍ ഖാന്‍ രണ്‍ബീറിനു പരോക്ഷ മറുപടി കൊടുത്തിരിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. കത്രീനയുടെ ബോളിവുഡ് കരിയര്‍ തിളക്കമുളളതാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് സല്‍മാന്‍.  അലി അബ്ബാസ് സഫര്‍, സംവിധാനം ചെയ്യുന്ന ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രത്തില്‍ സല്‍മാന്റെ നായികയായെത്തുന്നത് കത്രീനയാണ്.

katrina-18

ചിത്രം അടുത്ത വര്‍ഷം ക്രിസ്തുമസിനു റീലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പാകിസ്താനി ഏജന്റായാണ് ചിത്രത്തില്‍ കത്രീനയെത്തുന്നത് . സല്‍മാനും കത്രീനയും മുഖ്യവേഷത്തിലെത്തിയ കബീര്‍ ഖാന്‍ ചിത്രം ഏക് താ ടൈഗറും ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. രണ്‍ബീറുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷം സല്‍മാനും കത്രീനയും നല്ല സുഹൃത്തുക്കളാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

English summary
Katrina Kaif is going through a rough phase both personally and professionally in her life. But the one person who was, is and would always be there for her is none other than her ex-boyfriend Salman Khan. Recently, a source told Open Magazine that Salman Khan wants to revive Katrina's career and hence signed her for Tiger Zindaa Hai.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam