»   » കത്രീന കൈഫിനെ പിന്തുടര്‍ന്ന ആരാധകനെ മര്‍ദ്ധിച്ച സംഭവത്തില്‍ നടി പറഞ്ഞത് നുണ! വിശദീകരണവുമായി ആരാധകന്‍

കത്രീന കൈഫിനെ പിന്തുടര്‍ന്ന ആരാധകനെ മര്‍ദ്ധിച്ച സംഭവത്തില്‍ നടി പറഞ്ഞത് നുണ! വിശദീകരണവുമായി ആരാധകന്‍

Posted By:
Subscribe to Filmibeat Malayalam

കത്രീന കൈഫിനെ പിന്തുടര്‍ന്ന ആരാധകനെ ബോഡിഗാര്‍ഡ് അടിച്ചു എന്ന വാര്‍ത്ത നടി തന്നെ സ്ഥികരിച്ചിരുന്നു. എന്നാല്‍ താന്‍ നടിയുടെ വീട്ടിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് പ്രതികരണവുമായി ആരാധകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പിന്നെ എന്തിനാണ് നടിയുടെ ബോഡിഗാര്‍ഡ് ആരാധകനെ അടിച്ചതെന്നും, കത്രീന എന്തിന് നുണ പറഞ്ഞതെന്നുമുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ നടിക്ക് നേരെ ഉയരുന്നത്.

ഔദ്യോഗികമായി മറുപടി കത്രീന പറഞ്ഞിരുന്നു

തന്നെ പിന്തുടര്‍ന്ന് വീടിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതിന് തുടര്‍ന്ന് തന്റെ ബോഡിഗാര്‍ഡ് ഒരാളെ അടിച്ചു എന്നുള്ള കാര്യം കത്രീന തന്നെ ഔദ്യോഗികമായി പറഞ്ഞിരുന്നു. അത് തന്റെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നെന്നും നടി അഭിപ്രായപ്പെട്ടിരുന്നു.

ആരാധകന്‍ അതിക്രമിച്ചു ഉള്ളിലേക്ക് കടന്നു

തന്റെ വാഹനത്തെ പിന്തുടര്‍ന്ന് വന്ന ആരാധകന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ച അകത്തേക്ക് പ്രവേശിക്കുകയായിരുന്നെന്നാണ് നടി പറഞ്ഞിരുന്നത്.

ആരാധകനെ അകറ്റി നിര്‍ത്തിയത് നടിയുടെ ഡ്രൈവര്‍

നടിയുടെ സുരക്ഷ ചൂണ്ടി കാണിച്ച് ആരാധകനെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചത് നടിയുടെ ഡ്രൈവറായിരുന്നു. ഡ്രൈവര്‍ അദ്ദേഹത്തോടെ അപേക്ഷയോടെയാണ് കാര്യങ്ങള്‍ പറഞ്ഞിരുന്നത്. എന്നാലും അയാള്‍ അതൊന്നും ചെവിക്കൊണ്ടില്ലായിരുന്നു എന്നുമാണ് കത്രീന പറഞ്ഞിരുന്നത്.

പ്രതികരണവുമായി ആരാധകന്‍

എന്നാല്‍ നടിയുടെ വിശദീകരണത്തിന് ശേഷം ആരാധകന്‍ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. താന്‍ കത്രീനയുടെ വലിയ ഫാനാണെന്നും അന്ന് താന്‍ കത്രീനയുടെ കാര്‍ കണ്ടപ്പോള്‍ ബൈക്കില്‍ നടിയെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ നടി വീട്ടിലേക്ക് പോവുകയായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ആരാധകന്‍ പറയുന്നു.

ഗേറ്റിന് പുറത്താണ് നിന്നത്

താന്‍ ഗേറ്റിന് പുറത്തു നിന്നു കൊണ്ട് കത്രീന മേം ഒരു പിക് തരാമോ എന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ ബോഡിഗാര്‍ഡ് ഗേറ്റ് അടക്കുകയായിരുന്നു. നടിയുടെ കാര്‍ കെട്ടിടത്തിന് ഉള്ളിലേക്ക് പോവുകയും ചെയ്തിരുന്നു.

പുറത്ത് ഇറങ്ങി വന്ന നടിയുടെ ഡ്രൈവര്‍ തന്നെ അടിക്കുകയായിരുന്നു

നടി പോയതിന് ശേഷം പുറത്തിറങ്ങി വന്ന നടിയുടെ ഡ്രൈവര്‍ തന്നെ അടിക്കുകയായിരുന്നു. അതിന് ശേഷം താന്‍ അവിടെ നിന്നും കരഞ്ഞു കൊണ്ട് പോവുകയായിരുന്നെന്നുമാണ് രോഹിത് എന്നയാള്‍ പറയുന്നത്.

അദ്ദേഹം മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല

തനിക്ക് അവിടെ നിന്നും ആരും മുന്നറിയിപ്പൊന്നും തന്നിരുന്നില്ലെന്നും എന്നാല്‍ പുറത്തിറങ്ങി വന്ന ഡ്രൈവര്‍ തന്റെ മുഖത്തിനിട്ട് അടിക്കുകയായിരുന്നുമെന്നാണ് ആരാധകന്‍ പറയുന്നത്.

എന്നാല്‍ അടി കൊണ്ടിട്ടും രോഹിത് പരാതി കൊടുത്തിരുന്നില്ല

കാരണമൊന്നുമില്ലാതെ അടി കിട്ടിയിട്ടും രോഹിത് പരാതി ഒന്നും നല്‍കിയിരുന്നില്ല. അതിന് പിന്നിലെ കാരണവും അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. താന്‍ കത്രീന കൈഫിന്റെ വലിയൊരു ആരാധകനാണെന്നും ഇതൊരു തമാശയായിട്ടാണ് കണ്ടിരിക്കുന്നതെന്നും അതില്‍ വേറെ കാര്യമൊന്നുമില്ലെന്നുമാണ്. മാത്രമല്ല ഇനിയും താന്‍ അവരുടെ ആരാധകന്‍ തന്നെയായിരിക്കുമെന്നും രോഹിത് വ്യക്തമാക്കി.

English summary
Is Katrina Kaif Lying? Slapped Fan Exposes Her & Reveals The Shocking Truth About Her Bodyguard!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam