»   » കത്രീന കൈഫ് ന്യുയോര്‍ക്കിലെത്തി പ്രിയങ്ക ചോപ്രയെ കണ്ടതെന്തിന്?

കത്രീന കൈഫ് ന്യുയോര്‍ക്കിലെത്തി പ്രിയങ്ക ചോപ്രയെ കണ്ടതെന്തിന്?

Posted By: Pratheeksha
Subscribe to Filmibeat Malayalam

രണ്‍ബീറുമായുളള ബന്ധം വേര്‍പ്പെട്ടതിനു ശേഷം കത്രീന കൈഫിനു പിന്നാലെയായിരുന്നു മാധ്യമങ്ങള്‍. കത്രീനയുടെ ഓരോ നീക്കങ്ങളും വാര്‍ത്തയായി. രണ്‍ബീറിനെയും പാപ്പരാസികള്‍ വെറുതെ വിട്ടില്ല.രണ്‍ബീര്‍ കത്രീനയെ കുറിച്ചു പറഞ്ഞതെല്ലാം വാര്‍ത്തയായിരുന്നു. കത്രീനയോട് തനിക്ക് വിരോധമില്ലെന്നും രക്ഷിതാക്കള്‍ കഴിഞ്ഞാല്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് കത്രീനയാണെന്നുമായിരുന്നു രണ്‍ബീര്‍ വ്യക്തമാക്കിയത് .

ഇതിനെയെല്ലാം അപ്രസക്തമാക്കു വിധം താന്‍ രണ്‍ബീര്‍ കാരണം ജീവിതത്തില്‍ ഏറെ വിഷമിച്ചു എന്നായിരുന്നു കത്രീനയുടെ പ്രതികരണം. എന്നാല്‍ പുതിയ വാര്‍ത്ത ഇതൊന്നുമല്ല കഴിഞ്ഞ ദിവസം കത്രീന നടി പ്രിയങ്ക ചോപ്രയെ കാണാന്‍ ന്യുയോര്‍ക്കിലെത്തിയതെന്തിനെന്നായിരുന്നു ചോദ്യം

ദീപിക രണ്‍ബീര്‍ പ്രശ്‌നം തുടങ്ങിയത്

തമാശ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കത്രീനയും രണ്‍ബീര്‍ കപൂറും തമ്മില്‍ പ്രശനങ്ങള്‍ ഉടലെടുത്തത്. നടി ദീപിക പദുകോണുമായി രണ്‍ബീര്‍ അടുത്തതാണ് ഇരുവരും അകലാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

രണ്‍ബീറിന്റെ രക്ഷിതാക്കള്‍ ബന്ധത്തെ എതിര്‍ത്തു

രണ്‍ബീറിന്റെ രക്ഷിതാക്കളായ ഋഷികപൂറും നീതു സിങും രണ്‍ബീറിന് കത്രീനയുമായുളള ബന്ധത്തെ എതിര്‍ത്തിരുന്നു. രണ്‍ബീര്‍ ഒരു ദില്ലി പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നതും ഇതിനിടെ വാര്‍ത്തയായിരുന്നു

പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിന്നും ഹോളിവുഡ് പ്രശസ്തിയിലേക്കുയരുന്ന നടി പ്രിയങ്ക ചോപ്രയെ കാണാനാണ് കത്രീന ന്യൂയോര്‍ക്കിലെത്തിയത്. കത്രീനയുടെ അടുത്ത സുഹൃത്തും കൂടിയാണ് പ്രിയങ്ക. യുഎസ് ടെലിവിഷന്‍ സീരീസായ ക്വാന്‍ട്ടിക്കോയില്‍ പങ്കെടുത്തുവരുകയാണ് പ്രിയങ്ക. കൂടാതെ പ്രിയങ്കയുടെ ഹോളിവുഡ് ചിത്രം ബേവാച്ച് അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്.

കത്രീന പ്രിയങ്കയെ കണ്ടതെന്തിന്

രണ്‍ബീറുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കത്രീന ന്യുയോര്‍ക്കിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കത്രീന -രണ്‍ബീര്‍ ചിത്രങ്ങള്‍

കരണ്‍ ജോഹര്‍ ചിത്രം യെ ദില്‍ ഹെ മുഷ്‌ക്കില്‍ ആണ് രണ്‍ബീറിന്റെ അടുത്തു പുറത്തിറങ്ങാനുളള ചിത്രം .സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ സിന്ദാ ഹെ ആണ് കത്രീനയുടെ അടുത്ത പ്രൊജക്ട്. ചിത്രം അടുത്ത വര്‍ഷമാണ് റീലീസ്.

കത്രീനയുടെ ഫോട്ടോസിനായി

English summary
Rumour has it that Katrina Kaif discussed her failed relationship with Ranbir Kapoor while chatting with Priyanka Chopra. According to Miss Malini, ''The hotties chatted about Ranbir Kapoor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam