»   » ആരാണ് തനിക്ക് കത്രീന, ദീപികയുമായുള്ള ബന്ധം, റണ്‍ബീര്‍ മനസ് തുറക്കുന്നു!

ആരാണ് തനിക്ക് കത്രീന, ദീപികയുമായുള്ള ബന്ധം, റണ്‍ബീര്‍ മനസ് തുറക്കുന്നു!

By: സാൻവിയ
Subscribe to Filmibeat Malayalam

ബോളിവുഡിലെ അവിവാഹിതനായി നില്‍ക്കുന്ന റണ്‍ബീര്‍ കപൂറിനെ കുറിച്ച് ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളായി. കത്രീന കൈഫുമായുള്ള റണ്‍ബീറിന്റെ അടുപ്പമായിരുന്നു ഗോസിപ്പുകള്‍ പ്രചരിക്കാന്‍ കാരണം. അടുത്തിടെ ജഗ്ഗാ ജസൂസ് എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷന്‍ പ്രോഗ്രാമില്‍ വെച്ച് കത്രീനയുമായുള്ള അടുപ്പത്തെ കുറിച്ച് റണ്‍ബീര്‍ തുറന്ന് പറയുകയുണ്ടായി.

അജബ് പ്രേം കി ഖജബ് കഹാനി എന്ന താനും കത്രീനയും ഒന്നിച്ച് അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. കത്രീനയുമായുള്ള രംഗങ്ങള്‍ ആസ്വദിച്ചാണ് അഭിനയിച്ചതെന്ന് റണ്‍ബീര്‍ പറയുന്നു. ഞങ്ങളുടെ സൗഹൃദവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗോസിപ്പുകള്‍ മാധ്യമങ്ങള്‍ പറഞ്ഞ് പരത്തിയിട്ടുണ്ടെന്നും എന്നാല്‍ അതില്‍ ഒന്നും വാസ്തവമില്ലെന്നും റണ്‍ബീര്‍ പറഞ്ഞു.

catfight-to-get-worse-katrina-kaif-might-become-another-deepika-padukone-in-ranbir-kapoor-s-life

വളരെ പോസിറ്റീവായിട്ടുള്ള റിലേഷനാണ് ഞാനും കത്രീനയും തമ്മിലുള്ളത്. കത്രീനയെ പോലെ തന്നെയാണ് തനിക്ക് ദീപിക പദുക്കോണും. രണ്ടും പേരും തമ്മില്‍ തനിക്ക് വ്യത്യാസമില്ലെന്നും റണ്‍ബീര്‍ പറഞ്ഞു. ദീപികയേക്കാള്‍ തനിക്ക് കൂടുതല്‍ അടുപ്പം കത്രീനയോടാണെന്ന തരത്തില്‍ മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയിലും ജീവിതത്തിലും അവരെനിക്ക് തുല്യരാണെന്ന് റണ്‍ബീര്‍ പറയുന്നു.

പ്രണയത്തിലായിരുന്ന കത്രീന കൈഫും റണ്‍ബീറും 2016 ജനുവരിയിലാണ് വേര്‍പിരിയുന്നത്. വേര്‍പിരിയലിന് ശേഷം ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല.

English summary
Katrina Kaif Might Become Another Deepika Padukone In Ranbir Kapoor's Life!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam