»   » ജീവിതത്തില്‍ മാത്രമല്ല സിനിമയിലും താര ജോഡികള്‍ വേര്‍പിരിയുന്നു!!! രണ്‍ബീറിനൊപ്പം ഇനിയില്ല???

ജീവിതത്തില്‍ മാത്രമല്ല സിനിമയിലും താര ജോഡികള്‍ വേര്‍പിരിയുന്നു!!! രണ്‍ബീറിനൊപ്പം ഇനിയില്ല???

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ പ്രണയവും പ്രണയ തകര്‍ച്ചകളും ഒരു പുതിയ വാര്‍ത്തയല്ല. ഒരു പ്രണയം തകര്‍ന്നാല്‍ ഉടന്‍ അടുത്ത പ്രണയം, അങ്ങനെ പോകുകയാണ് കാര്യങ്ങള്‍. പഴയ കാമുകീ കാമുകന്മാര്‍ ഒരുമിച്ച് സിനിമകള്‍ ചെയ്യുന്നതിനൊന്നും അവര്‍ക്ക് കുഴപ്പമില്ല. ഇപ്പോള്‍ ബോളിവുഡിലെ ശ്രദ്ധേയ പ്രണയ നായകന്‍ രണ്‍ബീര്‍ കപൂറാണ്.

ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയ ജോഡികളായിരുന്നു രണ്‍ബീര്‍ കപൂര്‍ ദീപിക പദുക്കോണ്‍ താര ജോഡികള്‍. ദീപികയുമായുള്ള പ്രണയം തകര്‍ന്നതിന് പിന്നാലെ കത്രീനയുമായി താരം പ്രണയത്തിലായി. പിന്നീട് അതും വേര്‍പിരിഞ്ഞു. വേര്‍പിരിഞ്ഞ ശേഷവും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ഇനി അതും ഉണ്ടാകില്ലെന്നാണ് കത്രീന കൈഫ് പറയുന്നത്.

കത്രീന കൈഫും രണ്‍ബീര്‍ കപൂറും

ബോളിവുഡില്‍ ശ്രദ്ധേയരായ താര ജോഡികളായിരുന്നു കത്രീന കൈഫും രണ്‍ബീര്‍ കപൂറും. സ്‌ക്രീനിലെന്ന പോലെ സ്‌ക്രീനിന് പുറത്തും ഇരുവരും മികച്ച ജോഡികളായിരുന്നു. ബോളിവുഡില്‍ പരസ്യമായ ഒന്നായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയം.

രണ്‍ബീറും ദീപികയും

ദീപിക പദുക്കോണുമായുള്ള പ്രണയം തകര്‍ന്നതിന് പിന്നാലെയായിരുന്നു രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലായത്. തിരശീലയിലും പുറത്തും ഏവരും ഏറെ അസൂയയോടെ കണ്ടിരുന്ന താര ജോഡികളായിരുന്നു ദീപികയും രണ്‍ബീറും. പക്ഷെ വളരെ പെട്ടന്നായിരുന്നു ഈ പ്രണയവും തകര്‍ന്നത്.

കത്രീന ഇടഞ്ഞ തമാശ

രണ്‍ബീറും ദീപികയും തമ്മില്‍ പിരിഞ്ഞതിന് ശേഷം ഇരുവരവും ഏറെക്കാലത്തിന് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തമാശ. ഈ സമയത്ത് രണ്‍വീര്‍ സിംഗുമായി ദീപിക പ്രണയത്തിലുമായിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായി. ഇതിന് പിന്നാലെയായിരുന്നു കത്രീനയ്ക്കും രണ്‍വീറിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.

ഇരുവരും പിരിഞ്ഞു


ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങളില്‍നിന്ന് പ്രശ്‌നം വലുതായപ്പോള്‍ ഇരുവരും പിരിഞ്ഞു. അജബ് പ്രേം കി ഗസബ് കഹാനി, രാജ്‌നീതി, ബോംബെ ടാക്കീസ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ ജോഡിയെ ഏറ്റെടുത്തിരുന്നു. പിരിഞ്ഞതിന് ശേഷവും ഒന്നിച്ച് സിനിമകള്‍ ചെയ്യുന്നതിന് ഇരുവരും തയാറായി.

ജഗ്ഗാ ജാസൂസ്

പരസ്പരം പിരിഞ്ഞതിന് ശേഷം കത്രീനയും രണ്‍ബീറും ഒരുമിച്ചഭിനയിച്ച ചിത്രമായിരുന്നു ജഗ്ഗാ ജാസൂസ്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. എന്നാല്‍ ഇനി രബീറിനൊപ്പം അഭിനയിക്കില്ലെന്നാണ് കത്രീന പറയുന്നത്.

രണ്‍ബീറുമൊത്തുള്ള അവസാന ചിത്രം

അനുരാഗ് ബസു ചിത്രം നിര്‍മിക്കുന്നതും രണ്‍ബീറാണ്. ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് ആരാധകരെ ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തല്‍ കത്രീന നടത്തിയത്. താന്‍ രണ്‍ബീറിനൊപ്പം ചെയ്യുന്ന അവസാന ചിത്രമായിരിക്കും ജഗ്ഗാ ജാസൂസ് എന്നാണ് കത്രീന പറഞ്ഞത്.

ഇനി ബുദ്ധിമുട്ടാണ്

രണ്‍ബീറുമൊത്ത് ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് പറയുമ്പോള്‍ അതിനുള്ള കാരണവും കത്രീന കൈഫ് വ്യക്തമാക്കുന്നുണ്ട്. രണ്‍ബീര്‍ മറ്റുള്ളവരെ കബിളിപ്പിക്കുന്ന വ്യക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇനി ഒരുമിച്ച് സിനിമ ചെയ്യാന്‍ സാധിക്കില്ല. അതൊരിക്കലും സംഭവിക്കില്ലെന്ന് കത്രീന പറഞ്ഞു.

പൊതുവേദികളില്‍ അപൂര്‍വ്വം

2016 ല്‍ രണ്‍ബീറും കത്രീനയും തമ്മില്‍ പിരിഞ്ഞതിന് ശേഷം ഇരുവരും പൊതുവേദികളില്‍ അപൂര്‍വ്വമായി മാത്രമേ പങ്കെടുക്കാറുള്ളു. കത്രീനയുടെ തീരുമാനം കടുത്തതാണെങ്കില്‍ ഇനി ഇരുവരും പൊതു വേദികളില്‍ എത്തില്ലെന്ന് തന്നെ കരുതാം. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ രണ്ടുപേരും പൊതുവേദികളില്‍ എത്തിയത്.

പുതിയ ചിത്രങ്ങള്‍

ജഗ്ഗാ ജാസൂസിന് ശേഷം സല്‍മാന്‍ ഖാന്‍ നായകനാകുന്ന ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രത്തിലാണ് കത്രീന അഭിനയിക്കുന്നത്. കത്രീനയും സല്‍മാനും നേരത്തെ പ്രണയത്തിലായിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് രണ്‍വീര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ദീപികയുടെ കാമുകനൊപ്പം

തന്റെ ബദ്ധവൈരിയായ ദീപികയുടെ കാമുകനായ രണ്‍വീര്‍ സിംഗുമായി കത്രീന അടുക്കുന്നതായുള്ള സംസാരങ്ങളും ബോളിവുഡില്‍ ഉണ്ട്. രണ്‍വീര്‍ കത്രീനയെ ഇന്‍സ്റ്റഗ്രാമിലേക്ക് ക്ഷണിച്ചത് വാര്‍ത്തയായിരുന്നു. ചില പാര്‍ട്ടികളിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു.

English summary
Katrina Kaif and Ranbir Kapoor might be happily posing for the shutterbugs at the promotional events of Anurag Basu directorial Jagga Jasoos, but the ex-flames are in no mood to work with each other in the future. If a report in Mid-Day is to be believed, then this might just be the last time that the two are sharing screen space.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam