For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവായി വിക്കിയെ തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്; വിവാഹത്തിന് സമ്മതിച്ചതിനെ കുറിച്ച് കത്രീന കൈഫ്

  |

  ബോളിവുഡിലെ സൈസ് സീറോ സുന്ദരിയെന്ന് കാലങ്ങളായി അറിയപ്പെടുന്ന നടി കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയാവുന്നത്. ഒത്തിരി പ്രണയകഥളിലൂടെയാണ് നടി കത്രീന കൈഫിന്റെ ജീവിതം മുന്നോട്ട് പോയത്. എങ്കിലും നടന്‍ വിക്കി കൗശലിനെ വിവാഹം കഴിച്ച് സന്തുഷ്ടമായൊരു ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നടി.

  ഇരുവരും പ്രണയത്തിലായതിനെ കുറിച്ചും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ പറ്റിയും കാര്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വിക്കിയെ ഭര്‍ത്താവായി സ്വീകരിക്കണമെന്ന് തീരുമാനിച്ചതിന് പിന്നീല്‍ പല കാര്യങ്ങളും ഉണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. കരണ്‍ ജോഹറിന്റെ വിവാദ ഗോസിപ്പ് ഷോ ആയ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

  കോഫി വിത് കരണിന്റെ ഏഴാമത്തെ സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. പത്ത് എപ്പിസോഡുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ബോളിവുഡ് സിനിമാലോകത്തെ മുന്‍നിര താരങ്ങള്‍ പങ്കെടുത്ത് കഴിഞ്ഞു. ഓരോരുത്തരോടും രസകരമായ ചോദ്യങ്ങള്‍ ചോദിച്ച് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ് കരണിപ്പോള്‍. അതിനിടയിലാണ് നടി കത്രീന കൈഫും ഇതേ ഷോ യുടെ ഭാഗമായിട്ടെത്തുന്നത്.

  Also Read: മലയാളത്തിന് കരുത്തനായ ഒരു ആക്ഷന്‍ ഹീറോ കൂടി; 19-ാംനൂറ്റാണ്ടിന്റെ വിജയനം ആഘോഷിച്ച് വിനയനും സിജു വിത്സനും

  കത്രീന കൈഫിനൊപ്പം നടന്മാരായ ഇഷാന്‍ ഖട്ടര്‍,. സിദ്ധാര്‍ഥ് ചതുര്‍വേദി എന്നിവരും അതിഥികളായി ഷോ യിലേക്ക് എത്തിയിരുന്നു. എല്ലാവരും അവരുടെ വ്യക്തി ജീവിതത്തെയും പ്രൊഫഷണല്‍ ജീവിതത്തെയും സംബന്ധിക്കുന്ന പലതും ഇവിടെ വെളിപ്പെടുത്തി. ഭര്‍ത്താവ് വിക്കി കൗശലിനെ കുറിച്ച് പറയാനുള്ള ചോദ്യത്തിന് അദ്ദേഹത്തെ പുകഴ്ത്തി പറയുകയാണ് നടി ചെയ്തത്. ഒപ്പം വിക്കിയെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ച കാര്യമെന്താണെന്നും സൂചിപ്പിച്ചു.

  Also Read: അഭിനയിക്കാനെന്ന് പറഞ്ഞ് അച്ഛന്‍ കൊണ്ട് പോയത് അനിയത്തിയെ നോക്കാന്‍; പഴയ ഓര്‍മ്മ പങ്കുവെച്ച് ഷമ്മി തിലകന്‍

  വിക്കിയോട് ഏറ്റവും കൂടുതല്‍ ആകര്‍ഷണം തോന്നിയ കാര്യം അദ്ദേഹം സ്വന്തം കുടുംബത്തോട് പെരുമാറുന്ന രീതിയാണ്. വിക്കിയുടെ അച്ഛനും അമ്മയുമൊക്കെ അതുപോലെയാണ്. പ്രണയത്തിലായ ആദ്യ നാളുകളില്‍ വിക്കി ചില നിയന്ത്രണങ്ങള്‍ എനിക്ക് നല്‍കി. എന്നാല്‍ അതൊരിക്കലും എന്നെ വിഷമിപ്പിച്ച് കൊണ്ടല്ല.

  അത്തരമൊരു ബഹുമാനം അങ്ങോട്ട് തോന്നുകയാണ് ഇതിലൂടെ സംഭവിച്ചത്. സ്വന്തം കുടുംബത്തിന് ഇതുപോലെ ബഹുമാനവും വിശ്വാസവും നല്‍കുന്ന ഒരാള്‍ വിവാഹം കഴിക്കുമ്പോള്‍ അവളുടെ കുടുംബത്തിനും ഇതേ പ്രധാന്യം നല്‍കുമെന്ന് ഞാനും ചിന്തിച്ചു.

  Also Read: 10 കോടി പ്രതിഫലം, 15 കോടിയുടെ അപാര്‍ട്ട്‌മെന്റ് അടക്കം നയന്‍താരയുടെ ആസ്തി കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്

  അദ്ദേഹത്തിന്റെ തത്വങ്ങളും മൂല്യങ്ങളും വളരെ ശക്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ ആഴത്തിലായി തോന്നി. എനിക്ക് ആദ്യമായിട്ടുണ്ടായ റിലേഷന്‍ഷിപ്പ് അല്ലിത്. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് എനിക്ക് അറിയാം.

  എന്നും തമാശ പറഞ്ഞും കളിച്ചും ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് വിക്കിയിലൂടെയാണ് താന്‍ മനസിലാക്കിയതെന്നും കത്രീന പറയുന്നു. എന്തായാലും ഭര്‍ത്താവിനെ പുകഴ്ത്തി പറഞ്ഞതാണെങ്കിലും നല്ലൊരു തീരുമാനമാണ് നടി എടുത്തതെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

  English summary
  Katrina Kaif Reveals Why She Select Vicky Kaushal For Her Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X