»   » ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി സല്‍മാന്‍ ഖാന്റെയും കത്രീനയുടെയും ഫോട്ടോ ഷൂട്ട്

ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി സല്‍മാന്‍ ഖാന്റെയും കത്രീനയുടെയും ഫോട്ടോ ഷൂട്ട്

Posted By:
Subscribe to Filmibeat Malayalam

നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലെ കമിതാക്കളായിരുന്ന സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ചെത്തുകയാണ്. 'ടൈഗര്‍ സിന്ദാ ഹെ' എന്ന സിനിമയിലുടെയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

താരങ്ങള്‍ വീണ്ടും ഒന്നിച്ചഭിനയിച്ചതോടെ ഗോസിപ്പുകള്‍ തലപൊക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരാധകര്‍ ഇരുവരും ഒന്നിക്കുന്നത് കാത്തിരിക്കുകയാണ്. ഇതിനിടയല്‍ താരങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോ ഷൂട്ടും പുറത്ത് വന്നിരിക്കുകയാണ്.

സല്‍മാനും കത്രീനയും

ഇരുവരും സന്തോഷത്തോടെ ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തെത്തിയത്. മാത്രമല്ല കത്രീനയും സല്‍മാനും ഒന്നിച്ചുള്ള ഫോട്ടോയില്‍ ഇരുവരുടെ സ്‌നേഹവും പ്രകടമാവുന്നുണ്ട്.

ഇരുവരും ഒന്നിച്ച സിനിമകളെല്ലാം ഹിറ്റ്

മെയ്ന്‍ പ്യാര്‍ ഗ്യും കിയ, യുവരാജ്, ഏക് ഥാ ടൈഗര്‍, പാര്‍ട്ടനര്‍ തുടങ്ങി താരങ്ങള്‍ ഒന്നിച്ചഭിനയിച്ച പല സിനിമകളും വന്‍ഹിറ്റായി മാറിയിരുന്നു. രണ്ടാളും ബോളിവുഡിലെ ഭാഗ്യ ജോഡികളായിരുന്നു.

സല്‍മാനോടെപ്പം വീണ്ടും ഒന്നിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് കത്രീന

ഇരുവരും വീണ്ടും ഒന്നിക്കുന്നതില്‍ വളരെയധികം സന്തോഷം കത്രീന പ്രകടിപ്പിച്ചിരുന്നു. മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ 'ടൈഗര്‍ സിന്ദ ഹെ' തങ്ങള്‍ ഒന്നിച്ച് അഭിനയിക്കുകയാണെന്നും സല്‍മാന്റെ കൂടെ അഭിനയിക്കുന്നതില്‍ അതീവ സന്തോഷത്തിലാണ് താനെന്നും കത്രീന വെളിപ്പെടുത്തിയിരുന്നു.

സല്‍മാന്റെ കൂടെയുള്ള കംഫര്‍ട്ട്

തനിക്ക് സല്‍മാന്റെ കൂടെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം നല്ല കംഫര്‍ട്ടാണെന്നാണ് കത്രീന പറയുന്നത്. സല്‍മാന്റെ കൂടെ ഒന്നിച്ചുള്ള പല സിനിമ സെറ്റിലും സുരക്ഷിതമാണെന്നും താരം പറയുന്നു.

ഗോസിപ്പുകളില്‍ നിറഞ്ഞ സല്‍മാനും കത്രീനയും

ഇരുവരുടെയും പ്രണയതകര്‍ച്ചക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നതോടെ ഗോസിപ്പുകള്‍ തുടങ്ങുകയായിരുന്നു. രണ്ടാമതും താരങ്ങള്‍ പ്രണയത്തിലായി എന്നും കത്രീനയുടെ സിനിമകളുടെ തുടര്‍ച്ചയായിട്ടുള്ള തകര്‍ച്ചകള്‍ക്ക് ശേഷം കത്രീനക്ക് വേണ്ടി സല്‍മാന്‍ നിര്‍മ്മിക്കുന്നതാണ് 'ടൈഗര്‍ സിന്ദ ഹെ' എന്ന സിനിമ എന്നും ഗോസിപ്പുകളില്‍ പറയുന്നത്.

English summary
We’re totally loving these pictures of Salman Khan & Katrina Kaif from their new photoshoot. What about you?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam