Just In
- 6 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 6 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 6 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 6 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുന്‍ കാമുകന്മാരെല്ലാം തന്റെ സുഹൃത്തുക്കളാണ്! കത്രീന കൈഫിന്റെ വാക്കുകള്‍ ആരെയും അതിശയിക്കും
സല്മാന് ഖാനോടും രണ്‍ബീര്‍ കപൂറിനോടും ഉണ്ടായിരുന്ന പ്രണയം കത്രീന കൈഫ് ഉപേക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങളോം നീണ്ട പ്രണയമായിരുന്നു കത്രീന പെട്ടെന്നങ്ങ് ഉപേക്ഷിച്ചത്. പലപ്പോഴായി പാപ്പരാസികള്‍ ഇതിന് കാരണം കണ്ടുപിടിക്കാന്‍ നടന്നിരുന്നു. എന്നാല്‍ തന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് കാര്യമായ വെളിപ്പെടുത്തലുകളൊന്നും കത്രീന നടത്തിയിരുന്നില്ല.
ഇപ്പോഴിതാ ഫിലിം ഫെയറിന് നല്കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ രണ്‍ബീറുമായിട്ടുള്ള ബന്ധത്തെ കുറിച്ചും സല്‍മാനൊപ്പമുള്ള നിമിഷത്തെ കുറിച്ചുമെല്ലാം വാചാലയായിരിക്കുകയാണ് കത്രീന കൈഫ്. സല്മാന് ഖാനൊപ്പം അഭിനയിക്കുന്ന ഭരത് എന്ന ചിത്രത്തിന്റെ പ്രമേഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖങ്ങളിലാണ് നടി മനസ് തുറന്നിരിക്കുന്നത്. അതിനൊപ്പം ആരാധകരെ അതിശയിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളും നടി നടത്തിയിരിക്കുകയാണ്.

കാമുകന്മാരല്ല, സുഹൃത്തുക്കളാണ്
താന്‍ ഒരു കാലത്ത് പ്രണയിച്ചിരുന്ന തന്റെ മുന്കാമുകന്മാര് ഇന്ന് തന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നാണ് കത്രീന കൈഫ് പറയുന്നത്. നിങ്ങളുടെ പഴയ ജീവിതത്തിലൂടെ കടന്ന് പോയിരിക്കുന്ന ആരാണെങ്കിലും അവരെ എല്ലാം ബഹുമാനിക്കണം. മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം മറക്കുകയും വേണം. ജീവിതം പല തവണ താഴേക്കും മുകളിലേക്കുമെല്ലാം പോവാം. അവിടെ തളരാതെ നില്‍ക്കണം. ചില കാര്യങ്ങള്‍ നമ്മളെ വല്ലാതെ അസ്വസ്ഥരാക്കും. എന്നാല്‍ അതിനെ അഭിമുഖീകരിക്കുകയാണ് വേണ്ടത്.

ബന്ധങ്ങള്‍ തകര്‍ച്ചയിലേക്ക്..
സല്മാന് ഖാനോടും രണ്‍ബീറിനോടും തോന്നിയ തന്റെ ഇഷ്ടങ്ങള്‍ പാതി വഴിയില്‍ മുറിഞ്ഞ് പോവുകയായിരുന്നു. അവസാനത്തെ പ്രണയ തകര്‍ച്ചയ്ക്ക് ശേഷം വ്യക്തി ജീവിതത്തിലും കരിയറിലും ഒരുപാട് കാര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. ഇതോടെ എന്നെ കുറിച്ചും എന്റെ ജീവിതത്തെ കുറിച്ചും ഒരു വിശകലനം നടത്താന്‍ എനിക്ക് തന്നെ സമ്മര്‍ദ്ദമുണ്ടായി. സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. എന്ത് സംഭവിച്ചാലും അതിനെല്ലാം ഓരോ കാരണങ്ങളുണ്ട്. ഒരിക്കല്‍ തായ്ലാന്ഡില് ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ആവിശ്യമില്ലാത്ത എന്തൊക്കെയോ കാര്യങ്ങളെ കുറിച്ച് മനസില്‍ ചിന്തകള്‍ വരുന്നുണ്ട്. ആ ചിന്തകള്‍ എന്നെ അസ്വസ്ഥയാക്കി കൊണ്ടേയിരുന്നു. അതെന്നെ ഇത്രമാത്രം ബുദ്ധിമുട്ടിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നേ ഇല്ല.

ആ ബന്ധം മറന്നോ..?
രണ്ബീറിമായിട്ടുണ്ടായിരുന്ന ബന്ധം മറന്നോ എന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നായിരുന്നു കത്രീനയുടെ മറുപടി. കാരണം അതെനിക്ക് ഒത്തിരി അനുഭവങ്ങള്‍ നല്കിയ യാത്ര ആയിരുന്നു. രണ്ടും ഒരുപോലെ ബാലന്‍സ് ചെയ്ത് സ്ഥിരതയുണ്ടാക്കുകയായിരുന്നു. ആ അനുഭവങ്ങളില്‍ നിന്നും ഞാന്‍ ഒത്തിരി പൂതിയ കാര്യങ്ങള്‍ പഠിച്ചിരുന്നു. നമ്മള് മനുഷ്യര്‍ എങ്ങനെയാണെന്ന് ഞാന്‍ മനസിലാക്കി. ലോകത്തോടുള്ള എന്റെ കാഴ്ചപ്പാടും സമീപനവും ഇങ്ങനെയാണ് മാറിയത്.

എല്ലാം തരണം ചെയ്തു..
എല്ലാത്തിനെയും ഒരുപോലെ നേരിട്ടാണ് മുന്നോട്ട് പോയത്. രാത്രി കാലങ്ങളില്‍ മുറിയില്‍ പ്രേത രൂപങ്ങളെ കണ്ട് പേടിച്ചിട്ടുണ്ട് ഞാന്‍. അതങ്ങനെ മാഞ്ഞ് പോകും വരെ ആ രൂപത്തെ തുറിച്ച് നോക്കിയിരുന്നിട്ടുണ്ട്. ഇന്ന് സങ്കടമോ സന്തോഷമോ എന്ത് തന്നെ ആയാലും അത് സംഭവിക്കാന്‍ ഞാന്‍ അനുവദിക്കും. അതെന്നെ വേദനിപ്പിച്ചാലും അസ്വസ്ഥയാക്കിയാലും കുഴപ്പമില്ല. ഒരിക്കല്‍ യോഗ ചെയ്ത് കൊണ്ടിരുന്നപ്പോള്‍ എന്റെ ഗുരു ചോദിച്ചു. നിങ്ങള്‍ ഓക്കെ ആണോ എന്ന്. ഞാന്‍ പറഞ്ഞു കുഴപ്പമൊന്നുമില്ലെന്ന്. പക്ഷെ നിങ്ങള്‍ കരയുകയാണല്ലോ എന്നവര്‍ പറഞ്ഞു. ഇത് കേട്ടതോടെ ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ആ സമയത്ത് അത് അനിവാര്യമായിരുന്നു. ഇപ്പോള്‍ ഒന്നിനെയും ഒഴിവാക്കാന്‍ ആഗ്രഹിക്കാറില്ല. അങ്ങനെയാണ് ജീവിത സാഹചര്യങ്ങളെ സമീപിക്കാറെന്നും കത്രീന പറയുന്നു.

സല്‍മാനോട് വീണ്ടും പ്രണയം?
ഒരിക്കല്‍ പ്രണയത്തിലായിരുന്ന സല്മാന് ഖാനും കത്രീന കൈഫും വീണ്ടും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പലപ്പോഴായി പ്രചരിച്ചിരുന്നു. കത്രീനയുടെ സിനിമകളെല്ലാം പരാജയമായിരുന്ന സമയത്ത് രക്ഷകനായി എത്തിയത് സല്‍മാനായിരുന്നു. 2017 ല്‍ റിലീസിനെത്തിയ ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചഭിനയിച്ചത്. ഈ സിനിമ നിര്‍മ്മിച്ചതും സല്‍മാനായിരുന്നു. കത്രീനയ്ക്ക് വേണ്ടിയാണ് സല്മാന് ഖാന് ഈ ചിത്രം നിര്‍മ്മിക്കാന്‍ എത്തിയെന്നായിരുന്നു പ്രധാന ആരോപണം. തിയറ്ററുകളിലും ബോക്സോഫീസിലും മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചാണ് ചിത്രത്തിന്റെ പ്രദര്‍ശനം അവസാനിപ്പിച്ചത്.

ഭാരത് വരുന്നു
ഇപ്പോള്‍ ഭാരത് എ്ന്ന ചിത്രത്തിലൂടെ താരങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണത്തെ ഈദിന് മുന്നോടിയായി ഭാരത് റിലീസിനൊരുങ്ങുകയാണ്. സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സല്മാന് ഖാനും സംവിധായകന് അലി അബ്ബാസും ഒന്നിക്കുന്ന ചിത്രമാണിത്. ബിഗ് റിലീസായി തന്നെ ജൂണ്‍ അഞ്ചിന് ഭാരത് തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ