»   » Katrina: സൽമാന് വേണ്ടി പ്രാർത്ഥനയുമായി കത്രീന!! താരത്തിന്റെ ഗെറ്റപ്പ് ഞെട്ടിച്ചു, ചിത്രങ്ങൾ കാണാം..

Katrina: സൽമാന് വേണ്ടി പ്രാർത്ഥനയുമായി കത്രീന!! താരത്തിന്റെ ഗെറ്റപ്പ് ഞെട്ടിച്ചു, ചിത്രങ്ങൾ കാണാം..

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിൽ പ്രണയവും ബ്രേക്കപ്പുമെല്ലാം നിത്യ സംഭവമാണ്. തങ്ങളുടെ പ്രിയ ജോഡികൾ രണ്ടു വഴിക്കു പോയാലും വീണ്ടും ഒന്നാകാണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ബോളിവുഡിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട താര ജോഡികളായിരുന്നു കത്രീനയും സൽമാനും. നല്ല സുഹൃത്തുക്കളായിരുന്ന ഇവർ വളരെ വേഗം തന്നെ പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ പ്രണയം അധികകാലം നീണ്ടു നിന്നിരുന്നില്ല‌.

വെറും പാഴ്ക്കിനാവല്ല! ഒരായിരം കിനാക്കളെ കുറിച്ച് സംവിധായകൻ പ്രമോദ് മോഹൻ

പ്രണയം തർന്നുവെങ്കിലും ഇന്നും ആരാധകർക്ക് ഇവർ പ്രിയപ്പെട്ട താര ജോഡികൾ തന്നെയാണ്. പ്രണയ തകർച്ചയ്ക്ക് ശേഷം പൊതു വേദികളിലും പരിപാടികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറില്ലായിരുന്നു. വർഷങ്ങൾക്ക് ശേഷം ടൈഗർ സിന്താ ഹെ എന്ന ചിത്രത്തിൽ വീണ്ടും ഇവർ ഒന്നിച്ചെത്തിയിരുന്നു. സല്ലു-കത്രീന ആരാധകരെ   ഇതു സന്തോഷിപ്പിച്ചിരുന്നു.

ജീവാംശമായി താനേ നീയെന്നിൽ... തീവണ്ടിയിലെ ഗാനം പുറത്ത്!! പാട്ട് പൊളിച്ചു

പ്രാർഥനയുമായി താരം

പ്രണയം പിരിഞ്ഞെങ്കിലും സല്ലു ഇപ്പോഴും കത്രീനയുടെ മനസിലുണ്ട്. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ജയിലിലായത് കത്രീനയെ കൂടുതൽ വേദിപ്പിച്ചിട്ടുണ്ട്. കോടതി വിധി പറയുന്നതിന്റെ തലേ ദിവസം സല്ലുവിന് വേണ്ടി കത്രീന മുംബൈ സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. സഹോദരി അർപ്പിത, മകൻ അഖിൽ എന്നിവർക്കൊപ്പമാണ് താരം ക്ഷേത്ര ദർശനം നടത്തിയത്.

സിമ്പിൽ ലുക്കിൽ

അണിഞ്ഞൊരുങ്ങി ഫുൾ മേക്കപ്പിലാകും ബോളിവുഡ് നടിമാർ പൊതു സ്ഥലങ്ങളിലെത്തുക. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ കത്രീന എത്തിയത് വളരെ സിമ്പിളായിട്ടായിരുന്നു. വെള്ള നിറത്തിലുള്ള സൽവാർ ധരിച്ച് അധികം മോക്ക് അപ്പോ മറ്റു ഒരുക്കങ്ങളോ ഇല്ലാതെയായിരുന്നു താരത്തിന്റെ ക്ഷേത്ര സന്ദർശനം. കത്രീനയുടെ ക്ഷേത്ര ദർശനം വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

പ്രതികരിച്ചിട്ടില്ല

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത കത്രീന ഈ അടുത്തിടെയാണ് നവമാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. എന്നാൽ സൽമാൻ ജയിലിലായതിന ശേഷം കത്രീനയുടെ ഒരു വിവരവുമില്ല. ഇതുവരെ ഒന്നും പോസ്റ്റ് ചെയ്തിട്ടുമില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് താരം അവസാനമായി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. പിന്നെ ഇതുവരെ ഒരു അപ്ഡേറ്റും ഉണ്ടായിട്ടില്ല.

സൽമാന് ജാമ്യം

കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിൽ ജോധ്പൂർ വിചാരണ കോടതി സൽമാൻ കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസിൽ 5 വർഷം തടവ് ശിക്ഷ താരത്തിനു വിധിച്ചിരുന്നു. എന്നാൽ സൽമാന്റെ ജാമ്യാപേക്ഷ ജോധ്പൂർ സെഷൻ കോടതി പരിഗണിച്ചിരുന്നു. കോടതി ഉപാദികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം . അനുമതി കൂടാതെ രാജ്യം വിടരുതെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്.

English summary
Katrina Kaif visited Siddhivinayak Temple a day before Salman Khan's blackbuck poaching case verdict

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X