twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് ലൗ ജിഹാദ്!! കേദർനാഥ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സന്യാസിമാർ, ഇല്ലെങ്കിൽ പ്രക്ഷോഭം

    2013 ൽ ഉത്തരഖണ്ഡിലുണ്ടായ പ്രളയത്തെ പശ്ചാത്തലമാക്കി അഭിഷേക് കപൂറാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

    |

    സുശാന്ത് സിംഗ് രജ്പുത്തും സാറാ അലിഖാനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കേദാർനാഥ്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം ഹിന്ദു-മുസ്ലീം പ്രണയമാണ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോഴിത കോദാർനാഥ് സിനിമയ്ക്കെതിരെ ഉത്തരഖണ്ഡിലുളള സന്യാസിമാർ രംഗത്തെത്തിയിരിക്കുകയാണ്. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണെന്നും അതിനാൽ തന്നെ സിനിമ നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

    kedharnath movie

     വിവരദോഷികള്‍ ഇല്ലാത്തത് കൊണ്ട് എംടിയെ സ്ത്രീവിരുദ്ധനാക്കില്ല!! സിനിമ സംഭാഷണങ്ങളെ കുറിച്ച് രഞ്ജിത് വിവരദോഷികള്‍ ഇല്ലാത്തത് കൊണ്ട് എംടിയെ സ്ത്രീവിരുദ്ധനാക്കില്ല!! സിനിമ സംഭാഷണങ്ങളെ കുറിച്ച് രഞ്ജിത്

    2013 ൽ ഉത്തരഖണ്ഡിലുണ്ടായ പ്രളയത്തെ പശ്ചാത്തലമാക്കി അഭിഷേക് കപൂറാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉത്തരഖണ്ഡിലെ കേദറിൽ തീർഥാടനത്തിനെത്തുന്ന ഉയർന്ന ജാതിയിൽപ്പെട്ട നായികയും അവിടെയുളള ചുമട്ടു തൊഴിലാളിയായ മുസ്ലീം യുവാവും തമ്മിൽ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സിനിമ നിരോധിച്ചില്ലെങ്കിൽ പ്രക്ഷേഭം ഉയർത്തുക തന്നെ ചെയ്യുമെന്നും സന്യാസിമാരുടെ സംഘടനായ കേദർ സഭയുടെ ചെയർമാൻ വിനോദ് ശുക്ല പറഞ്ഞു.

    ജനങ്ങളുടെ സര്‍ക്കാര്‍..... ദീപാവലി വെടിക്കെട്ടുമായി ഇളയദളപതി... സര്‍ക്കാര്‍ റിവ്യൂജനങ്ങളുടെ സര്‍ക്കാര്‍..... ദീപാവലി വെടിക്കെട്ടുമായി ഇളയദളപതി... സര്‍ക്കാര്‍ റിവ്യൂ

    ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയതിന്റെ പിന്നാലെ വിമർശനവുമായി ഉത്തരഖണ്ഡിലെ ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. ഹിന്ദുവായ നായികയെ പല്ലക്കിലേറ്റി തീർഥാടനത്തിനു കൊണ്ടു പോകുന്ന മുസ്ലീമായ നായകനെ പരിഹസിച്ചിരുന്നു. കേദർനാഥിൽ ഇത്തരത്തിലുളള ഒരാളെ പോലും കാണാൻ സാധിക്കില്ലെന്ന് അദ്ദേഹം വിമർശിച്ചിരുന്നു.

    English summary
    Kedarnath: Priests in the shrine town threaten to hold protests if Sushant Singh Rajput starrer is not banned
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X