Just In
- 5 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 5 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 6 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 6 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
ബൈഡന്റെ കടുംവെട്ട്, ആര്‍എസ്എസ് ബന്ധമുള്ളവരെ ഭരണത്തില്‍ നിന്ന് പുറത്താക്കി, ഞെട്ടിച്ച നീക്കം!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താരപുത്രിയുടെ ലിപ് ലോക്ക്, ലൗ ജിഹാദ്! മകളെ കുറിച്ച് അച്ഛന് പറഞ്ഞിരുന്നത് സംഭവിച്ചോ? വീഡിയോ കാണാം!!
മലയാളത്തില്‍ താരപുത്രന്മാരും ബോളിവുഡില്‍ താരപുത്രിമാരാണ് മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് സിനിമയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റ ചിത്രമായ ധടക് തിയറ്ററുകളിലേക്ക് എത്തിയിരുന്നു. മോശമില്ലാത്ത പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഉടന്‍ തന്നെ മറ്റൊരു താരപുത്രി നായികയാവുന്ന സിനിമ കൂടി റിലീസിനൊരുങ്ങുകയാണ്.
താരുപത്രി സാറ അലിഖാന്റെ കേദാര്‍നാഥ് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് കൊണ്ടിരിക്കുന്നത്. സാറയുടെ അരങ്ങേറ്റ സിനിമയാണെന്നുള്ളത് മാത്രമല്ല സിനിമയുടെ രാഷ്ട്രീയം തന്നെ വിവാദത്തിലേക്കാണ് എത്തിയിരിക്കുന്നത്. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ താരപുത്രിയുടെ ലിപ് ലോക്ക് അടക്കം റിലീസിന് മുന്‍പ് തന്നെ സിനിമ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

സാറയുടെ സിനിമ അരങ്ങേറ്റം
ബോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള താരപുത്രിമാരില്‍ ഒരാളാണ് സാറ അലി ഖാന്. നടന് സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളായ സാറ മാതാപിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലേക്ക് എത്തുകയായിരുന്നു. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറും സാറയും ഒരേ സമയമായിരുന്നു സിനിമയിലേക്ക് എത്തിയത്. ഇരുവരെയും സാമ്യപ്പെടുത്തി പലപ്പോഴായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ താരപുത്രിമാര്‍ക്കിടയില്‍ മത്സരം നടക്കുന്നുണ്ടെന്നുള്ള വാര്‍ത്തകളും വന്നിരുന്നു. ഇപ്പോള്‍ ബോളിവുഡിലും മറ്റുമായി സാറയുടെ ആദ്യ സിനിമ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.

കേദാര്‍നാഥ്
സുശാന്ത് സിംഗ് രജപുത് നായകനാവുന്ന കേദാര്‍നാഥ് എന്ന സിനിമയിലൂടെയാണ് സാറ ആദ്യമായി നായികയായി അഭിനയിക്കുന്നത്. ചിത്രം അഭിഷേക് കപൂറാണ് സംവിധാനം ചെയ്യുന്നത്. 2017 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം ഡിസബംര്‍ ഏഴിനായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തില്‍ സാറയ്ക്ക് നല്ലൊരു വേഷം തന്നെയാണ് കിട്ടിയിരിക്കുന്നത്. സിനിമയില്‍ സാറയ്ക്ക് അധികം മേക്കപ്പിന്റെ ആവശ്യമില്ലെന്നും സാറയുടെ ഭംഗിയുള്ള കഥാപാത്രമാണ് ചിത്രത്തിലുള്ളതെന്നും സംവിധായകന് ആദ്യമേ വ്യക്തമാക്കിയിരുന്നു.

ട്രെയിലറെത്തി
ഉത്തരാഖണ്ഡിനെ ശിഥിലമാക്കിയ പ്രളയത്തിന്റെ പശ്ചാതലത്തിലാണ് കേദാര്‍നാഥ് ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ്. കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരെ ചുമന്ന് കൊണ്ട് പോവുന്ന മുസ്ലിം യുവാവായ പോര്‍ട്ടറുടെ വേഷമാണ് ചിത്രത്തില്‍ സുശാന്ത് രജപുത്ര അവതരിപ്പിക്കുന്നത്. കേദാര്‍നാഥ് സന്ദര്‍ശിക്കാനെത്തുന്ന ഹിന്ദു യുവതിയുടെ വേഷത്തിലാണ് സാറ അഭിനയിക്കുന്നത്. പുറത്ത് വന്ന ട്രെയിലര്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

പ്രണയം തീര്‍ത്ഥാടനമാണ്
പ്രണയം തീര്‍ത്ഥാടനമാണ് എന്ന ടാഗ് ലൈനോട് കൂടിയാണ് അഭിഷേക് കപൂര്‍ സിനിമ എത്തിക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍ നിന്നും പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെയും പ്രതിഷേധം വന്നിരുന്നു. ക്ഷേത്രത്തിലെ പുരോഹിതരുടെ സംഘടനയാണ് പ്രതിഷേധവുമായി എത്തിയത്. ഗൗരികുണ്ഡ് മുതല്‍ കേദാര്‍നാഥ് വരെയുള്ള 14 കിലോ മീറ്റര്‍ യാത്രയെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്. അഭിഷേക് കപൂറാണ് സിനിമയ്ക്ക് കഥ ഒരുക്കിയിരിക്കുന്നത്. റോളി സ്ക്രൂവാല, പ്രഗ്യ കപൂര്‍ എന്നിവരാണ് നിര്‍മാണം.

ചുംബന രംഗങ്ങളും
ട്രെയിലര്‍ സൂചിപ്പിക്കുന്നതനുസരിച്ച് കേദാര്‍നാഥ് കിടിലനൊരു പ്രണയകഥയായിരിക്കും പറയാന്‍ പോവുന്നത്. എന്നാല്‍ സാറയെ കുറിച്ചുള്ള മറ്റ് വാര്‍ത്തകളാണ് വീണ്ടും പ്രചരിക്കുന്നത്. നായകനുമായി കിടിലനൊരു ലിപ് ലോക്ക് സീനില്‍ സാറ അഭിനയിച്ചിരുന്നു. ട്രെയിലറില്‍ അത് വ്യക്തമായി കാണിക്കുകയും ചെയ്തിട്ടുണ്ട്. ബോളിവുഡില്‍ ഇതൊക്കെ പതിവാണെങ്കിലും ആദ്യ സിനിമയിലൂടെ തന്നെ ഗ്ലാമര്‍ ലോകത്തെ എല്ലാവിധ കാര്യങ്ങളും താരപുത്രി പഠിച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

സാറയ്ക്ക് അഭിനയിക്കാന്‍ അറിയില്ല
ആദ്യ സിനിമ ഇറങ്ങിയില്ലെങ്കിലും സാറയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പലരും വെളിപ്പെടുത്തിയിരുന്നു. സാറ നല്ല സുന്ദരിയാണ്. എന്നാല്‍ സൗന്ദര്യം മാത്രമേ സാറയുടെ കൈയിലുള്ളു. സാറ മാത്രമല്ല അലിയ ഭട്ട് തുടങ്ങിയവരെയെല്ലാം കാണാന്‍ ഭംഗിയുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ പിന്നിലാണെന്ന് നേരത്തെ നിരൂപകനായ വിനോദ് മിറാനി പറഞ്ഞിരുന്നു. നല്ല ഭംഗിയുള്ളവരെ സിനിമയിലൂടെ കാണാനാണ് പല പ്രേക്ഷകരും ഇഷ്ടപ്പെടുന്നത്. അതാണ് ഇതുപോലെയുള്ള നടിമാരുടെ വിജയമെന്നും വിനോദ് വ്യക്തമാക്കി. എന്നാല്‍ കേദാര്‍നാഥ് പുറത്ത് വരുന്നതോടെ സാറയുടെ അഭിനയ ജീവിതം എത്ര വിജയമായിരിക്കുമെന്ന കാര്യം വ്യക്തമാകും.

വിവാദങ്ങള്‍ ഒപ്പത്തിനൊപ്പം
നായികയായി അഭിനയിച്ച ആദ്യ സിനിമ തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ സാറ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. കേദാര്‍നാഥിന് ശേഷം സാറ ഏറ്റെടുത്ത ചിത്രമാണ് സിംബാബ. ചിത്രത്തില്‍ രണ്‍വീര്‍ കപൂറാണ് നായകന്. സിംബാബ ഏറ്റെടുത്തതോടെ നടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കേദാര്‍നാഥിന്റെ നിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു. കേദാര്‍നാഥില്‍ അഭിനയിക്കാന്‍ തനിക്ക് ഡേറ്റ് ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ താരപുത്രിയ്ക്കെതിരെ മുംബൈ ഹൈക്കോടതിയില്‍ പരാതിയുമായി എത്തിയത്. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സാറയ്ക്കെതിരെ പരാതി വന്നിരുന്നു.

സെയിഫ് പറഞ്ഞിരുന്നത്
മകള്‍ സിനിമയിലേക്ക് എത്തുന്നതിനെ ആദ്യം സെയിഫ് അലി ഖാന് എതിര്‍ത്തിരുന്നു. എന്നാല്‍ മകളുടെ ഇഷ്ടം അതായതോണ്ട് കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. പുറത്ത് കാണുന്നത് പോലെയല്ല സിനിമയെന്നും ഉള്ളിലെത്തിയാല്‍ മകളുടെ പരിചയ കുറവ് ആരെങ്കിലും ചൂഷണം ചെയ്യുമോ എന്ന പേടിയും സെയിഫ് അലി ഖാന് പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു.